കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫായിസ് അഹമ്മദ് ഫായിസിന്റേത് ഇന്ത്യാ വിരുദ്ധ കവിതയല്ല... ബിജെപിക്കെതിരെ തുറന്നടിച്ച് ശിവസേന!!

Google Oneindia Malayalam News

മുംബൈ: പൗരത്വ നിയമ പ്രതിഷേധത്തിനിടയില്‍ ഉയര്‍ന്ന പാകിസ്താന്‍ കവി ഫായിസ് അഹമ്മദ് ഫായിസിന്റെ കവിതയെ പിന്തുണച്ച് ശിവസേന. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബിജെപി അത്തരമൊരു സംസ്‌കാരം വളര്‍ത്തി കൊണ്ടുവരികയാണ്. മതഭ്രാന്തന്‍മാര്‍ ഫായിസ് അഹമ്മദ് ഫായിസിനെ ഇന്ത്യാ വിരുദ്ധനായി മുദ്രകുത്തിയെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഫായിസിന്റെ ഹം ദേകേംഗേ എന്ന കവിതയാണ് സമരത്തില്‍ മുഴങ്ങിയത്.

1

സാമ്‌നയിലെ ലേഖനത്തിലാണ് റാവത്ത് വിമര്‍ശനം. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്ന രീതി മുമ്പ് റഷ്യയിലും ഇറാഖിലും ചൈനയിലും ഹിറ്റ്‌ലറുടെ ജര്‍മനിയിലും ഉണ്ടായിരുന്നു. ഇന്ത്യയില്‍ എപ്പോഴും വിപ്ലവ സാഹിത്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. വീരസവര്‍ക്കറുടെ സാഹിത്യം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ബ്രിട്ടീഷുകാര്‍ നശിപ്പിച്ചിട്ടുണ്ട്. അന്നത്തെ കാലത്ത് നടന്ന കാര്യങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും റാവത്ത് പറഞ്ഞു.

മുമ്പ് റഷ്യയില്‍ രാഷ്ട്രീയ എതിരാളികളെ വിപ്ലവത്തിന്റെ ശത്രുക്കളായി മുദ്രകുത്തി ജയിലില്‍ അടച്ചിരുന്നു. ചൈനയിലും ഇത് ആവര്‍ത്തിച്ചു. ഇറാഖിലും ജര്‍മനിയിലും ഇത് തന്നെയാണ് നടന്നത്. ഇന്ന് നമ്മുടെ രാജ്യത്ത് സര്‍ക്കാരിനെതിരെ പറയുന്നവര്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണ്. ഫായിസ് അഹമ്മദിനെ രാജ്യദ്രോഹിയാക്കിയത് ബിജെപിയാണെന്നും റാവത്ത് കുറ്റപ്പെടുത്തി.

ഫായിസ് പാകിസ്താന്‍ സൈന്യത്തിന്റെ ശത്രുവാണ്. അങ്ങനെയുള്ള ഒരാളെ ബിജെപി ഇന്ത്യാ വിരുദ്ധനാക്കിയിരിക്കുകയാണ്. ജീവിച്ചിരിക്കുന്നത് വരെ പാകിസ്താന്‍ സൈന്യത്തെ ഫായിസ് എതിര്‍ത്തിരുന്നു. രാജ്യത്തുള്ള ഒരു പ്രത്യേക വിഭാഗം അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. അവര്‍ താലിബാനിസമാണ് രാജ്യത്ത് കൊണ്ടുവരുന്നത്. ദീപിക പദുക്കോണിനെ പോലുള്ള ഒരു നടിയെ പോലും അവര്‍ രാജ്യദ്രോഹികളാക്കിയെന്നും റാവത്ത് പറഞ്ഞു.

അമിത് ഷാ ഇടപെടണം... ബെല്‍ഗാവ് അതിര്‍ത്തി തര്‍ക്കത്തില്‍ ശിവേസനയുടെ ആവശ്യം ഇങ്ങനെഅമിത് ഷാ ഇടപെടണം... ബെല്‍ഗാവ് അതിര്‍ത്തി തര്‍ക്കത്തില്‍ ശിവേസനയുടെ ആവശ്യം ഇങ്ങനെ

English summary
bjp painted faiz ahmed an anit indian says sanjay ratu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X