Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഘവന്‍ മാത്രമല്ല, സ്റ്റിങ് ഓപ്പറേഷിനില്‍ കുടുങ്ങിയത് 15 നേതാക്കള്‍, 5 ബിജെപി എംപിമാരും

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചരണങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ കോഴിക്കോട് സ്ഥാനാര്‍ത്ഥി എംകെ രാഘവന്‍ ഒളിക്യാമറ ദൃശ്യങ്ങളില്‍ കുടുങ്ങിയത് യുഡിഎഫില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എംകെ രാഘവന്‍ തിരഞ്ഞെടുപ്പ് ചിലവിലേക്ക് അഞ്ചുകോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഇ ടിവി9 ഭാരത് വര്‍ഷ് പുറത്തുവിട്ടത്.

പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ രാഘവന്‍ ആവശ്യപ്പെടുന്നത് അടക്കമുള്ള ദൃശ്യങ്ങാളാണ് ചാനല്‍ പുറത്ത് വിട്ടത്. എംകെ രാഘവനെതിരേയുള്ള ദൃശ്യങ്ങള്‍ ആദ്യം പുറത്തുവിട്ട ചാനല്‍ ഇപ്പോള്‍ കൂടുതല്‍ എംപിമാര്‍ക്കെതിരെ അഴിമതി ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

എംകെ രാഘവന്‍ ഉള്‍പ്പടേ

എംകെ രാഘവന്‍ ഉള്‍പ്പടേ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ പണമൊഴിക്കുന്നുവെന്ന് തെളിയിക്കാനായി ഇടിവി 9 ഭാരത് വര്‍ഷ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയത് എംകെ രാഘവന്‍ ഉള്‍പ്പടേയുള്ള 15 എംപിമാരാണ്.

ബിജെപി ബന്ധം

ബിജെപി ബന്ധം

എംകെ രാഘവനെതിരാ ദൃശ്യങ്ങളും വാര്‍ത്തയും പുറത്തുവന്നപ്പോള്‍ ചാനലിന്‍റെ ബിജെപി ബന്ധം പറഞ്ഞായിരുന്നു കോണ്‍ഗ്രസ് പ്രതിരോധിച്ചത്. സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ ഏറെ ആരോപണങ്ങള്‍ക്ക് വിധേയമായ ചാനലായിരുന്നു ടി.വി 9

5 ബിജെപി എംപിമാര്‍

5 ബിജെപി എംപിമാര്‍

എന്നാല്‍ ടിവി9 രാഘവന്‍റെ ദൃശ്യങ്ങള്‍ക്ക് പിന്നാലെ പുറത്തുവിട്ട സ്റ്റിങ് ഓപ്പറേഷന്‍ ദൃശ്യങ്ങളില്‍ 5 ബിജെപി എംപിമാര്‍ ഇടം പിടിച്ചത് കോണ്‍ഗ്രസിന്‍റെ ഈ ആരോപണങ്ങളുടെ മുനയൊടിക്കുന്നു.

ഇവര്‍

ഇവര്‍

ബിജെപി എം.പിമാരായ രാംദാസ്, ടാഡ്‌സ്, ലഖന്‍ ലാല്‍ സാഹു, ഉദിത് രാജ്, ഫഗന്‍സിങ് കുലസ്‌തെ, ബഹാദൂര്‍ സിങ് കോലി എന്നിവരും തിരഞ്ഞെടുപ്പി ചിലവിലേക്കായി പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ടിവി9 ഭാരത് വര്‍ഷ് പുറത്തുവിട്ടിരിക്കുന്നത്.

കോടികളുടെ കമ്മീഷന്‍

കോടികളുടെ കമ്മീഷന്‍

ഒരു കമ്പനിയുടെ പേരില്‍ നടത്തുന്ന ഇടപാടിന് കോടികളുടെ കമ്മീഷന്‍ നല്‍കാമെന്ന വാഗ്ദാനത്തില്‍ ഇവര്‍ ഉള്‍പ്പെടെ 15 പേര്‍ താല്‍പര്യം കാട്ടിയെന്നാണ് ഒളിക്യാമറ ദൃശ്യങ്ങള്‍ തെളിവായി നിരത്തി ചാനല്‍ ആരോപിക്കുന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് മുന്‍ എംപി മഹാബല്‍ മിശ്ര, ജയ്പൂര്‍ സിറ്റി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മഹാബല്‍ മിശ്ര, ജയ്പൂര്‍ സിറ്റി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജ്യോതി ഖണ്ഡേല്‍വാള്‍ എന്നിവരാണ് രാഘവന് പുറമെ ഒളിക്യാമറ ദൃശ്യങ്ങളില്‍ കുടിങ്ങിയ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍.

മറ്റുള്ളവര്‍

മറ്റുള്ളവര്‍

ടിവി9 ന്‍റെ ഓപ്പറേഷനില്‍ കുടുങ്ങിയ മറ്റ് രാഷ്ട്രീയ നേതാക്കള്‍ ഇവരാണ്.സമാജ്‌വാദി പാര്‍ട്ടി എംപിമാരായ പ്രവീണ്‍ നിഷാദ്, നാഗേന്ദ്ര സിങ് പട്ടേല്‍, ആം ആദ്മി പാര്‍ട്ടി എംപി സാധു സിങ്, എഐഡിയുഎഫ് എംപി രാധേശ്യാം ബിശ്വാസ്, ജന്‍ അധികാര്‍ പാര്‍ട്ടി എംപി പപ്പുയാദവ്,

ഇവരും

ഇവരും

ആര്‍ജെഡി എംപി സഫ്രാസ് ആലം, എല്‍ജെപി എംപി രാമചന്ദ്ര പാസ്വാന്‍, ശിരോമണി അകാലി ദള്‍ എംപി ഷേര്‍സിങ് ഗുബായ, സ്വതന്ത്ര ലോക്‌സഭാംഗം നാബാ ഹിരാകുമാര്‍ എന്നിവരാണ് ഒളിക്യാമറയില്‍ കുടുങ്ങിയ മറ്റ് നേതാക്കള്‍.

ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+