കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റക്കാര്‍ ബംഗ്ലാദേശികള്‍... അവരെ പുറത്താക്കും... തടഞ്ഞാല്‍ മമതയെ പുറത്താക്കുമെന്ന് അമിത് ഷാ!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് അമിത് ഷാ. വമ്പന്‍ ആരോപണങ്ങളുമായി പ്രതിപക്ഷത്തെ മുഴുവന്‍ കടന്നാക്രമച്ചിരിക്കുകയാണ് അദ്ദേഹം. ദേശീയ പൗരത്വ രജിസ്റ്റുമായി ബന്ധപ്പെട്ട നിലപാടുകള്‍ കടുപ്പിച്ചാണ് ഷാ സംസാരിച്ചത്. ബംഗ്ലാദേശികളായ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണ് മമതാ ബാനര്‍ജിയെന്ന് അമിത് ഷാ ആരോപിച്ചു. അതേസമയം ബംഗാള്‍ ബിജെപിയെ സംബന്ധിച്ച് ബാലികേറാ മലയാണ്.

ഇവിടെ നിന്ന് പരമാവധി സീറ്റുകള്‍ നേടാനാണ് ബിജെപിയുടെ ശ്രമം. ഇതിന്റെ ഭാഗമായി പൗരത്വം സംബന്ധിച്ച വിഷയങ്ങള്‍ പരമാവധി കത്തിച്ച് നിര്‍ത്താനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ താല്‍പര്യപ്പെടുന്നത്. ഇതിലേക്ക് ദേശീയ കൂടി കലര്‍ത്തിയാല്‍ പ്രതിപക്ഷത്തിന് പിടിച്ചുനില്‍ക്കാനാവില്ല എന്ന് അമിത് ഷായ്ക്ക് വ്യക്തമായി അറിയാം. എന്നാല്‍ ഈ വിഷയത്തെ എതിര്‍ത്തെങ്കിലും നിലപാട് മയപ്പെടുത്തിയിട്ടുണ്ട് മമതാ ബാനര്‍ജി.

 ദേശീയ പൗരത്വ രജിസ്റ്റര്‍ തന്നെ

ദേശീയ പൗരത്വ രജിസ്റ്റര്‍ തന്നെ

ബംഗാളില്‍ ദേശീയ പൗരത്വ വിഷയം ഉന്നയിച്ചായിരിക്കും ബിജെപി പ്രചാരണം നടത്തുകയെന്ന് അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് പട്ടികയ്ക്ക് പുറത്തായിരിക്കുന്നത്. എന്തിനാണ് മമതാ ബാനര്‍ജി അവരെ സംരക്ഷിക്കുന്നത്. രാഹുല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ല. അദ്ദേഹത്തിന് ഈ വിഷയത്തില്‍ നിലപാടില്ലേ. ബംഗാളില്‍ മമതയുടെ വോട്ട് ബാങ്ക് ആയത് കൊണ്ടാണ് ബംഗ്ലാദേശികളെ അവര്‍ പിന്തുണയ്ക്കുന്നത്.

ബിജെപി പിന്നോട്ടില്ല

ബിജെപി പിന്നോട്ടില്ല

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ല. വിമര്‍ശിക്കേണ്ടവര്‍ക്ക് അതാവാം. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ല. ഇത്തരക്കാരെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ല. ഇങ്ങനെയുള്ളവരെയൊക്കെ പുറത്താക്കിയിരിക്കുമെന്നും ഷാ പറഞ്ഞു. അതേസമയം ബംഗാളിലെ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും അവസ്ഥയില്‍ തങ്ങള്‍ക്ക് സങ്കടമുണ്ടെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു. അനധികൃത കുടിയേറ്റക്കാര്‍ ഇവരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയത് കൊണ്ട് ഹിന്ദുക്കളും മുസ്ലീങ്ങളും പട്ടിണിയിലാണ്.

ബംഗാളിന് വികസനം വേണം

ബംഗാളിന് വികസനം വേണം

കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് ഓടിച്ചാല്‍ മാത്രമേ ബംഗാള്‍ വികസനത്തിലേക്ക് പോവുകയുള്ളൂ. ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്. അതാണ് പ്രധാനം. രാഷ്ട്രീയം അതിന് ശേഷം മാത്രമേ വരികയുള്ളൂവെന്നും ഷാ പറഞ്ഞു. 2005ല്‍ മമതാ ബാനര്‍ജി ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. അന്ന് ഇടത് സര്‍ക്കാരിന്റെ വോട്ടുബാങ്കായിരുന്നു അവര്‍. അതുകൊണ്ട് ഈ വിഷയം അവര്‍ പാര്‍ലമെന്റില്‍ വരെ ഉന്നയിച്ചിരുന്നുവെന്ന് ഷാ ആരോപിച്ചു.

ഇരട്ടത്താപ്പ്....

ഇരട്ടത്താപ്പ്....

മമതയ്ക്ക് ഈ വിഷയത്തില്‍ ഇരട്ടത്താപ്പാണുള്ളത്. വോട്ടുബാങ്ക് മാത്രമാണ് അവരുടെ വിഷയം. നേരത്തെ ഇടത് സര്‍ക്കാരിന്റെ വോട്ടുബാങ്കായിരുന്നവര്‍ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കാണ്. അതുകൊണ്ടാണ് അവര്‍ കുടിയേറ്റത്തിനെതിരെ ഒന്നും മിണ്ടാതിരിക്കുന്നത്. അതേസമയം ഈ വിഷയം ബിജെപിക്ക് തിരിച്ചടിയാവുമോ എന്ന് ഭയന്ന് അമിത് ഷാ വിഷത്തില്‍ മയപ്പെടുത്തലും നടത്തി. ബംഗാളിന്റെ വികാരത്തെ ഞാന്‍ മാനിക്കുന്നു. പലര്‍ക്കും ബംഗ്ലാദേശില്‍ ബന്ധങ്ങളുണ്ട്. ഞാന്‍ സംസ്ഥാനത്തിനെതിരല്ല മറിച്ച് മമതയുടെ സര്‍ക്കാരിന് എതിരാണെന്നും ഷാ പറഞ്ഞു.

മമതയെ പുറത്താക്കും

മമതയെ പുറത്താക്കും

ബിജെപി മമതയുടെ സര്‍ക്കാരിനെതിരെ തുറന്ന പ്രചാരണം നടത്താന്‍ പോവുകയാണ്. ഈ സര്‍ക്കാരിനെ ഞങ്ങള്‍ പുറത്താക്കും. ബംഗാളില്‍ മാറ്റംസാധ്യമാണെന്ന് ഞങ്ങള്‍ തെളിയിക്കും. രാജ്യത്ത് മുഴുവന്‍ ഞങ്ങള്‍ അധികാരത്തിലുണ്ട് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മറിച്ച് ബംഗാളില്‍ ഭരണം നേടുകയാണ് പ്രധാനം. ശ്യാമപ്രസാദ് മുഖര്‍ജിയുടെയും രവീന്ദ്രനാഥ് ടാഗോറിന്റെയും നാട്ടില്‍ ജയം നേടുകയാണ് പരമപ്രധാനം. ഒരവസരം നരേന്ദ്ര മോദിക്ക് നല്‍കൂ. മാറ്റം സാധ്യമാക്കാം. മമതയുടെ ഭരണത്തില്‍ എല്ലായിടത്തും അഴിമതിയാണെന്നും അമിത് ഷാ ആരോപിച്ചു.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ മിസൈല്‍ പരീക്ഷണം... യുഎസിനെ ഞെട്ടിക്കും... വിട്ടുകൊടുക്കില്ല!!ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ മിസൈല്‍ പരീക്ഷണം... യുഎസിനെ ഞെട്ടിക്കും... വിട്ടുകൊടുക്കില്ല!!

കുവൈറ്റ് ചാണ്ടിയെ കൂടി തിരിച്ചെടുക്കണം... ഇപി ജയരാജന്റെ മടങ്ങിവരവിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍!!കുവൈറ്റ് ചാണ്ടിയെ കൂടി തിരിച്ചെടുക്കണം... ഇപി ജയരാജന്റെ മടങ്ങിവരവിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍!!

English summary
BJP Picks NRC as Poll Plank for 2019 in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X