കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ലക്ഷ്യം കോണ്‍ഗ്രസ് മുക്ത മണിപ്പൂരെന്ന് പ്രകാശ് ജാവദേക്കര്‍

Google Oneindia Malayalam News

ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നത് കോണ്‍ഗ്രസ് മുക്ത മണിപ്പൂരെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് വേണ്ടി മണിപ്പൂരിലെത്തി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന്റെ പ്രസ്താവന.

മണിപ്പൂരിലെ 60 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ ഏകദേശ ധാരണയായിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളായി നിര്‍ദേശിക്കപ്പെടുന്നവരുടെ പേരുകള്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് മുമ്പാകെയാണ് അംഗീകരിയ്ക്കുക. മാര്‍ച്ച് നാല്, എട്ട് തിയ്യതികളായി രണ്ട് ഘട്ടമായാണ് മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

അത്ഭുതം സംഭവിയ്ക്കും

അത്ഭുതം സംഭവിയ്ക്കും

മണിപ്പൂരില്‍ കഴിഞ്ഞ കാലത്ത് സംഭവിയ്ക്കാത്ത അത്ഭുതങ്ങള്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിക്കുമെന്നാണ് പ്രകാശ് ജാവ്‌ദേക്കര്‍ അവകാശപ്പെടുന്നത്.

മുഖ്യമന്ത്രിയുടെ രാജി

മുഖ്യമന്ത്രിയുടെ രാജി

മണിപ്പൂരില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ യുണൈറ്റഡ് നാഗ കൗണ്‍സില്‍ നടത്തിവരുന്ന പ്രതിഷേധത്തെ തുടര്‍ന്ന് രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമം നടന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിനോട് രാജിവെയ്ക്കാന്‍ ജാവ്‌ദേക്കര്‍ ആവശ്യപ്പെ
ട്ടിരുന്നു. ക്രമസമാധാന പാലം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും അഭ്യര്‍ത്ഥന മാനിച്ച് കേന്ദ്രം പാരാമിലിട്ടറി സേനയെ വിട്ടുനല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 പരാതി തീരാതെ കോണ്‍ഗ്രസ്

പരാതി തീരാതെ കോണ്‍ഗ്രസ്

മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന ഉപരോധത്തെ പ്രതിരോധിയ്ക്കാന്‍ 60 കമ്പനി പാരാമിലിട്ടറി സേനയെ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം 29 കമ്പനി സേനയെ മാത്രമാണ് വിട്ടുനല്‍കിയതെന്ന് അത് മതിയായില്ലെന്നും അവകാശപ്പെട്ട് ഉന്നത കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയിരുന്നു.

ജാവ്‌ദേക്കറിന് മറുപടി

ജാവ്‌ദേക്കറിന് മറുപടി

പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രി ഇബോബി ദില്ലിയില്ലെന്നും തിരിച്ചെത്തിയാല്‍ ജാവ്‌ദേക്കറിന് ശക്തമായ മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

 ജനദ്രോഹ നടപടികള്‍

ജനദ്രോഹ നടപടികള്‍

മണിപ്പൂരിലെ ജനങ്ങള്‍ മണിപ്പൂരില്‍ 70 ദിവസത്തില്‍ അധികമായി തുടരുന്ന ഉപരോധത്തില്‍ വലഞ്ഞിരിക്കുകയാണെന്നും പ്രശ്‌ന പരിഹാരത്തിനായുള്ള ത്രികക്ഷി ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസാണ് വിട്ടുനില്‍ക്കുന്നതെന്നും പ്രകാശ് ജാവ്‌ദേക്കര്‍ ആരോപിയ്ക്കുന്നു.

ജനങ്ങള്‍ വിഷയമല്ല

ജനങ്ങള്‍ വിഷയമല്ല

മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സംസ്ഥാനത്തെ ജനങ്ങളുടെ കാര്യത്തില്‍ ശ്രദ്ധചെലുത്തുന്നില്ലെന്നും ലോക് സഭാംഗം പ്രഹ്ലാദ് സിംഗ് പട്ടേലും സംസ്ഥാന യൂണിറ്റ് നേതാക്കളും കാണാന്‍ തയ്യാറായില്ലെന്നും ജാവ്‌ദേക്കര്‍ ആരോപിയ്ക്കുന്നു.

English summary
Union Minister Prakash Javadekar disclosed on Monday that the Bharatiya Janata Party is planning a Congress-free Manipur. The Human Resource Development Minister was talking to reporters in the BJP office here on the conclusion of his two-day visit to Manipur to short-list the names of the party candidates for the 60 assembly constituencies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X