• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; മോദിയുടെ ചിത്രത്തോടൊപ്പം മോശം പരാമര്‍ശവും വീഡിയോയും ചേര്‍ത്തു

  • By Desk

ദില്ലി: ബിജെപിയുടെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്തു. ചൊവ്വാഴ്ച്ച രാവിലെ 11.30 മുതലാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. http://www.bjp.org/ എന്ന വെബ് സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം മോശമായ ചില പരമാര്‍ശങ്ങളും വീഡിയോയില്‍ സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ഈ വര്‍ഷം ഒസ്കാര്‍ പുരസ്കാരം നേടിയ ബൊഹീമിയില്‍ റാസ്പഡി എന്ന ചിത്രത്തിന്‍റെ ട്രെയിലറിനൊപ്പം മോദിയുടെ ചിത്രം കൂടി വെച്ചുകൊണ്ടുള്ള മോശമായ പരാമര്‍ശങ്ങളായിരുന്നു ഹാക്കിങ് ശ്രദ്ധയില്‍പ്പെട്ടതിന് ശേഷമുള്ള സമയങ്ങളില്‍‌ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

സൈറ്റ് തിരിച്ചു പിടിക്കാനുള്ള ശ്രമം

സൈറ്റ് തിരിച്ചു പിടിക്കാനുള്ള ശ്രമം

എന്നാല്‍ പിന്നീട് ഇത് അപ്രത്യക്ഷമായി. ഇപ്പോള്‍ സൈറ്റ് എറര്‍ എന്ന സന്ദേശമാണ് കാണിക്കുന്നത്. ഹാക്കിങിനെ സംബന്ധിച്ച് ബിജെപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സൈറ്റ് തിരിച്ചു പിടിക്കാനുള്ള ശ്രമം ബിജെപി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ദിവ്യ സ്പന്ദന

ദിവ്യ സ്പന്ദന

ബിജെപിയുടെ സൈറ്റ് അപ്രതക്ഷ്യമായതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി ദിവ്യ സ്പന്ദനയും രംഗത്തെത്തി. സഹോദരീ സഹോദരന്‍മാരെ.. നിങ്ങള്‍ ബിജെപിയുടെ സൈറ്റ് ആണോ നോക്കുന്നത്.. എന്നാലത് കാണാനില്ലെന്നായിരുന്നു ദിവ്യയുടെ ട്വീറ്റ്

ട്വീറ്റ്

ദിവ്യ സ്പന്ദന

ഐടി സെല്ലിന്റെ സൈറ്റും

ഐടി സെല്ലിന്റെ സൈറ്റും

ബിജെപി ഐടി സെല്ലിന്റെ ഔദ്യോഗിക വെബ് സൈറ്റും ഈ യിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. സ്വകാര്യതയില്‍ കടന്നുകയറുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചായിരുന്നു 2018 ഡിസംബര്‍ 22 ന് ബിജെപി ഐടി സെല്ലിന്‍റെ ഔദ്യോഗകി വെബ്സൈറ്റ് ഹാക്ക് ചെയ്തത്.

സ്വകാര്യത

സ്വകാര്യത

സ്വകാര്യത മൗലികാവകാശമെന്നതിന് പുറമെ ബിജെപിയുടെ കയ്യിലുള്ള കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിടുമെന്നും ഹാക്കര്‍മാര്‍ സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞു കയറി വിവരം ശേഖരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്

ഇതിന് പിന്നാലെയാണ് ബിജെപി ഐടി സെല്ലിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. രാജ്യത്തെ ഏത് കമ്പ്യൂട്ടര്‍ മൊബൈല്‍ ഫോണുകളിലെയും വിവരങ്ങള്‍ നിരീക്ഷിക്കാനോ പിടിച്ചെടുക്കാനോ അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദമുണ്ടാകുന്ന തരത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്.

ഹാക്കിങ്

ഹാക്കിങ്

കമ്പ്യൂട്ടറുകളിലെ ഹാര്‍ഡ് വെയര്‍/സോഫ്റ്റ്വെയര്‍ അനുബന്ധ സംവിധാനങ്ങളുടെ ന്യൂനതകളും പിഴവുകളും മുതലെടുത്ത് അവയില്‍ കടന്നു കയറുന്ന ക്രാക്കിങിന് പകരമായി ഇന്ന് പൊതുവേ ഉപയോഗിക്കുന്നത് ഹാക്കിങ് എന്നാണ്.

എത്തിക്കല്‍ ഹാക്കിങ്

എത്തിക്കല്‍ ഹാക്കിങ്

നല്ല ഉദ്ദേശത്തോടെ നടത്തുന്ന ഹാക്കിങ് എത്തിക്കല്‍ ഹാക്കിങ് എന്നാണ് അറിയപ്പെടുന്നത്. വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുമ്പോള്‍ സൈറ്റ് തുറക്കുമ്പോള്‍ യഥാര്‍ത്ഥ പേജിനു പകരം മറ്റേതെങ്കിലും പേജോ, വീഡിയോകളോ ചിത്രങ്ങളോ പേജില്‍ പ്രത്യക്ഷപ്പെടുന്നു.

എങ്ങനെ

എങ്ങനെ

വെബ്സൈറ്റില്‍ സാധാരണ ഉപയോക്താക്കള്‍ക്ക് അനുവാദമില്ലാത്ത അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളില്‍‌ കടന്നുകയറി ഉള്ളടക്കങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലൂടെയാണ് ഹാക്കിങ് സാധ്യമാവുന്നത്. വെബ്സൈറ്റ് ലഭ്യമല്ലാതാക്കാനും ഹാക്കര്‍മാര്‍ക്ക് കഴിയും.

വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്

വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്

വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ അത്രവലിയ ബുദ്ധിരാക്ഷസന്‍മാരൊന്നും ആയിരിക്കേണ്ടതില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ശരാശരി കംപ്യൂട്ടര്‍ വൈദഗ്ധ്യത്തോടൊപ്പം സൂക്ഷ്മമായ അപഗ്രഥനശേഷിയുള്ള ആര്‍ക്കും ഒന്നു മനസ്സുവെച്ചാല്‍ ഹാക്ക് ചെയ്യാം.

സുരക്ഷ

സുരക്ഷ

ഹാക്കിങിന് തടയിടാന്‍ സുരക്ഷാ പരിശോധന എളുപ്പമാക്കാന്‍ സഹായിക്കുന്ന ധാരാളം സമഗ്ര സോഫ്റ്റുവെയറുകളും സ്ക്രിപ്റ്റുകളും, ഇവയെല്ലാം ഒന്നിച്ച് ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന ഒപ്പറേറ്റിങ് സിസ്റ്റങ്ങള്‍ വരെ ഇപ്പോള്‍ ലഭ്യമാണ്.

English summary
bjp official website hacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X