കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ചക്കൊടി കണ്ടു: യെഡിയൂരപ്പ നാലാമതും കര്‍ണാടക മുഖ്യമന്ത്രിയാകുന്നു; ഇനി കാത്തിരിപ്പില്ല

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് താത്കാലിക പരിഹാരം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെഡിയൂരപ്പയ്ക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. യെഡിയൂരപ്പ സ്പീക്കറെ കണ്ട് അവകാശവാദം ഉന്നയിച്ചു. ജൂലായ് 26 ന് വൈകുന്നേരം ആറിനും ആറേ കാലിനും ഇടയിൽ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യും.

ശാപമോക്ഷം കാത്ത് യെദ്യൂരപ്പ!!! മൊത്തം 19 മുഖ്യമന്ത്രിമാര്‍... കാലാവധി തികച്ചത് വെറും മൂന്ന് പേര്‍ശാപമോക്ഷം കാത്ത് യെദ്യൂരപ്പ!!! മൊത്തം 19 മുഖ്യമന്ത്രിമാര്‍... കാലാവധി തികച്ചത് വെറും മൂന്ന് പേര്‍

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ പതിനഞ്ച് വിമതര്‍ രാജിവച്ചതോടെ കുമാരസ്വാമി സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു. 224 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന് കിട്ടിയത് 99 വോട്ടുകള്‍ മാത്രമായിരുന്നു. ബിജെപിയ്ക്ക് 105 വോട്ടുകള്‍ ലഭിച്ചു.

Yeddyurappa

കുമാരസ്വാമി ഉടന്‍ രാജി സമര്‍പ്പിച്ചെങ്കിലും അടുത്ത സര്‍ക്കാരിനെ കുറിച്ച് ചില ആശയക്കുഴപ്പങ്ങള്‍ ബാക്കിയായിരുന്നു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് യെഡിയൂരപ്പയ്ക്ക് ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്ന് അനുമതി ലഭിച്ചിരുന്നില്ല. ഒരുപക്ഷേ, നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തീരുമാനിച്ചേക്കുമെന്ന് പോലും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അധികാരമേറ്റാലും യെഡിയൂരപ്പ സര്‍ക്കാരിന് ഭീഷണിയുണ്ടാവില്ല. വിമതരുടെ രാജി അംഗീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താല്‍ ആ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. അങ്ങനെ വന്നാല്‍ ആ തിരഞ്ഞെടുപ്പ് ഫലം ആയിരിക്കും യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുക.

English summary
BJP high command gives green signal to BSY to form government. Yeddyurappa will be meeting governor at 10 AM today and will take oath as CM for the 4th time at 12.30 today itself.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X