കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40-50 കോടി ബിജെപി വീശിയെന്ന് മുഖ്യമന്ത്രി! അഞ്ച് കോടി ഓഫര്‍ ചെയ്തെന്ന് എംഎല്‍എയും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപിക്കെതിരെ സഭയില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അധികാരം സ്ഥിരമല്ലെന്നും ബിജെപിയെ ഓര്‍മ്മപ്പെടുത്തി.

<strong>നിയമസഭയിൽ വജ്രായുധം പുറത്തെടുത്ത് കുമാരസ്വാമി; നേതാക്കളുടെ വായടപ്പിച്ച് വെളിപ്പെടുത്തൽ</strong>നിയമസഭയിൽ വജ്രായുധം പുറത്തെടുത്ത് കുമാരസ്വാമി; നേതാക്കളുടെ വായടപ്പിച്ച് വെളിപ്പെടുത്തൽ

ബിജെപിയുടെ കുതിര കച്ചവടമാണ് സര്‍ക്കാരിനെ വെന്‍റിലേറ്ററിലാക്കിയതെന്ന് കുമാരസ്വാമി ഇന്നലെ സഭയില്‍ ആരോപിച്ചിരുന്നു. എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ 40-50 കോടി വരെ ബിജെപി വാഗ്ദാനം ചെയ്തെന്നും വെള്ളിയാഴ്ച സഭയില്‍ കുമാരസ്വാമി വെളിപ്പെടുത്തി.

 അധികാരമില്ല

അധികാരമില്ല

വിശ്വാസ പ്രമേയത്തില്‍ വെള്ളിയാഴ്ചയും സഭയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 1.30 ഉള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ ആവശ്യം തള്ളിയാണ് പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച ഇന്നും സഭയില്‍ പുനരാരംഭിച്ചത്. വിശ്വാസ പ്രമേയത്തില്‍ നടപടി പൂര്‍ത്തിയാകാതെ വോട്ടെടുപ്പിലേക്ക് കടക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വിശ്വാസ പ്രമേയ നടപടികളില്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ അധികാരമില്ലെന്നും കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വം പറയുന്നു.

 കോടികള്‍ വീശി

കോടികള്‍ വീശി

ഗവര്‍ണറുടെ ഉത്തരവ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ഗവര്‍ണറുടെ നിലപാട് ഭരണഘടന വിരുദ്ധമാണെന്നാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അതിനിടെ സഭയില്‍ മുഖ്യമന്ത്രി കുമാരസ്വാമി ബിജെപിക്കെതിരെ ആഞ്ഞടിച്ചു. എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനായി ബിജെപി കോടികള്‍ വീശിയെന്ന് കുമാരസ്വാമി പറഞ്ഞു.

 വെളിപ്പെടുത്തി എംഎല്‍എയും

വെളിപ്പെടുത്തി എംഎല്‍എയും

40-50 കോടിവരെയാണ് എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തത്. ഈ പണം എവിടുന്നാണ് ബിജെപിക്ക് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ ഗൗഡയും ബിജെപി തനിക്ക് കോടികള്‍ വാഗ്ദാനം ചെയ്തെന്ന് സഭയില്‍ വെളിപ്പെടുത്തി.ബിജെപിയിലേക്ക് ചേക്കേറാന്‍ ആവശ്യപ്പെട്ട് നേതാക്കള്‍ തന്നെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് ശ്രീനിവാസ ഗൗഡ പറഞ്ഞു.

 1000 കോടിയെന്ന് ജെഡിഎസ്

1000 കോടിയെന്ന് ജെഡിഎസ്

ബിജെപി നേതാക്കളായ അശ്വന്ത് നാരായണന്‍, സിപി യോഗേശ്വര്‍ , സര്‍ വിശ്വനാഥ് എന്നിവരാണ് തന്നെ സമീപിച്ചത്. കൂറുമാറാന്‍ അഞ്ച് കോടി തനിക്ക് വാഗ്ദാനം ചെയ്തെന്നും ശ്രീനിവാസ് ഗൗഡ പറഞ്ഞു. അതേസമയം താന്‍ പണം സ്വീകരിച്ചില്ലെന്നും ശ്രീനിവാസ് വ്യക്തമാക്കി. നേരത്തേ തന്നെ ബിജെപി ഓപ്പറേഷന്‍ താമരയ്ക്കായി കോടികള്‍ ഒഴുക്കിയിട്ടുണ്ടെന്ന് ജെഡിഎസ് ആരോപിച്ചിരുന്നു.

 കടലാസില്‍ മാത്രം

കടലാസില്‍ മാത്രം

എംഎല്‍എമാരെ ചാക്കിടാന്‍ ആയിരം കോടി ബിജെപി ചെലവാക്കിയെന്നായിരുന്നു ജെഡിഎസ് നേതാക്കളുടെ ആരോപണം. അമിത് ഷായ്ക്കും നരേന്ദ്ര മോജിക്കും ഇത്രയും തുക എങ്ങനെ ലഭിച്ചുവെന്നും അഴിമതി രഹിത ഭരണം എന്നത് കടലാസില്‍ മാത്രമാണെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു. അതിനിടെ താന്‍ ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് മുംബൈയില്‍ ചികിത്സയില്‍ തുടരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീല്‍ പറഞ്ഞു.

<strong>അമിത് ഷായെ ഞെട്ടിച്ച് സിപിഎം വനിതാ എംപി, ബിജെപിയിലേക്കുളള ക്ഷണത്തിന് മുഖത്ത് നോക്കി ചുട്ട മറുപടി!</strong>അമിത് ഷായെ ഞെട്ടിച്ച് സിപിഎം വനിതാ എംപി, ബിജെപിയിലേക്കുളള ക്ഷണത്തിന് മുഖത്ത് നോക്കി ചുട്ട മറുപടി!

<strong>യദ്യൂരപ്പക്ക് നല്‍കിയത് 15 ദിവസം; കുമാരസ്വാമിക്ക് അര ദിവസം, ഗവര്‍ണ്ണര്‍ ബിജെപി ഏജന്‍റായെന്ന് കെസി</strong>യദ്യൂരപ്പക്ക് നല്‍കിയത് 15 ദിവസം; കുമാരസ്വാമിക്ക് അര ദിവസം, ഗവര്‍ണ്ണര്‍ ബിജെപി ഏജന്‍റായെന്ന് കെസി

English summary
BJP offered 40-50 crore for MLA's says HD Kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X