ബിജെപി ദേശീയ കമ്മിറ്റി; വരുണ്‍ ഗാന്ധിയും മേനക ഗാന്ധിയും പുറത്ത്
ന്യൂഡല്‍ഹി: ലക്‌നൗവിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന കര്‍ഷക പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രിയുടെ മകന്‍ ഓടിച്ചിരുന്ന കാര്‍ കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞ് കയറുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച ബിജെപി ബിജെപി എംപി വരുണ്‍ ഗാന്ധിക്കും അമ്മ മേനക ഗാന്ധിക്കുമെതിരെ പുതിയ നീക്കവുമായി ബിജെപി. 80 അംഗ ബിജെപി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പട്ടികയില്‍ നിന്നും മേനകാ ഗാന്ധിയുടെയും വരുണ്‍ ഗാന്ധിയുടെയും പേരുകള്‍ ബിജെപി നേതൃത്വം വെട്ടി. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ജ്യോതിരാജ് സിന്ധ്യ എന്നവരെ 80 അംഗ പട്ടികയില്‍ ഉള്‍പ്പെടുത്തി.
Recommended Video

പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന നേതാക്കളായ എല്‍ കെ അധ്വാനി, മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിഥിന്‍ ഗഡ്ഗരി എന്നിവരെ ഉള്‍പ്പെടുത്തിയാണ് ബിജെപി പ്രസിഡന്റ് ജഗത് പ്രസാദ് നദ്ദ 80 അംഗ അംഗ മെമ്പര്‍മാരെ നിയമിച്ചത്. കൂടാതെ ഉപമുഖ്യന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ദേശീയ വിംഗ് പ്രസിഡന്റുമാര്‍, സംസ്ഥാന യൂണിറ്റ് നേതൃത്വം എന്നിവരുള്‍പ്പെടെ ദേശീയ നേതൃത്വ സമിതിയില്‍ അംഗങ്ങളാകുമെന്ന് പാര്‍ട്ടി നേതൃത്വം പ്രസ്ഥാവനയില്‍ പറഞ്ഞു. എന്നാല്‍ മേനകാ ഗാന്ധിക്കും, വരുണ്‍ ഗാന്ധിക്കും പുറമെ കേന്ദ്ര മന്ത്രിമാരായ ഡോ. മഹേഷ് ഷര്‍മ്മ, വിജയ് ഗോയല്‍, ഡോ.സിപി താകൂര്‍ എന്നിവരെയും കേന്ദ്രമന്ത്രിമാരായ റാവു ഇന്ദ്രജിത്ത് സിംഗ്, അശ്വിനി കുമാര്‍ ചൗബി, പ്രഹ്ലാദ് സിംഗ് പാട്ടേല്‍ എന്നിവരെയും ദേശീയ നേതൃത്വ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്.
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

അതേസമയം ദേശീയ നേതൃത്വത്തിലേക്ക് പുതിയ നേതാക്കളെയും നിയോഗിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മാരായ സിന്ധ്യ, ദിനേശ് ത്രിവേഡി, ബംഗാളിലെ ബിജെപി പ്രചാരകരും സ്ഥാനാര്‍ത്തികളുമായ മിഥുന്‍ ചക്രവര്‍ത്തി, സ്വപന്‍ ദാസ് ഗുപ്ത എന്നിവരെയും പുതിയ അംഗങ്ങളായി ദേശീയ നേതൃ നിരയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഒപ്പം തന്നെ ക്ന്ദ്രമന്ത്രിമാരായ ജി കിശന്‍ റെഡ്ഡി, അശ്വിനി വൈഷ്ണവ്, ഹര്‍ദീപ് സിംഗ് പുരി, വി മുരളീധരന്‍, ഭൂപേന്ദര്‍ യാദവ്, അനുരാഗ് താകൂര്‍, മീനാക്ഷി ലേഖി, എസ് ജയശങ്കര്‍ എന്നിവരെയും നേതൃ സ്ഥാനത്തേക്ക് നിയോഗിച്ചിട്ടുണ്ട്.

ലഖിംപൂര്‍ ഖേരി വിഷയത്തില്‍ പ്രതികരിച്ച ഏക ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി. സംഭവത്തില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്ന ബിജെപി കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ അമിത് മിശ്രയെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.
കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ വരുണ്‍ ഗാന്ധി തുടര്‍ച്ചയായി കര്‍ഷകരെ പിന്തുണച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ അമ്മ മേനക ഗാന്ധിയും കര്‍ഷകരുടെ ആവശ്യങ്ങളോട് അനുഭാവം പുലര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ചത്. ഇക്കാരണത്താലാണ് പുതിയ പട്ടികയില്‍ നിന്നും അമ്മയേയും മകനേയും ഒഴിവാക്കിയത്.

'ഉത്തര്‍പ്രദേശില്‍ പത്തോളം വരുന്ന മുതിര്‍ന്ന നേതാക്കളുണ്ട് അവര്‍ക്കവരുടെ പ്രയോജനമോ പ്രസക്തിയോ നഷ്യപ്പെട്ടിരിക്കണം. പല വിഷയങ്ങളിലും മകന്റെ പ്രസ്ഥാവനകള്‍ കണ്ടിട്ടുണ്ട്. പാര്‍ട്ടിയെടുത്ത തീരുമാനമാണിത്'. സംഭവത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള നേതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 'വരുണ്‍ ഗാന്ധിയുടെ നിലപാട് ഉന്നത നേതൃത്വത്തിന് യോജിച്ചതല്ലെന്നാണ് നേതാക്കളുടെ പ്രതികരണം. ലഖിംപൂരിലെ സംഭവം നിര്‍ഭാഗ്യകാരം തന്നെയാണ് അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും എല്ലാവരും പാര്‍ട്ടിയെ അക്രമിക്കുന്ന ഘട്ടത്തില്‍ അദ്ദേഹം ക്ഷമയോടെയിരിക്കണമായിരുന്നു' എന്നും ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്ന് വരുണ്‍ ഗാന്ധി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബിജെപി നേതൃത്വത്തിനും മുന്നറിയിപ്പുമായി ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ട്വീറ്റ് ചെയ്തത്. ബിജെപി കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ചെത്തിയ വാഹനം കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച്‌കൊണ്ടാണ് വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. സംഭവത്തില്‍ ബിജെപിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും പ്രതിക്കൂട്ടില്‍ നില്‍ക്കെ ഇത് രണ്ടാം തവണയാണ് വരുണ്‍ ഗാന്ധി ഇത്തരത്തില്‍ പ്രതികരണവുമായി രംഗത്തെത്തുന്നത്.

'വീഡിയോ വളരെ വ്യക്തമാണ്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ല. ക്രൂരതയും അഹങ്കാരവും പ്രതിഫലിക്കുന്ന ഈ ദൃശ്യങ്ങള്‍ ഓരോ കര്‍ഷകന്റെ മനസ്സിലേക്കും വ്യാപിക്കുന്നതിന് മുമ്പ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ചത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണം നീതി ലഭ്യമാക്കണം' വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.സംഭവത്തില്‍ ഉത്തരവാദികളായ ആളുകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ വരുണ്‍ രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ ഇടയിലേക്ക് മനഃപൂര്‍വ്വം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യം ആരേയും നടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ലഖിംപുര്‍ ഖേരിയുടെ സമീപത്തുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി.












Click it and Unblock the Notifications