കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദില്ലി ആവര്‍ത്തിക്കില്ല', ബംഗാളില്‍ മമതയെ ചുഴറ്റിയെറിയാന്‍ പുതുതന്ത്രവുമായി ബിജെപി

  • By Aami Madhu
Google Oneindia Malayalam News

കൊല്‍ക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റവുമായി ഭരണ തുടര്‍ച്ച നേടിയ ബിജെപിക്ക് പക്ഷേ പിന്നീട് ഇങ്ങോട്ട് ആശ്വസിക്കാനുള്ള വകയൊന്നും ഉണ്ടായിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പ് നടന്ന എല്ലായിടങ്ങളിലും തിരിച്ചടി മാത്രമായിരുന്നു ഫലം. ഏറ്റവും ഒടുവിലായി രാജ്യ തലസ്ഥാനമായ ദില്ലിയിലും.

പൗരത്വ നിയമവും ഷെഹീന്‍ ബാഗും ആയുധമാക്കിയാണ് ബിജെപി ദില്ലിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം നയിച്ചത്. തീവ്രഹിന്ദുത്വ നിലപാടുകള്‍ പാര്‍ട്ടി നേതാക്കള്‍ തരാതരം ആവര്‍ത്തിച്ചു.എന്നാല്‍ ഫലം വന്നപ്പോഴോ കിട്ടിയത് വെറും 7 സീറ്റ് മാത്രം. ഈ സാഹചര്യത്തില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ പുതിയ തന്ത്രം ആവിഷ്കരിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.

 ഹിന്ദു വോട്ടുകള്‍

ഹിന്ദു വോട്ടുകള്‍

55 സീറ്റുകള്‍ തൂത്തുവാരുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ദില്ലിയില്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കിയത്. പൗരത്വ നിയമം ആയുധമാക്കി ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ബിജെപി കരുക്കള്‍ നീക്കിയത്. ദേശീയതയും തീവ്ര ഹിന്ദുത്വും ബിജെപി നേതാക്കള്‍ പ്രസംഗിച്ച് കൊണ്ടേയിരുന്നു.

 ബംഗാളി മേഖലയില്‍

ബംഗാളി മേഖലയില്‍

എന്നാല്‍ കനത്ത തിരിച്ചടിയായിരുന്നു ബിജെപിയെ കാത്തിരുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ പുതു തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ബിജെപി ഒരുങ്ങുന്നത്. ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് ദില്ലിയിലെ ബംഗാളില്‍ കൂടുതല്‍ ഉള്ള മേഖലകളില്‍ ഇത്തവണ ബിജെപി ശക്തമായ പ്രചരണമായിരുന്നു ബിജെപി നയിച്ചത്.

 ബംഗാളില്‍ നിന്ന്

ബംഗാളില്‍ നിന്ന്

സിഎഎ അനുകൂല പ്രചരണം നടത്താനായി ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാക്കളും ജനപ്രതിനിധികളും മേഖലയില്‍ എത്തിയിരുന്നു. കരോള്‍ ബാഹ്, ചിത്തരജ്ഞന്‍ പാര്‍ക്ക്, ഗ്രേറ്റര്‍ കൈലാഷ്, കല്‍ക്കാജി എന്നിവിടങ്ങളിലാണ് നേതാക്കള്‍ പ്രസംഗിച്ചത്.

 തിരിച്ചടി നേരിടും

തിരിച്ചടി നേരിടും

എന്നാല്‍ നേതാക്കളുടെ പ്രചരണങ്ങള്‍ ഒന്നും ഫലം കണ്ടില്ല. മാത്രമല്ല മേഖല ആം ആദ്മി പാര്‍ട്ടി തൂത്തുവാരുകയും ചെയ്തു. അതുകൊണ്ട് തന്നെ പൗരത്വ വിഷയങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി മുന്നോട്ട് പോയാല്‍ ബംഗാളിലും തിരിച്ചടി സുനിശ്ചിതമാകുമെന്നാണ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

 പ്രാദേശിക വിഷയം

പ്രാദേശിക വിഷയം

ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകള്‍ മുതല്‍ തന്നെ വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് തേടാന്‍ ഒരുങ്ങുകയാണ് നേതാക്കള്‍. പ്രാദേശിക വിഷയങ്ങളാണ് പ്രചരണത്തില്‍ ഉന്നയിക്കേണ്ടതെന്നാണ് ദേശീയ നേതൃത്വം നല്‍കിയ നിര്‍ദ്ദേശമെന്ന് സംസ്ഥാന നേതാക്കള്‍ പറയുന്നു.

 സമ്മര്‍ദ്ദത്തിലാക്കും

സമ്മര്‍ദ്ദത്തിലാക്കും

അര്‍ധ നഗര മേഖലകളില്‍ ഉള്ള ജനങ്ങള്‍ക്കിടയില്‍ സിഎഎ-എന്‍ആര്‍സി എന്നിവ സംബന്ധിച്ച് കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്. മേഖലയിലെ ജനങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് തെറ്റിധരിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രാദേശിക വിഷയങ്ങളുയര്‍ത്തി ഭരണകക്ഷിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് പാര്‍ട്ടി തിരുമാനം, നേതാക്കളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

 മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്

മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്

പൗരത്വ വിഷയത്തില്‍ പ്രചരണം നടത്തുമെങ്കിലും അതില്‍ മാത്രമാകില്ലെന്ന് ശ്രദ്ധ പതിപ്പിക്കുകയെന്നും നേതാക്കള്‍ പറയുന്നു. 112 മുനിസിപ്പാലിറ്റികളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

 നിയമസഭ മുന്നില്‍ കണ്ട്

നിയമസഭ മുന്നില്‍ കണ്ട്

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ വന്‍ മുന്നേറ്റമാണ് ബിജെപി ഉണ്ടാക്കിയത്. സംസ്ഥാനത്തെ 48 സീറ്റുകളില്‍ 18 സീറ്റും പാര്‍ട്ടി നേടിയിരുന്നു. ഇതോടെ നിയമസഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് പാര്‍ട്ടി.

 എളുപ്പമാകില്ല

എളുപ്പമാകില്ല

അതിനിടെ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. സിഎഎയ്ക്കതിരായ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ഒന്നും എളുപ്പമായേക്കില്ലെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ട്.

 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

പൗരത്വ നിയമത്തിലും എന്‍ആര്‍സിയിലും മാത്രം ഊന്നിയുള്ള പ്രചാരണം ബംഗാളില്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന മുന്നറിയിപ്പ് നേതാക്കള്‍ നല്‍കുന്നുണ്ട്. പ്രാദേശിക വിഷയങ്ങളില്‍ ഊന്നിയ പ്രചരണം മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സംസ്ഥാനത്ത് തുണച്ചാല്‍ അത് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കരുത്ത് പകരും.

English summary
BJP picks new issues over CAA in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X