കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിൽ ദീദി പേടിയിൽ ബിജെപി.. എംപി സ്ഥാനം രാജിവെക്കരുതെന്ന് എംഎൽഎമാർക്ക് നിർദ്ദേശം

Google Oneindia Malayalam News

കൊൽക്കത്ത; നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ ബംഗാളിൽ അട്ടിമറി ഉണ്ടാക്കാനാകുമെന്ന വിലയിരുത്തലിലായിരുന്നു ബിജെപി. അതുകൊണ്ട് തന്നെ സർവ്വ സന്നാഹങ്ങളുമായിട്ടാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എംപി മാരെ ഉൾപ്പെടെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയായിരുന്നു ബിജെപിയുടെ പടയൊരുക്കും. ഫോട്ടോ ഫിനിഷിലേക്ക് കാര്യങ്ങൾ നീങ്ങുന്ന സാഹചര്യമുണ്ടാകാതിരിക്കാനായിരുന്നു ജനപിന്തുണയുള്ള നേതാക്കളെയെല്ലാം ഇത്തരത്തിൽ കളത്തിലിറക്കിയത്.

എന്നാല് ഫലം വന്നപ്പോഴേ ബിജെപിയുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. വലിയ ഭൂരിപരക്ഷത്തിൽ തന്നെ മമത ബാനർജി അധികാരം നിലനിർത്തി. അതേസമയം തിരഞ്ഞെടുപ്പ് പരാജയത്തോടെ മറ്റൊരു സുപ്രധാന തിരുമാനമാണ് ബിജെപി കൈക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ജയിച്ച എംപിമാരോട് രാജിവെയ്ക്കേണ്ടതില്ലെന്നാണ് പാർട്ടി നിർദ്ദേശം.

കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍

ജയിച്ചത് രണ്ട് പേർ

ജയിച്ചത് രണ്ട് പേർ


നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് ബിജെപി എംപിമാരായിരുന്നു വിജയിച്ചത്. കൂച്ച് ബിഹാർ എംപിയായ നിസിത് പ്രമാണികും റാണാഘട്ട് എംപിയായ ജഗന്നത് സർക്കാരുമാണ് ഇവർ. ദിന്‍ഹതയില്‍ നിന്നും ശന്തിപുരില്‍ നിന്നുമാണ് ഇരുവരും മത്സരിച്ചത്.

സത്യപ്രതിജ്ഞ ചെയ്തില്ല

സത്യപ്രതിജ്ഞ ചെയ്തില്ല

തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതോടെ ഇവർ എംപി സ്ഥാനത്ത് തുടരുമോ അതോ എംഎൽഎ പദവി ഏറ്റെടുക്കുമോയെന്ന ചർച്ചകൾ ശക്തമായിരുന്നു. കഴിഞ്ഞ ആഴ്ച ബിജെപി എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നെങ്കിലും ഇരുവരും ചെയ്തിരുന്നില്ല.ദേശീയ നേതൃത്വത്തിന്റെ നിലപാടിനായി കാത്തിരിക്കുകയായിരുന്നു നേതാക്കൾ.

നേരിയ ഭൂരിപക്ഷം

നേരിയ ഭൂരിപക്ഷം

എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇവർ എംപി സ്ഥാനത്ത് തുടരട്ടെയെന്നാണ് ബിജെപി നിർദ്ദേശം. ഇപ്പോൾ ലോക്സഭ ഉപതിരഞ്ഞെടുപ്പ് നടന്നാൽ ബംഗാളിൽ തിരിച്ചടി ഉണ്ടാകാനുള്ള സാധ്യത ശക്തമാണെന്ന നിഗമനത്തിലാണ് ബിജെപി ക്യാമ്പ്. പ്രത്യേകിച്ച് എംപിമാരിൽ ഒരാൾ നേരിയ ഭൂരിപക്ഷത്തിൽ ജയിച്ച സാഹചര്യത്തിൽ.

പുതുച്ചേരി ഒറ്റയ്ക്ക് പിടിക്കാന്‍ ബിജെപി, 3 പേര്‍ കൂടി എംഎല്‍എ, എന്‍ആര്‍ കോണ്‍ഗ്രസ് വീഴുമോ?പുതുച്ചേരി ഒറ്റയ്ക്ക് പിടിക്കാന്‍ ബിജെപി, 3 പേര്‍ കൂടി എംഎല്‍എ, എന്‍ആര്‍ കോണ്‍ഗ്രസ് വീഴുമോ?

 എംപി സ്ഥാനം നഷ്ടപ്പെട്ടാൽ

എംപി സ്ഥാനം നഷ്ടപ്പെട്ടാൽ

തിരഞ്ഞെടുപ്പിൽ
ജഗന്നത് 15878 വോട്ടിന് ജയിച്ചെങ്കിലും നിസിത് ജയിച്ചത് വെറും 57 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. അതുകൊണ്ട് തന്നെ ഭാഗ്യപരീക്ഷമത്തിന് ഇപ്പോൾ മുതിരേണ്ടതില്ലെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. രണ്ട് എംഎൽഎ സ്ഥാനം നഷ്ടപ്പെടുന്നതിനേക്കാൾ ക്ഷീണം എംപി സ്ഥാനം നഷ്ടപ്പെടുന്നതാണെന്നാണ് നേതൃത്വത്തിന്റെ നിലപാടത്രേ.

Recommended Video

cmsvideo
JP Nadda writes to Sonia Gandhi, says Congress misleading people, creating false panic
75 പേർ

75 പേർ

മാത്രമല്ല പരാജയം തൃണമൂൽ ആയുധമാക്കിയേക്കുമെന്ന ആശങ്കയും ബിജെപിക്കുണ്ട്. നിലവില്‍ 294 അംഗ നിയമസഭയില്‍ 77 എംഎല്‍എമാരാണ് ബിജെപിക്ക് സംസ്ഥാനത്തുള്ളത്. അതില്‍ രണ്ടുപേര്‍ രാജിവെച്ചാല്‍ അംഗബലം 75 ആയി കുറയും. 213 സീറ്റുകൾ നേടിയാണ് ബംഗാളിൽ മമത അധികാര തുടർച്ച നേടിയത്.

'രണ്ടാം വരവിലെ മണിക്കുട്ടന്റെ പുതിയ സ്ട്രാറ്റജി....ആ സമയത്ത് സൂര്യയുടെ ശൗര്യം ആരേലും കണ്ടോ?? ഹമ്പോ!!!;അശ്വതി'രണ്ടാം വരവിലെ മണിക്കുട്ടന്റെ പുതിയ സ്ട്രാറ്റജി....ആ സമയത്ത് സൂര്യയുടെ ശൗര്യം ആരേലും കണ്ടോ?? ഹമ്പോ!!!;അശ്വതി

മുരളീധരനെ നിര്‍ത്തിപ്പൊരിച്ച് ബിജെപി നേതാക്കള്‍; ഇറങ്ങിപ്പോയതിന് കാരണം ഇങ്ങനെ... സുരേന്ദ്രനെ മാറ്റില്ലമുരളീധരനെ നിര്‍ത്തിപ്പൊരിച്ച് ബിജെപി നേതാക്കള്‍; ഇറങ്ങിപ്പോയതിന് കാരണം ഇങ്ങനെ... സുരേന്ദ്രനെ മാറ്റില്ല

ഹോട്ട് ലുക്കിൽ നേഹ മാലിക്- ചിത്രങ്ങൾ

English summary
BJP national leadership asked not to resign to bjp mp's who elected in assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X