Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് മുസ്ലിം എംപിമാരില്ല; 3 പേരുടെ കാലാവധി കഴിയുന്നു, നഖ്‌വിക്ക് മന്ത്രിപദവി തെറിച്ചേക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബിജെപിക്ക് ഒരു മുസ്ലിം അംഗം പോലുമില്ലാതാകുന്നു. രാജ്യസഭയിലുള്ള മൂന്ന് അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുകയാണ്. ജൂണ്‍ 10ന് 55 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 22 അംഗങ്ങളെ നാമനിര്‍ദേശം ചെയ്തു. ഇതില്‍ ഒരു മുസ്ലിം അംഗവുമില്ല. ലോക്‌സഭയില്‍ ബിജെപിക്ക് മുസ്ലിം അംഗങ്ങളില്ലാത്തത് നേരത്തെ വാര്‍ത്തയായിരുന്നു. മുഖ്താര്‍ അബ്ബാസ് നഖ്‌വി, സയ്യിദ് സഫര്‍ ഇസ്ലാം, എംജെ അക്ബര്‍ എന്നിവരായിരുന്നു രാജ്യസഭയിലുണ്ടായിരുന്ന മുസ്ലിം അംഗങ്ങള്‍. ഇവരുടെ കാലാവധി അവസാനിക്കുകയാണ്. ആരെയും പാര്‍ട്ടി വീണ്ടും നാമനിര്‍ദേശം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിജെപിക്ക് പാര്‍ലമെന്റില്‍ മുസ്ലിം അംഗങ്ങളില്ലാതാകുന്നത്.

മുക്താര്‍ അബ്ബാസ് നഖ്‌വി നിലവില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രിയാണ്. എംപി സ്ഥാനം ഇല്ലാതിരുന്നാല്‍ മന്ത്രിയായി ആറ് മാസം കൂടി തുടരാനേ സാധിക്കൂ. അതിനകം പാര്‍ലമെന്റിലേക്ക് നിര്‍ദേശിക്കപ്പെട്ടില്ലെങ്കില്‍ നഖ്‌വിയുടെ മന്ത്രി സ്ഥാനവും തെറിക്കും. അതേസമയം, മുക്താര്‍ അബ്ബാസ് നഖ്‌വി ഉത്തര്‍ പ്രദേശിലെ റാംപൂര്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ട്.

a

സമാജ്‌വാദി പാര്‍ട്ടിയുടെ ഉറച്ച മണ്ഡലമാണ് റാംപൂര്‍. മുസ്ലിം വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലം കൂടിയാണിത്. എസ്പിയുടെ മുതിര്‍ന്ന നേതാവ് അസം ഖാന്‍ ആയിരുന്നു ഇവിടെയുള്ള എംപി. അദ്ദേഹം ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് ലോക്‌സഭാംഗത്വം രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് റാംപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ജൂണ്‍ 23നാണ് റാപൂരിലും അസംഗഡിലും ഉപതിരഞ്ഞെടുപ്പ്.

മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ രാജ്യസഭാംഗ കാലാവധി പൂര്‍ത്തിയാകുന്നത് ജൂലൈ ഏഴിനാണ്. സഫര്‍ ഇസ്ലാമിന്റേത് ജൂലൈ നാലിനും എംജെ അക്ബറിന്റേത് ജൂണ്‍ 29നും തീരും. രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് 12 എംപിമാരെ നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കും. ഇതില്‍ ഏഴ് സീറ്റുകള്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഒരുപക്ഷേ ബിജെപി പ്രമുഖ മുസ്ലിം നേതാവിനെ ഇതുവഴി രാജ്യസഭയിലെത്തിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ് മുസ്ലിം സ്ഥാനാര്‍ഥികളെ മാത്രമാണ് ബിജെപി മല്‍സരിപ്പിച്ചത്. ആരും ജയിച്ചില്ല. അതേസമയം, എന്‍ഡിഎയ്ക്ക് ഒരു മുസ്ലിം എംപിയുണ്ട്. ഖഗാരിയ മണ്ഡലത്തില്‍ നിന്ന് ജയിച്ച ലോക്‌സജനശക്തി പാര്‍ട്ടിയുടെ മെഹ്ബൂബ് അലി കൈസര്‍. പാര്‍ലമെന്റില്‍ മറ്റു പാര്‍ട്ടികളിലും മുസ്ലിം എംപിമാരുടെ പ്രാതിനിധ്യം കുറവാണ്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായിട്ടും ജനസംഖ്യാ ആനുപാതികമായി പാര്‍ലമെന്റില്‍ മുസ്ലിം അംഗങ്ങളില്ലാത്തത് മുമ്പ് വാര്‍ത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+