കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടഞ്ഞ സിന്ധ്യയ്ക്ക് ബിജെപിയുടെ രാജ്യസഭാ ടിക്കറ്റ്: വാക്കുപാലിച്ചത് ബിജെപി, കോൺഗ്രസിൽ പ്രതിസന്ധി...

Google Oneindia Malayalam News

ഭോപ്പാൽ: ജ്യോതിരാദിത്യ സിന്ധ്യയുടെ പാർട്ടി പ്രവേശനത്തിന് പിന്നാലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബിജെപി. മധ്യപ്രദേശ് സർക്കാരിനെ അനിശ്ചിതത്വത്തിലാക്കി ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയാണ് ബിജെപിയുടെ രണ്ട് രാജ്യസഭാ സ്ഥാനാർത്ഥികളിൽ ഒരാൾ. നാല് തവണ ലോക്സഭാ എംപിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്ന് മിനിറ്റുകൾക്കുള്ളിലാണ് ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം. 18 വർഷം കോൺഗ്രസിനൊപ്പം നിന്ന സിന്ധ്യ കോൺഗ്രസ് നേതൃത്വവായി ഇടഞ്ഞതിന് പിന്നാലെയാണ് രാജിവെച്ച് ബിജെപിയിൽ ചേരുന്നത്. ദില്ലിയിൽ വെച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയിൽ നിന്ന് അംഗത്വം സ്വീകരിച്ച് മിനിറ്റുകൾക്കുള്ളിലാണ് ബിജെപി മധ്യപ്രദേശിൽ നിന്നുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്.

 'ഇന്നത്തെ കോൺഗ്രസ്സ്, നാളത്തെ ബിജെപി, ഇപ്പോൾ വേഗത കൂടിയിട്ടുണ്ട്', പരിഹാസം, കുറിപ്പ്, 'ഇന്നത്തെ കോൺഗ്രസ്സ്, നാളത്തെ ബിജെപി, ഇപ്പോൾ വേഗത കൂടിയിട്ടുണ്ട്', പരിഹാസം, കുറിപ്പ്,

കോൺഗ്രസിന് വിമർശനം

കോൺഗ്രസിന് വിമർശനം


ബിജെപി പ്രവേശനത്തിന് ശേഷം പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. സർക്കാരിന് കർഷകർക്കും യുവാക്കൾക്കും വേണ്ടി ഒന്നും ചെയ്യാൻ കളിഞ്ഞില്ലെന്നും സിന്ധ്യ കുറ്റപ്പെടുത്തി. കോൺഗ്രസിൽ നിന്ന് വേണ്ട രീതിയിൽ ജനങ്ങളെ സേവിക്കാൻ കഴിയാത്തതിൽ താൻ ദുഖിതനായിരുന്നുവെന്നും ജനങ്ങളെ സേവിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും സിന്ധ്യ പറഞ്ഞു. രാഷ്ട്രീയം ജനസേവനത്തിനുള്ള ഒരു മാർഗ്ഗമാണെന്നും കോൺഗ്രസിൽ നിന്നുകൊണ്ട് അത് പൂർത്തീകരിക്കാൻ കഴിയില്ലെന്നും സിന്ധ്യ കൂട്ടിച്ചേർത്തു. കോൺഗ്രസുമായുള്ള 18 വർഷത്തെ ബാന്ധവമവസാനിപ്പിച്ചാണ് സിന്ധ്യ കോൺഗ്രസിൽ ചേരുന്നത്. സിന്ധ്യയെ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയാക്കുമെന്നും കേന്ദ്രമന്ത്രിസഭയിലെത്തുമെന്നും നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

 എംഎൽഎമാർ ബിജെപിയിലേക്കില്ല

എംഎൽഎമാർ ബിജെപിയിലേക്കില്ല


കോൺഗ്രസിൽ നിന്ന് രാജിവെച്ച പത്ത് എംഎൽഎമാരും രണ്ട് മന്ത്രിമാരും ബിജെപിൽ ചേരാൻ സന്നദ്ധരല്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജിവെച്ചത് ബിജെപിയിൽ ചേരാനല്ലെന്നും സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബെംഗളൂരുവിൽ കഴിയുന്ന ഭൂരിപക്ഷം എംഎൽഎമാരുമായി സമ്പർക്കം പുലർത്തിവരികയാണെന്ന് മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാർ വ്യക്തമാക്കിയിരുന്നു. ഇവരിൽ ഭൂരിപക്ഷം പേരും പാർട്ടിയിൽ തിരികെയെത്തുമെന്നും ഡികെ ശിവകുമാർ പറയുന്നു.

അസ്വാരസ്യം മറനീക്കി പുറത്തേക്ക്

അസ്വാരസ്യം മറനീക്കി പുറത്തേക്ക്


മധ്യപ്രദേശ് മുഖ്യമന്ത്രിയായി തന്നെ പരിഗണിക്കാത്തതിലുള്ള അസ്വാരസ്യം ആദ്യം മുതലേ സിന്ധ്യയിൽ നിലനിന്നിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സിന്ധ്യ കോൺഗ്രസ് നേതൃത്വവുമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രണ്ട് രാജ്യസഭാ സീറ്റുകളിൽ ഒഴിവ് വന്നതോടെ തന്നെ പരിഗണിക്കണമെന്ന ആവശ്യം സിന്ധ്യ മുന്നോട്ടുവെച്ചിരുന്നു. മധ്യപ്രദേശിൽ ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലൊന്നിലേക്ക് തന്നെ പരിഗണിക്കണിക്കണമെന്ന ആവശ്യം കോൺഗ്രസ് വകവെച്ചിരുന്നില്ല. ഇതിനെത്തുടർന്നാണ് കോൺഗ്രസ് നേതൃത്വവും സിന്ധ്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരുന്നത്. ഇതോടെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാമെന്ന വാഗ്ദാനം ബിജെപി സിന്ധ്യയ്ക്ക് മുമ്പാകെ വയ്ക്കുന്നത്. ഇതോടെ രണ്ട് രാത്രികൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ സിന്ധ്യ ചൊവ്വാഴ്ച രാജിക്കത്ത് നൽകുകയായിരുന്നു.

മോദിയുടെ ആദർശങ്ങൾക്കൊപ്പം

മോദിയുടെ ആദർശങ്ങൾക്കൊപ്പം

2018ലെ മധ്യപ്രദേശ് തിരഞ്ഞെടുപ്പ് വിജയിച്ചപ്പോൾ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. പക്ഷേ അതെല്ലാം തകർന്നു. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും കോൺഗ്രസ് പാലിച്ചില്ല. പുതിയ നേതൃത്വത്തിനും കോൺഗ്രസിന് മാറ്റാൻ കഴിഞ്ഞില്ലെന്നും സിന്ധ്യ പറയുന്നു. യുവാക്കൾക്ക് കോൺഗ്രസ് സർക്കാർ തൊഴിലും അലവൻസും വാഗ്ധാനം ചെയ്തിരുന്നു. അവിടെ നടക്കുന്നത് മാറ്റക്കച്ചവടമാണ്. ബിജെപി ഇന്ത്യയെ സേവിക്കാൻ എനിക്ക് അവസരം തന്നു. മോദിക്ക് ഇന്ത്യയെ നയിക്കുന്നതിന് അവസരം ലഭിച്ചു. മോദിയുടെ ആദർശങ്ങൾ എന്നിൽ മതിപ്പുണ്ടാക്കി. ആദർശ ധീരനായ മോദിക്ക് കീഴിൽ പ്രവർത്തിക്കാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ഞാൻ. ഇന്ത്യയുടെ ഭാവി മോദിയുടെ കൈകളിൽ സുരക്ഷിതമാണെന്നും സിന്ധ്യ കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിലാണ് സിന്ധ്യയുടെ പ്രതിസന്ധി.

English summary
BJP nominates Jyotiraditya Scindia For Rajya Sabha Shortly After He Joins Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X