കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്‌; സുശീല്‍ കുമാര്‍ മോദി ബിജെപി സ്ഥാനാര്‍ഥി

Google Oneindia Malayalam News

പാറ്റ്‌‌ന :ബീഹാറില്‍ നിലവില്‍ ഒഴിവുള്ള രാജ്യ സഭാ സീറ്റിലേക്കുള്ളയായി മുന്‍ ബിജെപി ഉപ മുഖ്യമന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ മോദിയെ ബി ജെപി പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്‌ച്ച ബീഹാറില്‍ അധികാരത്തിലേറിയ പുതിയ മന്ത്രിസഭയില്‍ സുശീല്‍ കുമാറിന്‌ ഇടം ലഭിച്ചിരുന്നില്ല. ഇതിന്‌ പുറകെയാണ്‌ ബിജെപി രാജ്യസഭാ സീറ്റ്‌ സുശില്‍ കുമാര്‍ മോദിക്ക്‌ നല്‍കിയത്‌.

കോട്ടയത്ത് ബിജെപിയുടെ വോട്ട് കച്ചവടമോ... 200 ഇടത്ത് സ്ഥാനാര്‍ത്ഥികളില്ല; പിന്നില്‍ എന്ത് രഹസ്യംകോട്ടയത്ത് ബിജെപിയുടെ വോട്ട് കച്ചവടമോ... 200 ഇടത്ത് സ്ഥാനാര്‍ത്ഥികളില്ല; പിന്നില്‍ എന്ത് രഹസ്യം

എല്‍ജെപി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന രാം വിലാസ്‌ പസ്വാന്‍ കഴിഞ്ഞ ഒകടോബര്‍ 8ന്‌ മരണപ്പെട്ടതിനെ തുടര്‍ന്നാണ്‌ ബീഹാറില്‍ ഒരു രാജ്യ സഭാ സീറ്റ്‌ ഒഴിവ്‌ വന്നത്‌.
ഡിസംബര്‍ 14നാണ്‌ ഇലക്ഷന്‍ കമ്മിഷന്‍ രാജ്യ സഭാ സിറ്റിലേക്കുള്ള തിരഞ്ഞെടുപ്പ്‌ നിശ്ചയിച്ചിരിക്കുന്നത്‌. ഈ രാജ്യ സഭാ സീറ്റില്‍ നിന്നും ഒരേ കാലയളവില്‍ മൂന്ന്‌ പേരാണ്‌ ഇതോടെ രാജ്യ സഭയില്‍ എത്തുന്നത്‌.

നേരത്തെ കേന്ദ്ര മന്ത്രിയായ രവി ശങ്കര്‍ പ്രസാദാണ്‌ 2018ല്‍ ഈ സീറ്റിലൂടെ രാജ്യ സഭയിലെത്തിയത്‌. പിന്നീട്‌ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച്‌ പാര്‍ലമെന്റില്‍ എത്തിയ രവി ശങ്കര്‍ രാജ്യ സഭാ സീറ്റ്‌ രാജി വെച്ചു. പിന്നീട്‌ ഈ സീറ്റില്‍ ബി ജെ പി പിന്തുണയോടെ 2019 ജൂണില്‍ എല്‍ജെപി നേതാവ്‌ രോ വിലാസ്‌ പസ്വാന്‍ ഇതേ സീറ്റില്‍ രാജ്യ സഭയിലെത്തുകയായിരുന്നു. ഇപ്പോള്‍ മൂന്നാമത്തെ തവണയാണ്‌ ഈ സീറ്റിലേക്ക്‌ ഇടക്കാല തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

മെഹബൂബയെ തടവിലാക്കിയിട്ടില്ല; ആരോപണം തള്ളി കശ്മീർ പോലീസ്, ഡിഡിസി തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പിൽ നടക്കുന്നതെന്ത്?മെഹബൂബയെ തടവിലാക്കിയിട്ടില്ല; ആരോപണം തള്ളി കശ്മീർ പോലീസ്, ഡിഡിസി തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പിൽ നടക്കുന്നതെന്ത്?

രാം വിലാസ്‌ പസ്വാന്റെ മരണ ശേഷം ബീഹാര്‍ നിയമ സഭാ തിരഞ്ഞെടുപ്പിന്‌ മുന്‍പ്‌ രാം വിലാസ്‌ പസ്വാന്റെ മകന്‍ ചിരാഗ്‌ പസ്വാന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യം വിട്ടിരുന്നു. ജെഡിയുവനോടുള്ള വിയോജിപ്പാണ്‌ സഖ്യം വിടാന്‍ കാരണമായി ചിരാഗി പസ്വാന്‍ ചൂണ്ടിക്കാണിച്ചത്‌. നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്കു മത്സരിച്ച ചിരാഗ്‌ പസ്വാന്റെ നേതൃത്വത്തിലുള്ള എല്‍ജെപിക്ക്‌ ഒരു സീറ്റു പോലും നേടാന്‍ കഴിഞ്ഞില്ല.
ബീഹാറില്‍ നേരിയ ഭൂരിപക്ഷത്തിലാണ്‌ എന്‍ഡിെ സഖ്യം അധികാരത്തില്‍ ഏറിയിരിക്കുന്നത്‌.

ബംഗാളില്‍ മമതയ്ക്ക് കാലിടറുന്നു; പാര്‍ട്ടിയുടെ നെടുംതൂണ്‍ ബിജെപിയിലേക്ക്, തൃണമൂലിന് ഇത് ഇരട്ട ആഘാതംബംഗാളില്‍ മമതയ്ക്ക് കാലിടറുന്നു; പാര്‍ട്ടിയുടെ നെടുംതൂണ്‍ ബിജെപിയിലേക്ക്, തൃണമൂലിന് ഇത് ഇരട്ട ആഘാതം

English summary
BJP nominated sushil kumar modi as rajaya sabha election candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X