കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ബിജെപി; അണിയറയില്‍ രാകി മിനുക്കുന്ന ബ്രഹ്മാസ്ത്രങ്ങള്‍

2017 ഡിസംബര്‍ അവസാനം നടക്കേണ്ട തെരഞ്ഞെടുപ്പ് ആറുമാസം നേരത്തെയാക്കാനാണ് ബിജെപി നീക്കം. യുപിക്കും പഞ്ചാബിനുമൊപ്പം തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്.

  • By Jince K Benny
Google Oneindia Malayalam News

അഹമ്മദാബ്: അടുത്ത വര്‍ഷം അവസാനം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള ആലോചനയിലാണ് ബിജെപി. 2017 ഡിസംബര്‍ അവസാനം നടക്കേണ്ട തെരഞ്ഞെടുപ്പ് ആറുമാസം നേരത്തെയാക്കാനാണ് ബിജെപി നീക്കം. യുപിക്കും പഞ്ചാബിനുമൊപ്പം തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇത് പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

പട്ടേല്‍ സമരങ്ങളും നോട്ട് അസാധുവാക്കല്‍ മൂലമുള്ള പ്രശ്‌നങ്ങളും നിലനില്‍ക്കെ ഭരണം നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. നോട്ട് പിന്‍വലിക്കല്‍ രാജ്യ സുരക്ഷയ്ക്കും കള്ളപ്പണം ഇല്ലാതിനുമുള്ളതാണെന്നു തന്നെയാണ് ഗുജറാത്ത് ജനങ്ങളുടെ വിശ്വാസമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പെടെയുള്ളവരെ മാറ്റി സമൂലമായ മാറ്റത്തോടെ തെരഞ്ഞെടുപ്പിനെ സമീപിക്കാനാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ മുഖ്യമന്ത്രി കസേരയില്‍ എത്തി ആറുമാസം തികയുന്നതിനു മുമ്പ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ രൂപാണിക്ക് എതിരായ നിലപാടു സ്വീകരിക്കാനാണ് സാധ്യത.

പുതിയ മുഖ്യമന്ത്രി

ആംആദ്മി പാര്‍ട്ടിയേയും കോണ്‍ഗ്രസിനേയും തകര്‍ക്കുവാന്‍ പാര്‍ട്ടിക്ക് ഒരു ദളിത് മുഖ്യമന്ത്രിയാണ് യോജിക്കുക എന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഒബിസി വിഭാഗത്തില്‍ നിന്നും ഒരു മുഖ്യമന്ത്രിയെ സ്ഥാനാര്‍ഥിയെ കണ്ടെത്താനാണ് പാര്‍ട്ടി ശ്രമം. എന്നാല്‍ ഒരു വര്‍ഷത്തിനിടെ 3 മുഖ്യമന്ത്രിമാരെ മാറ്റുന്നത് ജനം അംഗീകരിക്കുമോ എന്നൊരു സംശയവും നേതാക്കള്‍ക്കിടയിലുണ്ട്.

ബിജെപിയുടെ കറുത്ത കുതിര

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനം ഒന്നും ആയിട്ടെല്ലെന്ന മുതിര്‍ന്ന ബിജെപി നേതാക്കള്‍ പറയുന്നു. നിലിവിലെ മുഖ്യമന്ത്രി വിജയ് രൂപാണിക്കും മുതിര്‍ന്ന ബിജെപി നേതാവ് ശങ്കര്‍ ചൗധരി എന്നിവരെയാണ് ബിജെപിയുടെ സാധ്യതാ ലിസ്റ്റില്‍ ഉള്ളത്. എന്നാല്‍ ഒരു കറുത്ത കുതിര ഉദയം ചെയ്‌തേക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. ഇതു വിരള്‍ ചൂണ്ടുന്നത് ഒബിസി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയിലാക്കാണ്.

ഒബിസി മുഖ്യമന്ത്രിയുടെ സാധ്യത

സംസ്ഥാന ജനസംഖ്യയിലെ 45 ശതമാനവും വിവിധ ഒബിസി വിഭാഗങ്ങള്‍ക്കു കീഴിലാണ്. ഇതിന്റെ 32.5 ശതമാനവും ഉള്‍പ്രദേശങ്ങളിലാണ്. ഒബിസി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് ആംആദ്മിയുടേയും കോണ്‍ഗ്രസിന്റേയും കണക്കുകൂട്ടലുകള്‍ തെറ്റിക്കാമെന്നാണ് ബിജെപിയുടെ പദ്ധതി. ഒപ്പം സംവരണം പ്രക്ഷോഭം നടത്തുന്ന പട്ടേല്‍ വിഭാഗത്തിനെതിരെ ഒബിസി വിഭാഗത്തെ ഒന്നിച്ചു ചേര്‍ക്കാമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

ഭരണം തുടരാന്‍

2002 മുതല്‍ ഗുജറാത്ത് ഭരണം ബിജെപിയുടെ കൈകളിലാണ്. നിലവില്‍ 182 അംഗ സംസ്ഥാന നിയമസഭയില്‍ 123 സീറ്റും ബിജെപിക്കാണ്. ഇതിനെ ഒരു അനുകൂല തരംഗമായാണ് ബിജെപി കാണുന്നത്.

ആദിവാസികളെ ആകര്‍ഷിക്കാന്‍

കഴിഞ്ഞ നാലു ദിവസമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത് ഗുജറാത്തില്‍ ക്യാമ്പ് ചെയ്യുകയാണ്. ഗുജറാത്തിലെ ആദിവാസികളെ ബിജെപിയിലേക്കു ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ്. 200ഓളം വ്യക്തികളുമായി മോഹന്‍ ഭാഗവത് ചര്‍ച്ച നടത്തി വരികയാണ്.

English summary
BJP plannning to advance Gujarat assembly election. BJP is contemplating to prepone it by at least six months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X