കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തരംഗം: തിരഞ്ഞെടുപ്പ് ജയിക്കാന്‍ 'നമോ' സാരികളും!

  • By Muralidharan
Google Oneindia Malayalam News

പട്‌ന: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് ബി ജെ പി ജയിച്ചതില്‍ 'നമോ' ചായയ്ക്കുള്ള പങ്ക് ചെറുതല്ല. മോദിയെ ചായക്കച്ചവടക്കാരന്‍ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കളിയാക്കിയതിന്റെ ചുവട് പിടിച്ചാണ് മോദിയും കൂട്ടരും ചായ് പേ ചര്‍ച്ചകള്‍ തുടങ്ങിയത്. അസംബ്ലി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറില്‍ ഇത്തവണ ബി ജെ പി നമോ ചായ അല്ല നമോ സാരിയാണ് വോട്ട് പിടിക്കാന്‍ ഒരുക്കുന്നത്.

2015 അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിനായി സംസ്ഥാനം ഭരിക്കുന്ന ജനതാദള്‍ യുണൈറ്റഡും ആര്‍ ജെ ഡിയും കോണ്‍ഗ്രസും വരെ ഒരുക്കങ്ങള്‍ തുടങ്ങി. അപ്പോള്‍ പിന്നെ ബി ജെ പിക്ക് മാത്രമായി വെറുതെയിരിക്കാന്‍ പറ്റുമോ. തിരഞ്ഞെടുപ്പിന് മുമ്പായി വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ മോദി സാരികള്‍ വിതരണം ചെയ്യാനാണ് പാര്‍ട്ടിയുടെ തീരുമാം എന്നാണ് അറിയുന്നത്.

radhey-radhey

അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്നായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുദ്രാവാക്യം. സംഭവം വന്‍ ഹിറ്റായി. ബി ജെ പി ചരിത്രവിജയം നേടി അധികാരത്തിലും എത്തി. ബിഹാര്‍ തിരഞ്ഞെടുപ്പിന് ബി ജെ പി ഉയര്‍ത്തുന്ന മുദ്രാവാക്യം സബ്കാ സാത് സബ്കാ വികാസ് (എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം) എന്നതാണ്.

ബിഹാറില്‍ ബി ജെ പിയെ പിന്തുണക്കുന്ന ഒരു സംഘം സാരി കച്ചവടക്കാരാണ് മോദി സാരികള്‍ക്ക് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. ബി ജെ പിയുടെ സന്ദേശം ഓരോ വീട്ടിലും എത്തിക്കാന്‍ വേണ്ടിയാണ് അവര്‍ വ്യത്യസ്തമായ ഈ ക്യാംപെയ്‌ന് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ച കവറിലാണ് സാരി വിതരണം. ഏകദേശം ഇരുപത്തഞ്ചോളം സാരി കച്ചവടക്കാര്‍ ഇതിനായി ഒരുമിക്കുന്നുണ്ട്.

English summary
Assembly election in Bihar is expected to be held by the end of 2015. All political parties including RJD, JD(U), Congress and many others have already begun their preparations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X