Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശ്മീര്‍ വിഭജനം: ബിജെപി ഭരണഘടനയെ 'കൊലപ്പെടുത്തി'!! രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ശ്രീനഗര്‍: ബിജെപി ഭരണഘടനയെ തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. "ഇത് ഒരു സാധാരണ ദിവസമല്ല. ചരിത്രപരമായ എന്തോ ഒന്ന് സംഭവിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ശക്തമായി അപലപിക്കുന്നു. ഞങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്ക് ഒപ്പം നിൽക്കുന്നു. ഇന്ന് ബിജെപി ഇന്ത്യൻ ഭരണഘടനയെ 'കൊലപ്പെടുത്തി'. ഗുലാം നബി ആസാദ് പറഞ്ഞു.

 gulam-

കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇതെന്നായിരുന്നു മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബി മുഫ്തി അഭിപ്രായപ്പെട്ടത്. 1947 ലെ വിഭജനത്തെ തള്ളിക്കളഞ്ഞ് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാനുള്ള കാശ്മീരിന്റെ തീരുമാനം തിരിച്ചടിച്ചെന്നും മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

അതേസമയം കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് ബിഎസ്പി എംപി സതീഷ് ചന്ദ്ര രംഗത്തെത്തി. കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്ന ബില്ലിനോട് തങ്ങള്‍ക്ക് യാതൊരു വിധ എതിര്‍പ്പുമില്ലെന്നും സതീഷ് ചന്ദ്ര പ്രതികരിച്ചു.

Recommended Video

cmsvideo
    ജമ്മു കശ്മീരിന്റെ പദവികൾ എല്ലാം നീക്കി | Oneindia Malayalam

    ഇന്ന് രാവിലെയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്. സാധാരണഗതിയില്‍ പാര്‍ലമെന്റ് പാസാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നടപടി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+