കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 ലക്ഷം അക്കൗണ്ടുകളിലേക്ക് എത്തിക്കുമെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ല; രാജ്നാഥ് സിംഗ്

Google Oneindia Malayalam News

ദില്ലി: ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം വീതം എത്തിക്കുമെന്ന് ബിജെപി ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. എ എൻഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

15 ലക്ഷം വീതം അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് പറഞ്ഞത്. സർക്കാർ അത് നടപ്പിലാക്കി വരികയാണ്. കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത് എൻഡിഎ സർക്കാരാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം, ഇടതുമുന്നണിക്ക് 15 സീറ്റുകൾ വരെ! സിഎസ്ഡിഎസ്-ലോക്‌നീതി സർവ്വേഫലം!കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം, ഇടതുമുന്നണിക്ക് 15 സീറ്റുകൾ വരെ! സിഎസ്ഡിഎസ്-ലോക്‌നീതി സർവ്വേഫലം!

rajnath

വ്യാജ വാഗ്ദാനങ്ങൾ നൽകി ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്നും 2014ൽ നടപ്പിലാക്കാത്ത വാഗ്ദാനങ്ങൾ 2019ലെ പ്രകടന പത്രികയും ആവർത്തിക്കുകയാണെന്നും പ്രതിപക്ഷം ആരോപണം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രി നിലപാട് വ്യക്തമാക്കിയത്.

2014ലെ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു കള്ളപ്പണം തിരികെയെത്തിക്കുമെന്നത്. എന്നാൽ ഇത്തവണ പ്രകടന പത്രികയിലോ നേതാക്കളുടെ പ്രസംഗത്തിലോ കള്ളപ്പണത്തെക്കുറിച്ച് പരാമർശമില്ല.

അതേസമയം പ്രതിപക്ഷ നേതാക്കളുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും വീടുകളിലും ഓഫീസുകളിലും നടത്തുന്ന റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതമല്ലെന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
BJP never made promises of transfering 15 lakhs into bank accounts, Raj nath singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X