കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വലവിരിച്ച് ബിജെപി? കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 25 കോടി, ശിവസേനയ്ക്ക് 50 കോടിയെന്ന്

  • By Aami Madhu
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. എന്നാല്‍ മുഖ്യമന്ത്രി പദത്തില്‍ കുറഞ്ഞൊരു വിട്ട് വീഴ്ചയ്ക്കില്ലെന്ന തിരുമാനത്തില്‍ നിന്ന് അണുവിട പുറകോട്ട് പോകാന്‍ ശിവസേന തയ്യാറായിട്ടില്ല. ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചില അവസാന വട്ട നീക്കങ്ങളാണ് ബിജെപി ക്യാമ്പില്‍ നടക്കുന്നത്.

ശിവസേന പിന്തുണച്ചില്ലേങ്കില്‍ തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാമെന്നാണ് നേരത്തേ അമിത് ഷാ നിര്‍ദ്ദേശിച്ചത്. അതേസമയം ന്യൂനപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനോട് ബിജെപിക്ക് താത്പര്യമില്ല. ഈ സാഹചര്യത്തില്‍ ശിവസേനയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരെ ചാക്കിടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ബിജെപി. ചുവടുമാറാന്‍ എംഎല്‍എമാര്‍ക്ക് ബിജെപി കോടികള്‍ വാഗ്ദാനം ചെയ്തതതായി കോണ്‍ഗ്രസ് വെളിപ്പെടുത്തി. വിശദാംശങ്ങളിലേക്ക്

 കര്‍ണാടക മോഡല്‍?

കര്‍ണാടക മോഡല്‍?

മഹാരാഷ്ട്രയില്‍ 105 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. ആറ് സ്വതന്ത്ര എംഎല്‍എമാര്‍ ഇതിനോടകം തന്നെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേവല ഭൂരിപക്ഷമായ 145 ല്‍ തൊടണമെങ്കില്‍ കൂടുതല്‍ പേരുടെ പിന്തുണ ബിജെപിക്ക് വേണം. ഈ സാഹചര്യത്തില്‍ കര്‍ണാടക മോഡല്‍ ബിജെപി മഹാരാഷ്ട്രയിലും പുറത്തെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 റിസോര്‍ട്ട് രാഷ്ട്രീയം

റിസോര്‍ട്ട് രാഷ്ട്രീയം

ശിവസേനയുടെ ഇരുപതോളം എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്നാവിസ് അവകാശപ്പെട്ടിരുന്നു. ഇതിന് തൊട്ട് പിന്നാലെ ശിവസേന തങ്ങളുടെ എംഎല്‍എമാരെ മിംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. തൊട്ട് പിന്നാലെഇന്ന് ബിജെപി പേടിയില്‍ കോണ്‍ഗ്രസും എംഎല്‍എമാരെ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 വ്യക്തിപരമായ ആവശ്യം

വ്യക്തിപരമായ ആവശ്യം

എന്നാല്‍ വാര്‍ത്ത തള്ളി കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡേട്ടിവാര്‍ രംഗത്തെത്തി. എംഎല്‍എമാരെ കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈയെടുത്ത് എവിടേക്കും മാറ്റിയിട്ടില്ല. ഇനി ആരെങ്കിലും തനിച്ച് എവിടേയെങ്കിലും പോയിട്ടുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാര്യത്തിനായിരിക്കുമെന്നും വഡേട്ടിവാര്‍ പറഞ്ഞു.

 കോടികള്‍

കോടികള്‍

അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ബന്ധപ്പെട്ടിരുന്നുവെന്നും വഡേട്ടിവാര്‍ വെളിപ്പെടുത്തി. ബിജെപിയിലേക്ക് മറുകണ്ടം ചാടാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കോടികളാണ് ബിജെപി വാഗ്ദാനം ചെയ്തതെന്നും വഡേട്ടിവാര്‍ പറഞ്ഞു.

 കോള്‍ റെക്കോഡ് ചെയ്യാന്‍

കോള്‍ റെക്കോഡ് ചെയ്യാന്‍

25 കോടിയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തത്. ശിവസേന എംഎല്‍എമാര്‍ക്ക് 50 കോടിയും വട്ടേഡിവാര്‍ വെളിപ്പെടുത്തി. ബിജെപി നേതാക്കള്‍ ബന്ധപ്പെടുമ്പോള്‍ കോള്‍ റെക്കോഡ് ചെയ്യാന്‍ എംഎല്‍എമാരോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വഡേട്ടിവാര്‍ പറഞ്ഞു.

 കുതിരക്കച്ചവടം

കുതിരക്കച്ചവടം

അതേസമയം കര്‍ണാടകത്തില്‍ നടന്ന കുതിരക്കച്ചവടം മഹാരാഷ്ട്രയില്‍ പ്രയോഗിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് നിതിന്‍ റാവത്തും പ്രതികരിച്ചു.കോടികളും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്താണ് കര്‍ണാടകത്തില്‍ 17 എംഎല്‍എമാരെ ബിജെപി മറുകണ്ടം ചാടിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.എംഎല്‍എമാര്‍ രാജിവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ നിലംപതിച്ചത്.

പിന്തുണയ്ക്കാമെന്ന്

പിന്തുണയ്ക്കാമെന്ന്

അതേസമയം ഭരണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ശിവസേനയെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയോടും നേതാക്കള്‍ നിലപാട് പങ്കിട്ടിരുന്നു. എന്നാല്‍ ശിവസേനയെ പിന്തുണയ്ക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു സോണിയാ ഗാന്ധി വ്യക്തമാക്കിയത്.

സോണിയയെ കാണും

സോണിയയെ കാണും

എന്നാല്‍ പ്രതിസന്ധി അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ വീണ്ടും സോണിയയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ദില്ലിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയാണ് നേതാക്കള്‍ എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴും ശിവസേന കോണ്‍ഗ്രസുമായും എന്‍സിപിയുമായും പിന്നാമ്പുറ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്.

രാഷ്ട്രപതി ഭരണമോ?

രാഷ്ട്രപതി ഭരണമോ?

അതേസമയം കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി കഴിഞ്ഞാലും മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യതയില്ലെന്നാണ് ഭരണഘടന വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കണം.

സാധ്യത ഇങ്ങനെ

സാധ്യത ഇങ്ങനെ

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ലേങ്കില്‍ അടുത്ത ഏറ്റവും വലിയ ഒറ്റകക്ഷിയായ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നോട്ട് വരണം. ശിവസേനയും പരാജയപ്പെട്ടാല്‍ ഏറ്റവും വലിയ അടുത്ത കക്ഷി. ഇതൊന്നും വിജയിച്ചില്ലേങ്കില്‍ മാത്രമേ രാഷ്ട്രപതി ഭരണത്തിന് സാധ്യതയുള്ളു.

English summary
BJP offered 25 crore to MLA's alleges Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X