കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് പതിറ്റാണ്ട്: ബിജെപിയോട് സീറ്റ് ചോദിച്ചിട്ടില്ലെന്ന് സുമിത്ര മഹാജന്‍, തീരുമാനമാകാതെ ഇന്‍‍ഡോര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയതില്‍ ബിജെപി നേതൃനിരയില്‍ തന്നെ അമര്‍ഷമുണ്ടായിരുന്നു. അദ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാതെ രാജ്യസഭയിലേക്കയക്കാനാണ് നീക്കമെന്ന് കരുതുന്നു. ഇതിനിടയില്‍ ലോക്‌സഭ സ്പീക്കറായ സുമിത്ര മഹാജനെ മത്സരിപ്പിക്കുന്നതില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. നിലവില്‍ ഇന്‍ഡോറിലെ സിറ്റിങ് എംപിയായ സുമിത്ര മഹാജനെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ല.

വെറുതെ ഒരു വിവാദം.. ആലത്തൂർ സിപിഎം കോൺഗ്രസിന് തളികയിൽ വെച്ച് കൊടുക്കുമോ? വിവാദച്ചൂടിൽ സ്ഥാനാര്‍ഥികൾ!വെറുതെ ഒരു വിവാദം.. ആലത്തൂർ സിപിഎം കോൺഗ്രസിന് തളികയിൽ വെച്ച് കൊടുക്കുമോ? വിവാദച്ചൂടിൽ സ്ഥാനാര്‍ഥികൾ!

കഴിഞ്ഞ 3 പതിറ്റാണ്ടായി ബിജെപിയോട് സീറ്റിനായി ആവശ്യപ്പെട്ടിട്ടില്ലെന്നും സുമിത്ര മഹാജന്‍ പറയുന്നു. ഇന്‍ഡോറിലെ ബിജെപി സ്ഥാനാര്‍ത്ഥിയാരെന്ന പ്രഖ്യാപനം നടക്കാത്ത സാഹചര്യത്തിലാണ് സുമിത്ര മഹാജന്‍ ഇത്തരത്തിലൊരു പരാമര്‍ശവുമായി രംഗത്തെത്തിയത്. എന്തുകൊണ്ടാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കാത്തതെന്ന ചോദ്യത്തിന് ബിജെപി നേതൃത്വം എന്തെങ്കിലും തീരുമാനം ഉണ്ടാകുമെന്നാണ് സുമിത്ര മഹാജന്‍ ഉത്തരം.

sumithramahajan-

ഇന്‍ഡോറില്‍ നിന്ന് എട്ട് തവണയാണ് സുമിത്ര ലോക്‌സഭയിലെത്തിയത്. ഇത്തരത്തില്‍ പാര്‍ട്ടിയിലെ പല പ്രമുഖര്‍ക്കും ബിജെപി ഇത്തവണ സീറ്റ് നിക്ഷേധിച്ചിരുന്നു. എല്‍ കെ അദ്ദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് ഇത്തവണ ലോക്‌സഭയിലേക്ക് ടിക്കറ്റില്ല. എന്നാല്‍ സുമിത്ര മഹാജന്‍ സീറ്റ് നിക്ഷേധിച്ചോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. എപ്രില്‍ 12ന് 76 വയസുതികയുന്ന സുമിത്ര മഹജന്‍ ഇത്തവണ ടിക്കറ്റ് ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. സമാനമായി 91 കഴിഞ്ഞ അദ്ദ്വാനിയും 85 വയസായ മുരളീ മനോഹര്‍ ജോഷിയും ഗാന്ധിനഗറില്‍ നിന്നും കാന്‍പൂരില്‍ നിന്നും മത്സരിക്കില്ല. അദ്ദ്വാനിയുടെ മണ്ഡലത്തില്‍ നിന്ന് ബിജെപി പ്രസിഡന്റ് അമിത് ഷായും ജോഷിയുടെ മണ്ഡലത്തില്‍ നിന്ന് രാജേന്ദ്ര കുമാര്‍ പച്ചൗരിയും മത്സരിക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
BJP not even fixed the candidate in the Indore constituency, Sumithra Mahajan may not get the chance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X