കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൗനം വെടിഞ്ഞ് എൽകെ അദ്വാനി; എതിർ അഭിപ്രായമുള്ളവരെല്ലാം ദേശവിരുദ്ധരല്ല, നേതൃത്വത്തിന് ' കൊട്ട്'!!

Google Oneindia Malayalam News

ദില്ലി: മൗനം വെടിഞ്ഞ് ബിജെപി മുതിർന്ന നേതാവ് എൽകെ അദ്വാനി. തന്റെ രാഷ്ട്രീയ തത്വങ്ങളിൽ ആദ്യം രാജ്യം, പിന്നീട് പാർട്ടി അതിനുസേഷം മാത്രമേ വ്യക്തിക്ക് സ്ഥാനമുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ ആറിനാണ് ബിജെപിയുടെ സ്ഥാപക ദിനം. പാർട്ടി സ്ഥാപക ദിനം ആഘോഷിക്കാനിരിക്കെയാണ് പാർട്ടിയുടെ സ്ഥാപക നേതാവ് കൂടിയായ അദ്വാനിയുടെ പ്രതികരണം. ബ്ലോഗിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

<strong>മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് എംകെ രാഘവന്‍.... അഴിമതി ആരോപണം വ്യാജം!!</strong>മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് എംകെ രാഘവന്‍.... അഴിമതി ആരോപണം വ്യാജം!!

എതിർ അഭിപ്രായങ്ങളും രാഷ്ട്രീയവുമുള്ളവരെ ശത്രക്കളായോ ദേശവിരുദ്ധരായോ ബിജെപി കരുതിയിട്ടില്ലെന്നും എൽകെ അദ്വാനി അഭിപ്രായപ്പെട്ടു. മുതിർന്ന ബിജെപി നേതാവായ എൽകെ അദ്വാനിക്ക് ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തവണ സീറ്റ് നിഷേധിച്ചത് വാർത്തയായിരുന്നു. 1991 മുതൽ അദ്വാനി ജയിച്ച മണ്ഡലമായ ഗാന്ധി നഗറിൽ ഇത്തവണ ബിജെപി ദേശീയ അധ്യക്ഷനാണ് മത്സരിക്കുന്നത്.

LK Advani

ഇതിനെതിരെ വ്യാപ വിമർശനങ്ങളും വന്നിരുന്നു. ഇതിനിടയിലാണ് മൗനം വെടിഞ്ഞ് പാർട്ടി സ്ഥാപക നേതാവ് രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായല്ല പ്രതിയോഗികളായി മാത്രമാണ് തുടക്കം മുതൽ ബിജെപി കണ്ടിരുന്നതെന്നും എൽകെ അദ്വാനി അഭിപ്രായപ്പെട്ടു. വിയോജിപ്പുള്ളവരെ രാജ്യദ്രോഹികളാക്കുന്ന രീതി ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സത്യം, രാജ്യത്തിനായുള്ള സമർപ്പണം, പാർട്ടിക്കകത്തും പുറത്തുമുള്ള ജനാധിപത്യം എന്നിവയാണ് ഇന്നത്തെ നിലയിലേക്കുള്ള സമരവഴിയിൽ എന്‍റെ പാർട്ടിയെ നയിച്ചത്. ഈ മൂല്യങ്ങളെയെല്ലാം സാംസ്കാരിക ദേശീയതയെന്നും സദ്ഭരണമെന്നും ചുരുക്കിപ്പറയാം. ഇതാണ് എന്നും എന്‍റെ പാർട്ടി ഒപ്പം ചേർത്തുവച്ചതെന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചു.

English summary
BJP never regarded those who disagree with it as 'anti-national, enimies': LK Advani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X