കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാസഖ്യം വന്നാലും ബിജെപി ഈ സീറ്റുകള്‍ കൈവിടില്ല.... വോട്ടുശതമാനം ബഹുദൂരം മുന്നില്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് കഠിനമായിരിക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ തിരിച്ചുവരവിനാണ് ഇത്തവണ ലക്ഷ്യമിടുന്നത്. 2004ന് സമാനമായ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. എന്നാല്‍ സത്യാവസ്ഥ എന്താണ്. ബിജെപി വാജ്‌പേയുടെ കാലത്തെ പാര്‍ട്ടിക്ക് സമാനമാണോ. ഇവിടെയാണ് പ്രതിപക്ഷത്തിന് പിഴച്ചിരിക്കുന്നത്. ബിജെപി ഇന്ന് പാര്‍ട്ടി മാത്രമല്ല, അത് ഒരുപാട് ഘടകങ്ങളെ സ്വാധീനിക്കുന്ന ഒരു രാഷ്ട്രീയ മുന്നേറ്റമാണ്.

തീര്‍ച്ചയായും ഇത്തവണ ബിജെപിക്ക് സീറ്റുകളില്‍ കാര്യമായ കുറവുണ്ടാകും. പക്ഷേ അത് ഒറ്റയ്ക്ക് ഭൂരിപക്ഷം എന്ന അവരുടെ ആഗ്രഹം മാത്രമേ ഇല്ലാതാക്കൂ. ഒരിക്കല്‍ പോലും അത് ബിജെപിയെ അധികാരത്തില്‍ നിന്ന് തടയാന്‍ കെല്‍പ്പുള്ളതല്ല. പ്രധാനമായും ബിജെപിയുടെ സംഘടനാ വളര്‍ച്ചയാണ് ശ്രദ്ധിക്കേണ്ടത്. വെറും നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും ഏറ്റവും ശക്തമായ സംഘടനാ സംവിധാനം കെട്ടിപ്പടുക്കാന്‍ ബിജെപി സാധിച്ചു. ഇവിടെയൊക്കെ ബിജെപി വീഴുമെന്ന് പ്രവചിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണുള്ളത്.

2014ലെ കണക്കുകള്‍

2014ലെ കണക്കുകള്‍

2014ല്‍ ബിജെപിയുടെ തേരോട്ടത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തകര്‍ന്നടിഞ്ഞിരുന്നു. ഇതില്‍ പല മണ്ഡലങ്ങളും ഇത്തവണ ബിജെപി കൈവിടുന്ന അവസ്ഥയാണ്. എന്നാല്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലങ്ങളുണ്ട് ഇതില്‍. അവയില്‍ പ്രതിപക്ഷം വിജയിക്കുമോ എന്നത് കണ്ടറിയേണ്ടത്. അഞ്ച് ലക്ഷം വോട്ടില്‍ അധികം നേടി ബിജെപി വിജയിച്ച 137 സീറ്റുകള്‍ ഉണ്ട്. ഇവയില്‍ പ്രതിപക്ഷം ഒന്നിച്ച് മത്സരിച്ചാലും ബിജെപിയെ തോല്‍പ്പിക്കാനാവില്ല.

ഗുജറാത്തില്‍ പ്രതിപക്ഷ സാധ്യതയില്ല

ഗുജറാത്തില്‍ പ്രതിപക്ഷ സാധ്യതയില്ല

ഗുജറാത്തില്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടമാണ് കാഴ്ച്ചവെച്ചത്. ഇവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പക്ഷേ അവിടെയും പ്രതിസന്ധികള്‍ ഉണ്ട്. ബിജെപി കഴിഞ്ഞ തവണ തൂത്തുവാരിയ സംസ്ഥാനമാണ് ഗുജറാത്ത്. ഇവിടെ ആകെയുള്ള 28 സീറ്റില്‍ 23 എണ്ണം ബിജെപി സ്ഥാനാര്‍ത്ഥികള്‍ അഞ്ച് ലക്ഷം വോട്ടില്‍ കൂടുതല്‍ നേടിയാണ് വിജയിച്ചത്. ഇവിടെ അല്‍പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവര്‍ വന്നാലും ബിജെപിയെ പരാജയപ്പെടുത്തുക അസാധ്യമാണ്.

ഉത്തര്‍പ്രദേശില്‍ വന്‍ ഭീഷണി

ഉത്തര്‍പ്രദേശില്‍ വന്‍ ഭീഷണി

യുപിയിലും ബിജെപിക്ക് കാര്യമായ തിരിച്ചടികളുണ്ടാവുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണ വിജയിച്ച പകുതിയില്‍ താഴെ സീറ്റുകള്‍ മാത്രമേ ഇത്തവണ ലഭിക്കാന്‍ ഇടയുള്ളൂ. ബിജെപി കഴിഞ്ഞ തവണ വന്‍ മാര്‍ജിനില്‍ വിജയിച്ച 21 മണ്ഡലങ്ങളുണ്ട് ഇവിടെ. ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും ചേര്‍ന്നാല്‍ ലഭിച്ച വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇവിടെ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. ഈ സീറ്റുകളില്‍ ബിജെപിക്ക് തോല്‍വി ഉണ്ടാവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രണ്ട് സംസ്ഥാനങ്ങള്‍

രണ്ട് സംസ്ഥാനങ്ങള്‍

മധ്യപ്രദേശും ഛത്തീസ്ഗഡുമാണ് മറ്റൊരു പ്രധാന സംസ്ഥാനങ്ങള്‍. നിലവില്‍ ബിജെപിയില്‍ സംസ്ഥാന ഭരണം കോണ്‍ഗ്രസ് സ്വന്തമാക്കിയിരിക്കുകയാണ്. പക്ഷേ കഴിഞ്ഞ തവണത്തെ വിജയ മാര്‍ജിന്‍ പരിശോധിക്കുമ്പോള്‍ ബിജെപിക്ക് വലിയ നഷ്ടം ഉണ്ടാവില്ലെന്ന് വ്യക്തമാണ്. മധ്യപ്രദേശിലെ ആകെയുള്ള 29 സീറ്റില്‍ 17 എണ്ണത്തില്‍ അഞ്ച് ലക്ഷത്തിലധികം വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. ഛത്തീസ്ഗഡില്‍ ഇത് ഏഴെണ്ണമാണ്. അധികാരം ലഭിച്ചതിനാല്‍ ഈ ഫലത്തെ മാറ്റി മറിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

 ദില്ലിയും ആന്ധ്രയും

ദില്ലിയും ആന്ധ്രയും

ദില്ലിയില്‍ ആകെയുള്ള ഏഴ് സീറ്റില്‍ നാലെണ്ണത്തില്‍ ഗംഭീര ഭൂരിപക്ഷമാണ് ബിജെപിക്ക് ലഭിച്ചത്. ആംആദ്മി പാര്‍ട്ടിക്ക് ഭരണം കിട്ടിയ ശേഷം ഇതില്‍ മാറ്റമുണ്ടായിട്ടുണ്ടോ എന്നാണ് പരീക്ഷിക്കപ്പെടാനുള്ളത്. ആന്ധ്രയില്‍ രണ്ട് സീറ്റില്‍ ഭൂരിപക്ഷം ഉയര്‍ന്ന നിലയിലാണ്. പക്ഷേ അന്ന് ടിഡിപി ഒപ്പം ഉണ്ടായിരുന്നുവെന്ന ആനുകൂല്യം ബിജെപിക്കുണ്ടായിരുന്നു. ജാര്‍ഖണ്ഡിലെ ഒരു സീറ്റില്‍ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളില്‍ പോയിരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ ഇത്തവണ ബിജെപി വന്‍ പ്രതിരോധത്തിലാണ് ഉള്ളത്.

ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഫലം മാറുമോ

ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഫലം മാറുമോ

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് മഹാരാഷ്ട്ര, ഹരിയാന, അസം, ഉത്തരാഖണ്ഡ് എന്നിവ. മഹാരാഷ്ട്രയില്‍ 21 മണ്ഡലങ്ങളില്‍ ഇത്തവണ പ്രതിപക്ഷം വെല്ലുവിളിയാവില്ലെന്നാണ് ഭൂരിപക്ഷം സൂചിപ്പിക്കുന്നത്. ഹരിയാനയില്‍ ഇത് നാല് മണ്ഡലങ്ങളാണ്. അസമില്‍ രണ്ടും ഉത്തരാഖണ്ഡില്‍ ഒന്നിലും ബിജെപി മറികടക്കാനാവാത്ത ഭൂരിപക്ഷം കഴിഞ്ഞ തവണ നേടിയിരുന്നു. രാജസ്ഥാനില്‍ 19, കര്‍ണാടകത്തില്‍ 14, ജമ്മു കശ്മീരില്‍ ഒന്ന് എന്നിങ്ങനെയാണ് ബാക്കിയുള്ള കണക്ക്. ഇതില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്ന മണ്ഡലങ്ങളിലും ബിജെപിയെ തോല്‍പ്പിക്കുക കഠിനമാകും.

മോദി തരംഗമില്ല

മോദി തരംഗമില്ല

137 സീറ്റുകള്‍ ലഭിച്ചാല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് ഒഴിവാക്കുക പ്രതിപക്ഷത്തിന് വലിയ വെല്ലുവിളിയാകും. പക്ഷേ ഇത്രയും സീറ്റുകള്‍ ബിജെപി ജയിക്കുമെന്ന് ഉറപ്പുള്ളവയല്ല. കാരണം കഴിഞ്ഞ തവണ മോദി തരംഗം രാജ്യത്ത് ശക്തമായിരുന്നു. ഉത്തര്‍പ്രദേശില്‍ 71 സീറ്റുകള്‍ ലഭിക്കാന്‍ കാരണം മോദി അവിടെ മത്സരിച്ചു എന്ന കാരണം കൊണ്ടാണ്. ഇത്തവണ യാതൊരു തരംഗവും രാജ്യത്ത് ഇല്ല. ബിജെപിയുടെ പല സ്ഥാനാര്‍ത്ഥികളും ജനപ്രിയരല്ല. ഇത്തരം ഘടകങ്ങള്‍ വോട്ട് ചോര്‍ത്തുന്നവയാണ്. അതുകൊണ്ട് 137 സീറ്റുകളില്‍ ശക്തമായ പോരാട്ടം നടക്കുമെന്ന് ഉറപ്പിക്കാം.

ജാര്‍ഖണ്ഡില്‍ സഖ്യം ഉറപ്പിച്ച് രാഹുല്‍ ഗാന്ധി... 4 പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം!!ജാര്‍ഖണ്ഡില്‍ സഖ്യം ഉറപ്പിച്ച് രാഹുല്‍ ഗാന്ധി... 4 പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം!!

English summary
bjp never lose 137 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X