കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയെ മെരുക്കാൻ ബിജെപി, മന്ത്രിസഭാ പുന:സംഘടനയിൽ ശിവസേനയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ഓഫർ!

Google Oneindia Malayalam News

പൂനൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഇടഞ്ഞ് നില്‍ക്കുന്ന ശിവസേനയെ മെരുക്കാന്‍ ബിജെപി. മഹാരാഷ്ട്ര മന്ത്രിസഭാ വികസനത്തില്‍ ശിവസേനയ്ക്ക് ഉപമുഖ്യമന്ത്രി പദവി ബിജെപി ഓഫര്‍ ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ബിജെപിയുടെ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ രണ്ട് പേരുകളാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഒന്ന് മുതിര്‍ന്ന നേതാവ് സുഭാഷ് ദേശായിയും രണ്ടാമന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയും.

ഗൂഢനീക്കവുമായി കമൽ നാഥ്! ആദ്യം മകനൊപ്പം മോദിയെ കണ്ടു! കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് വിരുന്നും!ഗൂഢനീക്കവുമായി കമൽ നാഥ്! ആദ്യം മകനൊപ്പം മോദിയെ കണ്ടു! കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് വിരുന്നും!

ആദിത്യ താക്കറെ മന്ത്രിയാവുകയാണ് എങ്കില്‍ താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായിട്ടാവും ഒരാള്‍ ഈ പദവിയിലേക്ക് എത്തുന്നത്. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് എന്നത് കൊണ്ട് തന്നെ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന ആദിത്യയ്ക്ക് ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് ജയിക്കണം എന്ന കടമ്പ കടക്കേണ്ടിയും വരില്ല.

bjp

വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും സഖ്യമായാണ് മത്സരിക്കുന്നത്. ജയിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി പദവി പങ്കിടണം എന്നതാണ് ശിവസേനയുടെ ആവശ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഉണ്ടാക്കിയ ധാരണ അപ്രകാരമാണ് എന്നാണ് ശിവസേനാ നേതാക്കളുടെ വാദം. ഉദ്ധവ് താക്കറെയുമായി നടത്തിയ ചര്‍ച്ചയില്‍ അക്കാര്യം അമിത് ഷാ അംഗീകരിച്ചതാണ് എന്നാണ് ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയും നേതാവ് വരുണ്‍ സര്‍ദേശായി അവകാശപ്പെടുന്നത്.

ചൂരലെടുത്ത് പ്രധാനമന്ത്രി, രാവിലെ 9.30ന് മന്ത്രിമാർ ഓഫീസിലുണ്ടാകണം, വീട്ടിലിരുന്നുളള ജോലി മറന്നേക്ക്ചൂരലെടുത്ത് പ്രധാനമന്ത്രി, രാവിലെ 9.30ന് മന്ത്രിമാർ ഓഫീസിലുണ്ടാകണം, വീട്ടിലിരുന്നുളള ജോലി മറന്നേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് സംസ്ഥാനത്ത് ഒരുമിച്ച് മത്സരിക്കാൻ ശിവസേനയും ബിജെപിയും തീരുമാനിക്കുന്നത്. ആകെയുളള 48 സീറ്റുകളില്‍ കോണ്‍ഗ്രസ് ഒരു സീറ്റിലും എന്‍സിപി നാല് സീറ്റുകളിലുമാണ് വിജയിച്ചത്. ബിജെപിക്ക് 23 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ശിവസേനയ്ക്ക് കിട്ടിയത് 18 സീറ്റുകളാണ്. ബാക്കിയുളള രണ്ടില്‍ സ്വതന്ത്രനും ഒവൈസിയുടെ എഐഎംഎഎം സ്ഥാനാര്‍ത്ഥിയും ജയിച്ചു.

English summary
BJP likely to offer Deputy CM post to Shiv Sena in Maharashtra Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X