കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഭീഷണിക്ക് ദീദിയുടെ മറുപണി.. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ ചൂണ്ടി മമത?

  • By
Google Oneindia Malayalam News

പശ്ചിമബംഗാളിലെ 40 എംഎല്‍എമാര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ദിവസങ്ങള്‍ക്കകം ബംഗാള്‍ ഭരണം അട്ടിമറിക്കും, എന്നായിരുന്നു കൊല്‍ക്കത്തയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മമതയ്ക്കെതിരെ ഉയര്‍ത്തിയ ഭീഷണി. എന്നാല്‍ ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ പോലും കഴിയും മുന്‍പ് ബിജെപിക്ക് മറുപണിക്കുളള ഒരുക്കങ്ങള്‍ തകൃതിയാക്കിയിരിക്കുകയാണ് മമത.

ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ തൃണമൂലില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് മമത. തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവ് വീണ്ടും തൃണമൂലില്‍ ചേക്കാറുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

 മോദിയുടെ ഭീഷണി

മോദിയുടെ ഭീഷണി

40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ താനുമായി ഇന്നും ബന്ധപ്പെട്ടുവെന്ന് മോദി പറയുന്നു. ഇവരെല്ലാം ബിജെപിയിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മെയ് 23ന് എല്ലാവരും ബിജെപിയിലെത്തും ഇങ്ങനെയായിരുന്നു മോദി കഴിഞ്ഞ ദിവസം പറഞ്ഞത്.

 സ്ഥാനാര്‍ത്ഥി തന്നെ

സ്ഥാനാര്‍ത്ഥി തന്നെ

പശ്ചിമബംഗാളിലെ ശ്രീരാംപൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മോദിയുടെ ഭീഷണിക്ക് മറുപണിയുമായി രംഗത്തെതതിയിരിക്കുകയാണ് മമത ബാനര്‍ജി.

 തൃണമൂലിലേക്ക്

തൃണമൂലിലേക്ക്

ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കൂടിയായ നേതാവിനെ തൃണമൂലില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് മമതയെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍ തൃണമൂല്‍ നേതാവായ അനുപം ഹസ്രയാണ് തൃണമൂലില്‍ വീണ്ടും ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നത്.

 തൃണമൂല്‍ ഓഫീസില്‍

തൃണമൂല്‍ ഓഫീസില്‍

നിലവില്‍ ജാദവ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ് അനുപം ഹസ്ര. തൃണമൂലിന്‍റെ അനുബത്ര മൊണ്ടാലിനെ ബിര്‍ഭുമിലെ തൃണമൂല്‍ ഓഫീസില്‍ അനുപം കാണാന്‍ വന്നതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.

ബിജെപിയില്‍

ബിജെപിയില്‍

ബോല്‍പൂരില്‍ നിന്നുള്ള എംപിയും തൃണമൂല്‍ നേതാവുമായ അനുപം ഹസ്ര മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ജനവരി 9 ന് ഹസ്രയെ തൃണമൂലില്‍ നിന്ന് പുറത്താക്കിയിരുന്നു.

 വിമര്‍ശനം

വിമര്‍ശനം

ബിര്‍ഭം ജില്ലയിലെ ബോല്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഹസ്ര. ഹസ്ര തൃണമൂല്‍ നേതാക്കള്‍ക്കെതിരേയും നേതൃത്വത്തിനെതിരേയും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

 സ്ഥാനാര്‍ത്ഥിയാക്കി

സ്ഥാനാര്‍ത്ഥിയാക്കി

ഇതോടെ ഹസ്രയെ പാര്‍ട്ടി ശാസിച്ചു.പിന്നാലെയാണ് തൃണമൂല്‍ ബന്ധം അവസാനിപ്പിച്ച് ഹസ്ര ബിജെപിയില്‍ എത്തിയത്.മമതയുടെ അടുപ്പക്കാരനായ പ്രബല നേതാവിനെ ബിജെപി സ്ഥാനാര്‍ത്ഥി ആക്കുകയും ചെയ്തു.

 വിശദീകരണം

വിശദീകരണം

തൃണമൂല്‍ നേതാവിനെ സന്ദര്‍ശിച്ചതോടെ അനുപം ഹസ്രയ്ക്കെതിരെ ബിജെപി രംഗത്തെത്തി. ബിജെപിയില്‍ ഒരു അച്ചടക്കമുണ്ട്.സംഭവത്തില്‍ ഹസ്രയോട് വിശദീകരണം തേടുമെന്നും സംസ്ഥാന നേതൃത്വം പറഞ്ഞു.

 അനുശോചനം അറിയിക്കാന്‍

അനുശോചനം അറിയിക്കാന്‍

അതേസമയം അനുബത്ര മൊണ്ടാലിന്‍റെ അമ്മയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാനാണ് താന്‍ എത്തിയതെന്നാണ് ഹസ്രയുടെ വിശദീകരണം. മൊണ്ടാല്‍ തന്‍റെ അടുത്ത സുഹൃത്താണ്.

 കാലം തെളിയിക്കും

കാലം തെളിയിക്കും

ബിര്‍ഭും ജില്ലയിലെ അവസാന വാക്കാണ് മൊണ്ടാല്‍. തനിക്ക് അദ്ദേഹം ഒരു ബന്ധുവിനെ പോലെയാണെന്നും ഹസ്രം പറഞ്ഞു. അതേസമയം തൃണമൂലിലേക്ക് തിരികെ പോകുമോ എന്ന ചോദ്യത്തോട് അത് കാലം തെളിയിക്കുമെന്നായിരുന്നു ഹസ്രത്തിന്‍റെ മറുപടി.

English summary
BJP nominee meets TMC leader, fuels speculation of rejoining
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X