കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; മന്ത്രിയും എംപിയും എംഎല്‍എയും മുന്‍ മേയറും... അടിപതറി പാര്‍ട്ടി

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക് | Oneindia Malayalam

ഭോപ്പാല്‍/ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്ക് ഒന്നിന് പിറകെ ഒന്നായി അടികള്‍ വരുന്നു. പാര്‍ട്ടിയുടെ പല നേതാക്കളും മറുകണ്ടം ചാടുകയോ പാര്‍ട്ടി വിടുകയോ ചെയ്യുന്നതാണ് സംസ്ഥാന-ദേശീയ നേതൃത്വം നേരിടുന്ന പ്രധാന വെല്ലുവിളി. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് ഈ വെല്ലുവിളി ബിജെപി ഉയര്‍ന്ന തോതില്‍ നേരിടുന്നത്.

രാജസ്ഥാനില്‍ മന്ത്രി രാജിവച്ചതിന് പിന്നാലെ എംഎല്‍എയും ബിജെപി വിട്ടു. ഈ വിവാദം തണുപ്പിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെയാണ് മധ്യപ്രദേശില്‍ മുന്‍ മേയറും ബിജെപിയുടെ തീപ്പൊരി നേതാവുമായ സമീക്ഷ ഗുപ്ത രാജിവെച്ചിരിക്കുന്നത്. ഇപ്പോഴിതാ പ്രമുഖ എംപി ഹരീഷ് മീണയും രാജിവച്ചിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിജെപിക്ക് വന്‍ തിരിച്ചടി

ബിജെപിക്ക് വന്‍ തിരിച്ചടി

ബിജെപിക്ക് വന്‍ തിരിച്ചടിയായത് മാനവേന്ദ്ര സിങിന്റെ രാജിയായിരുന്നു. ഒട്ടേറെ അനുയായികളുള്ള നേതാവാണ് മാനവേന്ദ്ര സിങ്. മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങിന്റെ മകന്‍. രജപുത്ര വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തി. ഇദ്ദേഹം ഇത്തവണ കോണ്‍ഗ്രിസിനൊപ്പമാണ്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചിടയാണ് ഇദ്ദേഹത്തിന്റെ കൂറുമാറ്റം.

പത്മ ശുക്ലയും സമീക്ഷയും

പത്മ ശുക്ലയും സമീക്ഷയും

മധ്യപ്രദേശില്‍ ബിജെപിയുടെ എണ്ണിപ്പറയാന്‍ സാധിക്കുന്ന വനിതാ നേതാവായിരുന്നു പത്മ ശുക്ല. അവര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പ്രധാന വനിതാ നേതാവായ സമീക്ഷ ഗുപ്ത രാജിവച്ചിരിക്കുന്നത്. ഗ്വാളിയോറിലെ മുന്‍ മേയറാണ് സമീക്ഷ. ഇവര്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ എന്ന് പ്രഖ്യാപിച്ചിട്ടില്ല.

ബിജെപിക്കെതിരെ മല്‍സരിക്കും

ബിജെപിക്കെതിരെ മല്‍സരിക്കും

സമീക്ഷ മറ്റൊരു പാര്‍ട്ടില്‍ ചേരുമെന്ന് പ്രഖ്യാപിച്ചില്ലെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ്. സമീക്ഷ രാജിവയ്ക്കുമെന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവരുമായി സമവായ ചര്‍ച്ച നടത്തിയിരുന്നു. പക്ഷേ, സമീക്ഷ രാജിവച്ചു.

സമീക്ഷ പറയുന്നു

സമീക്ഷ പറയുന്നു

ഗ്വാളിയോറില്‍ 2009 മുതല്‍ 2015വരെ മേയറായിരുന്നു സമീക്ഷ. ഗ്വാളിയോര്‍ സൗത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അവര്‍. മൂന്ന് തവണ എംഎല്‍എയായ നാരായണ്‍ സിങ് കുശ്വാഹയാണ് ബിജെപി ടിക്കറ്റില്‍ ഇവിടെ മല്‍സരിക്കുന്നത്. ദീന്‍ദയാല്‍ ഉപാധ്യായയുടെയും ശ്യാമ പ്രസാദ് മുഖര്‍ജിയുടെയും ആശയത്തില്‍നിന്ന് ബിജെപി അകന്നുവെന്നും ഇപ്പോള്‍ കുടുംബാധിപത്യമാണ് ബിജെപിയിലുള്ളതെന്നും സമീക്ഷ കുറ്റപ്പെടുത്തി.

മുന്‍ കേന്ദ്രമന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുന്‍ കേന്ദ്രമന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

അതിനിടെ, മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സര്‍താജ് സിങ് കോണ്‍ഗ്രസിസില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ഥാനമില്ലെന്ന് കണ്ടാണ് അദ്ദേഹം ബിജെപി വിട്ടത്. രണ്ടുതവണ എംഎല്‍എ ആയ വ്യക്തിയാണ് ഇദ്ദേഹം. രാജിവച്ച പിന്നാലെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹോഷങ്കാബാദ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കും.

കഴിഞ്ഞ 58 വര്‍ഷമായി

കഴിഞ്ഞ 58 വര്‍ഷമായി

കഴിഞ്ഞ 58 വര്‍ഷമായി ബിജെപി-ആര്‍എസ്എസ് ആശയത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് സര്‍താജ് സിങിന്റെ കുടുംബം. ബിജെപി കൈവിട്ടപ്പോള്‍ കോണ്‍ഗ്രസ് ഇരുകൈയ്യും നീട്ടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഹോഷങ്കാബാദില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ വ്യക്തിയാണ് സര്‍താജ് സിങ്.

ബിജെപി എംപി ഹരീഷ് മീണ

ബിജെപി എംപി ഹരീഷ് മീണ

അതിനിടെ, രാജസ്ഥാന്‍ കോണ്‍ഗ്രസിന് വന്‍ നേട്ടമായി മറ്റൊരു ബിജെപി നേതാവ് കോണ്‍ഗ്രസ് അംഗത്വമെടുത്തു. ബിജെപി എംപി ഹരീഷ് മീണ രാജിവച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ പാര്‍ലമെന്റംഗം രാജിവച്ചത് ബിജെപിയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

മുന്‍ പോലീസ് മേധാവി

മുന്‍ പോലീസ് മേധാവി

മുന്‍ പോലീസ് മേധാവിയാണ് ഹരീഷ് മീണ. 2014ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ദൗസ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലെത്തി. അദ്ദേഹത്തിന്റെ രാജി രാജസ്ഥാന്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ നമോ നാരായണ്‍ മീണ കോണ്‍ഗ്രസുകാരനാണ്. ഇദ്ദേഹം മുഖേനയാണ് കോണ്‍ഗ്രസിലേക്ക് എത്തിയിരിക്കുന്നത്.

മീണകളുടെ സ്വാധീനം

മീണകളുടെ സ്വാധീനം


കിഴക്കന്‍ രാജസ്ഥാനില്‍ ശക്തമായ സ്വാധീനമുള്ളവരാണ് മീണ സമുദായം. സര്‍ക്കാര്‍ തലത്തിലും രാഷ്ട്രീയത്തിലും ഇവര്‍ നിര്‍ണയാക ശക്തിയാണ്. രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ കാലം ഡിജിപി ആയിരുന്ന വ്യക്തികളില്‍ ഒരാളാണ് ഹരീഷ് മീണ. ഇദ്ദേഹത്തിന്റെ രാജി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകും.

മന്ത്രിയും എംഎല്‍എയും

മന്ത്രിയും എംഎല്‍എയും

കഴിഞ്ഞദിവസം ബിജെപി നേതാവും മന്ത്രിയുമായ സുരേന്ദ്ര ഗോയല്‍ രാജിവച്ചിരുന്നു. തൊട്ടുപിന്നാലെ നാഗാവുര്‍ എംഎല്‍എ ഹബീബുറഹ്മാനും രാജിവച്ചു. രണ്ടുപേരും ബിജെപിയുടെ പുതിയ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല. ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് രാജിവച്ചത്. തിരഞ്ഞെടുപ്പ് അടുത്തുവരവെ കൂടുതല്‍ പേര്‍ ബിജെപി വിടുകയാണ്.

കോണ്‍ഗ്രസ് മുന്നേറ്റം

കോണ്‍ഗ്രസ് മുന്നേറ്റം

രാജസ്ഥാനില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍. ഈ സാഹചര്യത്തില്‍ ഹബീബ് റഹ്മാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹം ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. അവസരം മുതലെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇദ്ദേഹവുമായി ചര്‍ച്ച നടത്തുന്നുണ്ട്.

രണ്ട് മുസ്ലിം എംഎല്‍എമാരില്‍

രണ്ട് മുസ്ലിം എംഎല്‍എമാരില്‍

രാജസ്ഥാനില്‍ ബിജെപിക്കുള്ള രണ്ട് മുസ്ലിം എംഎല്‍എമാരില്‍ ഒരാളാണ് ഹബീബ് റഹ്മാന്‍. ഇദ്ദേഹത്തിന്റെ മണ്ഡലത്തില്‍ മോഹന്‍ റാം ചൗധരിക്കാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. മുഖ്യമന്ത്രി വസുന്ദര രാജെയുടെ അടുത്ത അനുയായിയാണ് യൂനുസ് ഖാന്‍. ഇദ്ദേഹം ഇത്തവണ മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ യൂനുസ് ഖാനും ഇടംപിടിച്ചില്ല.

ആരോപണം ഇങ്ങനെ

ആരോപണം ഇങ്ങനെ

മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്നാണ് ബിജെപിയുടെ നയമെന്ന് ഹബീബുറഹ്മാന്‍ കുറ്റപ്പെടുത്തി. അണികളുമായി ആലോചിച്ച ശേഷം അടുത്ത പരിപാടി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.നേരത്തെ കോണ്‍ഗ്രസിലായിരുന്നു ഹബീബ്. 2008ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. രണ്ടുതവണ അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ദുഃഖം താങ്ങാനാകാതെ കോണ്‍ഗ്രസ് നേതാക്കള്‍; ചിലര്‍ പൊട്ടിത്തെറിച്ചു, പ്രകടനങ്ങള്‍!! ദില്ലിയിലേക്ക്ദുഃഖം താങ്ങാനാകാതെ കോണ്‍ഗ്രസ് നേതാക്കള്‍; ചിലര്‍ പൊട്ടിത്തെറിച്ചു, പ്രകടനങ്ങള്‍!! ദില്ലിയിലേക്ക്

English summary
Many BJP leaders Joins Congress including BJP Lawmaker From Rajasthan Weeks Before State Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X