കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ബിജെപിക്ക് പ്രതിസന്ധി; വേണം മോദിയെപോലെ ഒരു നേതാവ്

  • By Anwar Sadath
Google Oneindia Malayalam News

അഹമ്മദാബാദ്: രാജ്യത്ത് ബിജെപി ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സ്ഥാനക്കയറ്റം തന്നെ ഗുജറാത്തിലെ ബിജെപിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍മാത്രം ശേഷിക്കെ സംസ്ഥാനത്ത് ബിജെപി കടുത്ത പ്രതിസന്ധി നേരിടുകയാണ്.

ദളിത് പ്രക്ഷോഭത്തില്‍ അടിതെറ്റിയ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവെച്ചതോടെ പുതിയ മുഖ്യമന്ത്രിക്കായുള്ള തിരച്ചിലിലാണ് ബിജെപി കേന്ദ്ര നേതൃത്വം. വെള്ളിയാഴ്ച പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, അതത്ര എളുപ്പമായേക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍.

bjp

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ അസാധാരണ മികവു പുലര്‍ത്തിയാല്‍ മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ക്കൂടി അധികാരത്തിലെത്താന്‍ ബിജെപിക്ക് സാധിക്കുകയുള്ളൂ. സംസ്ഥാനത്ത് ആര്‍എസ്എസ് നടത്തിയ സര്‍വേയില്‍ ബിജെപി 65 ഓളം സീറ്റുകള്‍ മാത്രമേ നേടുകയുള്ളൂ എന്നാണ് കണ്ടെത്തല്‍.

13 വര്‍ഷം സംസ്ഥാനം ഭരിച്ചശേഷമാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത്. മോദിക്ക് തുല്യനായ ഒരു നേതാവിനെ കണ്ടെത്തിയാല്‍ മാത്രമേ ബിജെപിക്ക് ഗുജറാത്തില്‍ കരയറാന്‍ സാധിക്കുകയുള്ളൂ. ദളിത് പ്രക്ഷോഭം, പട്ടേല്‍ പ്രക്ഷോഭം, ആം ആദ്മിയുടെ കടന്നുവരവ് ഇവയെല്ലാം ചുരുങ്ങിയ കാലത്തിനിടയ്ക്ക് നേരിടാന്‍ പറ്റിയ നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഗുജറാത്തില്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ പരാജയമായിരിക്കുമെന്നുറപ്പാണ്.

English summary
BJP needs another Modi to regain lost ground in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X