Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പാവപ്പെട്ടവരുടെ പാര്‍ട്ടി: അമിത് ഷാ

ദില്ലി: ബി ജെപി നിങ്ങള്‍ പാവപ്പെട്ടവരുടെ പാര്‍ട്ടിയാണ്. നിങ്ങളില്‍ ഒരാള്‍, ചായവില്‍പ്പനക്കാരന്‍ നരേന്ദ്ര മോദി ബി ജെ പിയിലൂടെ പ്രധാനമന്ത്രിയാകാന്‍ പോകുന്നു - ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണക്കാലത്ത് അമിത് ഷാ ഉത്തര്‍ പ്രദേശിലെ ജനങ്ങളോട് പ്രസംഗിച്ചതാണിത്. പ്രസിഡണ്ടായി പാര്‍ട്ടി ദേശീയ കൗണ്‍സിലിന് മുന്നില്‍ നില്‍ക്കുമ്പോഴും ഷാ അത് തന്നെ ആവര്‍ത്തിച്ചു - ഭാരതീയ ജനതാ പാര്‍ട്ടി പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണ്.

നമുക്ക് രാജ്യത്തെ പാവപ്പെട്ടവരുടെ പിന്തുണ കിട്ടി. പാവങ്ങള്‍ക്ക് വേണ്ടിയാണ് നമ്മള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് - പാര്‍ട്ടി പ്രസിഡണ്ടായ ശേഷം ആദ്യമായാണ് ഷാ പാര്‍ട്ടി ദേശീയ കൗണ്‍സിലിനെ അഭിസംബോധന ചെയ്യുന്നത്. ക്യത്യമായ പദ്ധതികളോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ പാര്‍ട്ടിക്ക് ദീര്‍ഘകാലം അധികാരത്തില്‍ തുടരാന്‍ കഴിയൂ. പാര്‍ട്ടി സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടില്ലെന്നും അമിത് ഷാ പറഞ്ഞു.

amit-shah

ബി ജെ പിയുടെ ആശയങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉറപ്പിക്കാന്‍ പറ്റിയ അവസരമാണ് ഇത്. എത്രയോ കാലമായി കോണ്‍ഗ്രസ് ആശയങ്ങളാണ് രാജ്യത്ത് ശക്തമായിരുന്നത്. അത് മാറ്റി ബി ജെ പിയുടെ ആശയങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉറപ്പിക്കേണ്ട സമയമാണിത്. വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങിയിരിക്കാനും അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

രാജ്‌നാഥ് സിംഗിന് പകരക്കാരനായാണ് അമിത് ഷാ ബി ജെ പിയുടെ അധ്യക്ഷസ്ഥാനത്ത് എത്തുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ നേടിയ വന്‍ വിജയമാണ് അമിത് ഷായെ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് സ്ഥാനത്തെത്തിച്ചത്. എസ് പി, കോണ്‍ഗ്രസ്, ബി എസ് പി തുടങ്ങിയ പ്രബല കക്ഷികളുള്ള ഉത്തര്‍ പ്രദേശില്‍ ബി ജെപിക്ക് മിന്നുന്ന വിജയം നേടിക്കൊടുത്തത് ഷായുടെ തന്ത്രങ്ങളായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+