കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗനെ ചാക്കിടാന്‍ ബിജെപി; ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വാഗ്ദാനം... ജഗന്‍ ദില്ലിയിലേക്ക്

Google Oneindia Malayalam News

വിജയവാഡ: ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ പിന്തുണ നേടാനുള്ള ശ്രമം ഊര്‍ജിതമാക്കി ബിജെപി. ദക്ഷിണേന്ത്യയില്‍ ഒരുപക്ഷത്തുമില്ലാതെ തനിച്ചു നില്‍ക്കുന്ന ആന്ധ്ര ഭരണകക്ഷി വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ കൂടെ നിര്‍ത്താനാണ് ശ്രമം. 22 എംപിമാരുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്.

മുതിര്‍ന്ന ബിജെപി നേതാവ് പാര്‍ട്ടി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തി. എന്നാല്‍ ജഗന്‍ ബിജെപിക്കൊപ്പം പോകുമോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിയെ ബിജെപി കൂടെ നിര്‍ത്തുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ബിജെഡിയെ വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസിനെ കൂടെ നിര്‍ത്താനാണ് ബിജെപിയുടെ ശ്രമം. വിശദവിവരങ്ങള്‍ ഇങ്ങനെ.....

 ജഗനുമായി ചര്‍ച്ച

ജഗനുമായി ചര്‍ച്ച

ബിജെപി എംപിയും പാര്‍ട്ടി വക്താവുമായ ജിവിഎല്‍ നരസിംഹ റാവു ആന്ധ്ര മുഖ്യമന്ത്രി ജഗനുമായി ചര്‍ച്ച നടത്തി. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 22 എംപിമാരില്‍ ഒരാള്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കാമെന്നാണ് വാഗ്ദാനം. ഇതോടെ ലോക്‌സഭയില്‍ ബിജെപി ചേരിയിലേക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസിനെ എത്തിക്കാന്‍ സാധിക്കുമെന്ന് ബിജെപി കരുതുന്നു.

ജഗന്റെ മറുപടി

ജഗന്റെ മറുപടി

എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ആലോചിച്ച് തീരുമാനം അറിയിക്കാമെന്നും സമയം വേണമെന്നുമാണ് ജഗന്‍ പ്രതികരിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ബിജെപിക്കൊപ്പം പോയാല്‍ വോട്ട് ബാങ്കില്‍ ഇളക്കം തട്ടുമോ എന്നതാണ് ജഗന്റെ ആശങ്ക.

 ജഗനെ ആശങ്കപ്പെടുത്തുന്നത്

ജഗനെ ആശങ്കപ്പെടുത്തുന്നത്

ജഗന്റെ വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം മുസ്ലിംകളാണ്. കൂടാതെ ക്രിസ്ത്യാനികളുടെ പിന്തുണയും ജഗനുണ്ട്. ബിജെപിക്കൊപ്പം ചേരുന്നതോടെ വോട്ടര്‍മാരില്‍ ആശങ്കയുണ്ടാകുമോ എന്ന് ജഗന്‍ ഭയക്കുന്നു. ഇത് രാഷ്ട്രീയമായി തിരിച്ചടി നേരിടാനും കാരണമാകും.

ബിജെപി നീക്കം

ബിജെപി നീക്കം

ആന്ധ്രയില്‍ ബിജെപിക്ക് ശക്തി കുറവാണ്. സമീപ സംസ്ഥാനമായ തെലങ്കാനയിലും ബിജെപിക്ക് വലിയ റോളില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും കക്ഷിയെ കൂടെ നിര്‍ത്തി സ്വാധീനം ശക്തിപ്പെടുത്താനാണ് ബിജെപി നീക്കം.

നഷ്ടമാണ് സംഭവിക്കുക

നഷ്ടമാണ് സംഭവിക്കുക

ബിജെപിക്കൊപ്പം പോയാല്‍ നഷ്ടമാണ് സംഭവിക്കുക എന്ന ചില വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഒഡീഷയില്‍ ഇതേ നിലപാടാണ് ഭരണകക്ഷിയായ ബിജെഡി സ്വീകിരിച്ചത്. തുടര്‍ന്നാണ് ബിജെഡിയെ വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസിനെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നത്.

 അര മണിക്കൂര്‍ ചര്‍ച്ച

അര മണിക്കൂര്‍ ചര്‍ച്ച

ചൊവ്വാഴ്ചയാണ് നരസിംഹ റാവു മുഖ്യമന്ത്രി ജഗനുമായി ചര്‍ച്ച നടത്തിയത്. അര മണിക്കൂര്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തി. സൗഹൃദ ചര്‍ച്ചയാണ് നടന്നതെന്ന് നേതാക്കള്‍ പറയുന്നു. പ്രധാനമന്ത്രി മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും നിര്‍ദേശ പ്രകാരമാണ് നരസിംഹ റാവു ചര്‍ച്ചയ്ക്ക് വന്നതെന്ന് പിന്നീട് നേതാക്കള്‍ പ്രതികരിച്ചു.

ജഗന്‍ ദില്ലിയിലേക്ക്

ജഗന്‍ ദില്ലിയിലേക്ക്

പാര്‍ലമെന്റ് സമ്മേളനം ഈ മാസം 17നാണ് ആരംഭിക്കുക. പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം ലോക്‌സഭാ സ്പീക്കറെ തിരഞ്ഞെടുക്കും. ജൂണ്‍ 15ന് ജഗന്‍ മോഹന്‍ റെഡ്ഡി ദില്ലിയിലെത്തും. നീതി ആയോഗ് യോഗത്തിനാണ് അദ്ദേഹം ദില്ലിയിലെത്തുന്നത്. മോദിയെയും അദ്ദേഹം കാണും. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുടെ കാര്യത്തിലുള്ള പാര്‍ട്ടി തീരുമാനം അന്ന് ജഗന്‍ മോദിയെ അറിയിക്കും.

 മോദിയെ സ്വീകരിച്ച ജഗന്‍

മോദിയെ സ്വീകരിച്ച ജഗന്‍

കഴിഞ്ഞദിവസം മോദി വിദേശ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയത് ആന്ധ്രയിലെ തിരുപ്പതിയിലായിരുന്നു. പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിലെത്തിയ മോദിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നേരിട്ടുവന്നത് പ്രധാന വാര്‍ത്തയായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് മോദി തിരുപ്പതിയില്‍ എത്തിയത്.

 ജഗന്‍ തരംഗം

ജഗന്‍ തരംഗം

ആന്ധ്രയില്‍ വന്‍ ഭൂരിപക്ഷത്തിലാണ് ജഗന്റെ പാര്‍ട്ടി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിനൊപ്പമോ ബിജെപിക്കൊപ്പമോ നില്‍കാതെ ഒറ്റയ്ക്കാണ് ജഗന്റെ പോരാട്ടം. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി വേണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

 പരസ്യപിന്തുണയില്ല

പരസ്യപിന്തുണയില്ല

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്ന കക്ഷിയുമായി സഹകരിക്കുമെന്ന് ജഗന്‍ നേരത്തെ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ ആന്ധ്രയ്ക്ക് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപി മികച്ച വിജയം നേടി. എന്നാല്‍ ബിജെപിക്ക് പരസ്യ പിന്തുണ ഇതുവരെ ജഗന്‍ നല്‍കിയിട്ടില്ല.

സത്യപ്രതിജ്ഞയ്ക്ക് പോയില്ല

സത്യപ്രതിജ്ഞയ്ക്ക് പോയില്ല

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ജഗന് ക്ഷണമുണ്ടായിരുന്നു. അദ്ദേഹം പോയില്ല. ജഗന്‍ മാത്രമല്ല, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് പോയില്ല. ജഗന്റെ സത്യപ്രതിജ്ഞയ്ക്ക് നവീന്‍ പട്‌നായിക് വന്നിരുന്നു. ഇനി അറിയേണ്ടത് ഡെപ്യൂട്ടി സ്പീക്കര്‍ പദവി ജഗന്‍ സ്വീകരിക്കുമോ എന്നതാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ജഗന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തൂ.

കോണ്‍ഗ്രസിന് ഇടക്കാല പ്രസിഡന്റ്; രാഹുല്‍ ഗാന്ധിക്ക് ബദല്‍, നിര്‍ണായക തീരുമാനം എടുക്കാന്‍ സമിതികോണ്‍ഗ്രസിന് ഇടക്കാല പ്രസിഡന്റ്; രാഹുല്‍ ഗാന്ധിക്ക് ബദല്‍, നിര്‍ണായക തീരുമാനം എടുക്കാന്‍ സമിതി

English summary
BJP offers Lok Sabha deputy speaker post to Jagan's YSRC Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X