കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാവികാസ് അഘാഡി സര്‍ക്കാര്‍ വീഴും; ഓപ്പറേഷന്‍ താമരയല്ല; കാത്തിരുന്ന് കാണാമെന്ന് ഫഡ്‌നാവിസ്

Google Oneindia Malayalam News

മുംബൈ: രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരിലും വലിയ ആശങ്കകള്‍ ഉടലെടുത്തിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസ് മേധാവി ബാലാസാഹേബ് തോറോത്തും വിവിധ സമയങ്ങളിലായി ഉദ്ധവ് താക്കറെയുമായി കൂടികാഴ്ച്ച നടത്തുകയും ഉണ്ടായി.

അതേസമയം മഹാരാഷ്ട്രയില്‍ ബിജെപി യാതൊരു ഓപ്പറേഷന്‍ ലോട്ടസിനും ശ്രമിക്കുന്നില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് ദേവേന്ദ്രഫഡ്‌നാവിസ്. കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷായുമായി കൂടികാഴ്ച്ച നടത്തിയതിന് പിന്നാലെയായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രതികരണം.

രാഷ്ട്രീയ അത്ഭുതം

രാഷ്ട്രീയ അത്ഭുതം

ഒക്ടോബര്‍ മാസത്തില്‍ മഹാരാഷ്ട്ര രാഷ്ടീയത്തില്‍ വലിയ രാഷ്ടീയ അത്ഭുതങ്ങള്‍ സംഭവിക്കുന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ ഒരു രാഷ്ട്രീയ ശ്രമങ്ങളും ഇവിടെ വിലപോവില്ലെന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.

 ഓപ്പറേഷന്‍ ലോട്ടസ്

ഓപ്പറേഷന്‍ ലോട്ടസ്

എന്നാല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഒരു രാഷ്ട്രീയ അട്ടിമറിക്കും ബിജെപി ശ്രമിക്കുന്നില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. ഓപ്പറേഷന്‍ ലോട്ടസ് ഇവിടെ സംഭവിക്കാന്‍ പോകുന്നില്ല. എന്നാല്‍ മഹാവികാസ് അഘാഡി സഖ്യം വീഴുന്നത് അവരുടെ തന്നെ ആഭ്യന്തര പ്രശ്‌നം കൊണ്ടായിരിക്കുമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

അമിത് ഷായുമായി കൂടികാഴ്ച്ച

അമിത് ഷായുമായി കൂടികാഴ്ച്ച

ദില്ലിയില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷായുമായി കൂടികാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫഡ്‌നാവിസ്. ഏത് നിമിഷവും ഒരു രാഷ്ട്രീയ അട്ടിമറിക്ക് സാധ്യതയുള്ള മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസും അമിത്ഷായും തമ്മിലുള്ള കൂടികാഴ്ച്ച വലിയ രാഷ്ട്രീയ അട്ടിമറികള്‍ക്ക് വഴിവെച്ചിരുന്നു.

സാമ്പത്തിക സഹായം

സാമ്പത്തിക സഹായം

എന്നാല്‍ ഇത് രാഷ്ട്രീയ കൂടികാഴ്ച്ചയല്ലെന്നും സംസ്ഥാനത്തെ പഞ്ചസാര വ്യവസായത്തിന് സാമ്പത്തിക സഹായം തേടുകയെന്ന ലക്ഷ്യത്തോടെയാണ് അമിത്ഷായുമായി കൂടികാഴ്ച്ച നടത്തിയതെന്നും ഫഡ്‌നാവിസ് പ്രതികരിച്ചു. അവിടെ രാഷ്ട്രീയ കാര്യങ്ങളെ സംബന്ധിക്കുന്ന യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഫഡ്‌നാവിസ് വാദിച്ചു.

സര്‍ക്കാര്‍ വീഴും

സര്‍ക്കാര്‍ വീഴും

സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമെന്നും പ്രതിപക്ഷത്തിനില്ല. ഇത് കൊറോണക്കെതിരെ പോരാടാനുള്ള സമയമാണെന്നും ഫഡ്‌നാവിസ് പ്രതികരിച്ചു. അതേസമയം സംഭവിക്കാന്‍ പോകുന്നത് സര്‍ക്കാരിലെ തന്നെ മുറുകുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം മഹാവികാസ് അഘാഡി സര്‍ക്കാര്‍ വീഴുന്നതാണ്. നമുക്ക് കാത്തിരുന്ന് കാണാമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസ് പ്രതികരണം

കോണ്‍ഗ്രസ് പ്രതികരണം

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെക്കുറിച്ചുള്ള പ്രചരണങ്ങളും ഫഡ്‌നാവിസ് തള്ളി. മഹാരാഷ്ട്രയിലും രാജസ്ഥാന് സമാനമായ രാഷ്ട്രീയ സാഹചര്യം ഉടലെടുക്കുന്നുണ്ടെന്നാണ് ബിജെപി പറയുന്നത്. സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ മഹാവികാസ് അഘാഡി സംഖ്യത്തിന്റെ പതനത്തിന് വഴി വെക്കുമെന്ന് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ മഹാരാഷ്ട്ര പിടിക്കാമെന്നത് ബിജെപിയുടെ വെറും മോഹമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു

കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസിലേക്ക്

മാത്രമല്ല കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ ഉടന്‍ പാര്‍ട്ടിയിലേക്ക് മടങ്ങുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.കൂറുമാറിയ എം.എല്‍.എമാര്‍ തങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് യശോമതി താക്കൂറാണ് വ്യക്തമാക്കിയത്. ഇവര്‍ എപ്പോഴ് വേണമെങ്കിലും പാര്‍ട്ടിയില്‍ ചേരുമെന്നും യശോമതി പറഞ്ഞു.

English summary
BJP not not interested in destabilising the Maharshtra Governmet, Said Devendra Fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X