കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന്‍ പോരാട്ടം നിയമസഭയിലേക്ക്; ബിജെപിയുടെ അവിശ്വാസ പ്രമേയം;ഒറ്റകെട്ടെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ജയ്പൂര്‍: ഏറെനാള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം രാജസ്ഥാന്‍ ഏറെകുറേ തണുത്തിരിക്കികയാണ്. സച്ചിന്‍ പൈലറ്റും 18 വിമത എംഎല്‍എമാരും പാര്‍ട്ടിയില്‍ തിരിച്ചെത്തി. രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും നടത്തിയ കൂടികാഴ്ച്ചക്കൊടുവിലായിരുന്നു സച്ചിന്‍ തിരിച്ചെത്തുന്നത്.

ഒടുവില്‍ രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങുകയാണ്. ഇന്ന് സര്‍ക്കാരിനെതിരെ ബിജെപി സഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കും.എന്നാല്‍ ഉറച്ച ആത്മവിശ്വാസത്തില്‍ തന്നെയാണ് ഗെഹ്ലോട്ട്. ബിജെപിയുടെ ഈ നീക്കം കനത്ത പരാജയമായിരിക്കുമെന്ന് ഗെഹ്ലോട്ട് പ്രതികരിച്ചു.

ഇസ്രായേല്‍ യുഎഇ കരാറിനെതിരെ പൊട്ടിത്തെറിച്ച് ഇറാന്‍; സ്വാഗതം ചെയ്ത് മുസ്ലിം രാജ്യങ്ങള്‍, ബഹ്‌റൈനുംഇസ്രായേല്‍ യുഎഇ കരാറിനെതിരെ പൊട്ടിത്തെറിച്ച് ഇറാന്‍; സ്വാഗതം ചെയ്ത് മുസ്ലിം രാജ്യങ്ങള്‍, ബഹ്‌റൈനും

അവിശ്വാസ പ്രമേയം

അവിശ്വാസ പ്രമേയം

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം നടത്തുമെന്ന് ബിജെപി തീരുമാനിച്ചതിന് പിന്നാലെ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് മടങ്ങിവന്നത് പാര്‍ട്ടിക്ക് വലിയ ആശ്വാസമാണ്. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ 102 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് 75 സീറ്റും.

 എംഎല്‍എമാരുടെ പിന്തുണ

എംഎല്‍എമാരുടെ പിന്തുണ

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ ബിജെപിക്ക് അധികമായി 30 എംഎല്‍എമാരുടെ പിന്തുണയെങ്കിലും വേണം. അതേസമയം വിമത എംഎല്‍എമാരുടെ പിന്തുണയില്ലാതെ തന്നെ കോണ്‍ഗ്രസിനെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് ഗെഹ്ലോട്ട്. എന്നാല്‍ അത് തനിക്ക് സന്തോഷം തരില്ലെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
priyanka Gandhi is the real heroine in rajasthan | Oneindia Malayalam
നിയമസഭാ കക്ഷിയോഗം

നിയമസഭാ കക്ഷിയോഗം

'19 വിമത എംഎല്‍എമാരുടെ പിന്തുണ ഇല്ലാതെ തന്നെ ഞങ്ങള്‍ക്ക് അവിശ്വാസ പ്രമേയത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയും. എന്നാല്‍ ഇത് ഞങ്ങള്‍ക്ക് സന്തോഷം തരില്ല. ഞങ്ങള്‍ അവിശ്വാസ പ്രമേയം നടത്തും.' അശോക് ഗെഹ്ലോട്ട് പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസും ബിജെപിയും നിയമസഭാ കക്ഷിയോഗം ചേര്‍ന്നിരുന്നു.

ആത്മവിശ്വാസം

ആത്മവിശ്വാസം

അശോക്‌ഗെഹ്ലോട്ടിന് സമാനമായ അതേ ആത്മവിശ്വാസം കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലും പറഞ്ഞു. എല്ലാം ശരിയായി തന്നെ നടക്കുമെന്നായിരുന്നു കെസി വേണുഗോപിലിന്റെ പ്രതികരണം. കോണ്‍ഗ്രസ് കുടുംബം ഇപ്പോള്‍ ഒറ്റകെട്ടാണ്. ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിനെതിരെ നമ്മള്‍ പോരാടും. നിയമസഭയില്‍ ഞങ്ങള്‍ ഒറ്റകെട്ടായിരിക്കുമെന്ന് കെസി പറഞ്ഞു.

വിമത നീക്കം

വിമത നീക്കം

വിമത നീക്കം നടത്തിയതിന് പിന്നാലെ സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തിരുന്നു. എന്നാല്‍ ബന്‍വര്‍ലാല്‍ ശര്‍മ, വീരേന്ദ്രസിംഗ് തുടങ്ങിയ എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസ് സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചു.

വസുന്തര രാജെ

വസുന്തര രാജെ

കഴിഞ്ഞ ദിസവം കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ സച്ചിന്‍ പൈലറ്റും അശോക് ഗെഹലോട്ടും കൂടികാഴ്ച്ച നടത്തിയിരുന്നു. ഗെഹ്ലോട്ടിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച.ശേഷം പുഞ്ചിരിച്ചും ഹസ്തദാനം നടത്തിയുമായിരുന്നു ഇരുവരും എത്തിയത്. അതേസമയം രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴുമെന്നും വീണ്ടുമൊരു തെരഞ്ഞെടുപ്പിന് തയ്യാറെടുക്കണം എന്നുമാണ് ബിജെപി മുന്‍ മുഖ്യമന്ത്രി വസുന്തര രാജെ പ്രതികരണം.

English summary
BJPplanning to bring a no-confidence motion against the Ashok Gehlot government in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X