കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പിടിക്കാന്‍ ബിജെപിയുടെ വമ്പന്‍ പദ്ധതി!! അധ്യക്ഷന്‍ നേരിട്ട് ചേരിയിലേക്ക്, പ്രത്യേക സര്‍വ്വേ

  • By
Google Oneindia Malayalam News

ദില്ലി: മോദി തരംഗത്തില്‍ ഇത്തവണയും ബിജെപി ദില്ലി തൂത്തുവാരി. ബിജെപി ഏഴില്‍ ഏഴ് സീറ്റും നേടിയപ്പോള്‍ കോണ്‍ഗ്രസും ഭരണ കക്ഷിയായ ആപ്പും കളത്തിലേ ഇല്ലായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ നിയമസഭ തൂത്തുവാരാമെന്ന പ്രതീക്ഷ ബിജെപിക്ക് ഇല്ല. കാരണമായി ബിജെപി ചൂണ്ടിക്കാട്ടുന്നത് 2014 ലെ വമ്പന്‍ വിജയത്തിന്‍റെ പശ്ചാത്തലത്തിലും ആംആദ്മി നിയമസഭ തൂത്തുവാരിയതാണ്.

<strong>12 ഓളം കോണ്‍ഗ്രസ്, ടിആര്‍എസ് നേതാക്കള്‍ ബിജെപിയിലേക്ക്, വെളിപ്പെടുത്തലുമായി നേതാക്കള്‍</strong>12 ഓളം കോണ്‍ഗ്രസ്, ടിആര്‍എസ് നേതാക്കള്‍ ബിജെപിയിലേക്ക്, വെളിപ്പെടുത്തലുമായി നേതാക്കള്‍

എന്നാല്‍ മറ്റൊരു 2014 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ഉറപ്പിച്ച് പറയുന്നു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനാണ് ബിജെപി കാമ്പില്‍ ഒരുങ്ങുന്നത് വന്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ്.

 ദില്ലി പിടിക്കാന്‍

ദില്ലി പിടിക്കാന്‍

2014 ല്‍ ദില്ലിയിലെ മുഴുവന്‍ സീറ്റുകളും ബിജെപിയായിരുന്നു വിജയിച്ചത്. കോണ്‍ഗ്രസ് സംപൂജ്യരാവുകയും ചെയ്തു. ഇത്തവണ സംസ്ഥാനത്ത് ഒരു തിരിച്ചുവരവിന് ലക്ഷ്യം വെച്ചുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തിയത്. ബിജെപിയെ ഏത് വിധേനയും പുറത്താക്കാന്‍ ആംആദ്മിയുമായി കൈകോര്‍ക്കാനും കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ പല ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകളില്‍ എല്ലാം സീറ്റ് വിഭജനം കീറാമുട്ടിയായി. സഖ്യ സാധ്യതയും ഇല്ലാതായി. ഇതോടെ കോണ്‍ഗ്രസും ആംആദ്മിയും തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇരുപാര്‍ട്ടികളുടേയും തനിച്ചുള്ള പോരാട്ടം ബിജെപിക്ക് ഗുണം ചെയ്തു. 2014 ആവര്‍ത്തിക്കാന്‍ ബിജെപിക്ക് വീണ്ടും സാധിച്ചു.

 നിയമസഭ മണ്ഡലങ്ങള്‍

നിയമസഭ മണ്ഡലങ്ങള്‍

സംസ്ഥാനത്തെ 55 ശതമാനം വോട്ടുകളും ബിജെപി പെട്ടിയിലാക്കി. ആകെയുള്ള 70 നിയമസഭ മണ്ഡലങ്ങളില്‍ 5 ലും വ്യക്തമായ മുന്നേറ്റത്തോടെയായിരുന്നു ഇത്തവണ ബിജെപി വിജയിച്ച് കയറിയത്. ഈ 55 ശതമാനം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ നിയമസഭ ബിജെപിക്ക് സേഫ് ആകും. എന്നാല്‍ 2014 ആവര്‍ത്തിക്കുമോയെന്ന ഭയം ബിജെപിക്കുണ്ട്. 2014 ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും ബിജെപിയായിരുന്നു നേടിയത്. എന്നാല്‍ പിന്നാലെ വന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും ആംആദ്മി പാര്‍ട്ടി തൂത്തുവാരി. ആകെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്.

 വമ്പന്‍ പദ്ധതി

വമ്പന്‍ പദ്ധതി

എന്നാല്‍ ഇത്തവണ ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ബിജെപി കാമ്പില്‍ ഒരുങ്ങി കഴിഞ്ഞു.
തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ദില്ലിയുടെ പള്‍സ് അറിയാന്‍ പ്രത്യേക സര്‍വ്വേ നടത്താന്‍ ഒരുങ്ങുകയാണ് ബിജെപി. ഒരോ നിയമസഭകളിലേയും പ്രധാന വിഷയങ്ങള്‍, ആം ആദ്മി സര്‍ക്കാരിനെ കുറിച്ചുള്ള വിലയിരുത്തല്‍, ബിജെപി നേതാക്കള്‍,ജനങ്ങള്‍ക്കിടയില്‍ അവരുടെ സ്വീകാര്യത എന്നീ വിഷയങ്ങള്‍ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തും. 2015 ല്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പുതുമുഖങ്ങളെ മത്സര രംഗത്തിറക്കാനാണ് പദ്ധതിയെന്ന് മുതിര്‍ന്ന നേതാവ് വ്യക്തമാക്കി.

നൈറ്റ് സ്റ്റേ

നൈറ്റ് സ്റ്റേ

ലോക്സഭ തിര‍ഞ്ഞെടുപ്പ് പോലയല്ല നിയമസഭ തിരഞ്ഞെടുപ്പ്. പ്രാദേശിക വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുക.അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയവും അതിന് അനുസൃതമായിരിക്കും,ബിജെപി നേതാവ് വ്യക്തമാക്കി,അതേസമയം ബിജെപിയുടെ നൈറ്റ സ്റ്റേ പ്രോഗ്രാമിന്‍റെ ഭാഗമായി ദില്ലിയിലെ ചേരിയിലും അനധികൃത കോളനികളിലും നേരിട്ട് സന്ദര്‍ശനം നടത്തി അവരുടെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള നീക്കത്തിലാണ് ബിജെപി നേതാക്കള്‍.
‌‌

 ആംആദ്മിയുടെ തന്ത്രം

ആംആദ്മിയുടെ തന്ത്രം

ബിജെപി ദില്ലി അധ്യക്ഷന്‍ മനോജ് തിവാരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇത്തരത്തില്‍ ചേരികളിലെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമെന്നും ബിജെപി നേതൃത്വം പറയുന്നു. 2015 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചേരികളിലും കോളനികളിലും ഉള്ളവരുടെ പിന്തുണയാണ് ആംആദ്മിയെ ഭരണത്തില്‍ എത്തിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ ഈ വിഭാഗത്തിന്‍റെ പിന്തുണ കൂടി ബിജെപിക്ക് ഉറപ്പാക്കേണ്ടതുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.

<strong>രാഹുല്‍ ഗാന്ധിയെ 'ചതിച്ചത്' ഈ നേതാക്കള്‍!! കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചത് ഇങ്ങനെ</strong>രാഹുല്‍ ഗാന്ധിയെ 'ചതിച്ചത്' ഈ നേതാക്കള്‍!! കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചത് ഇങ്ങനെ

<strong>ആ ചിത്രം വ്യാജമാണോയന്ന് സമ്പത്തിന് പോലും ഉറപ്പില്ല;അദ്ദഹം വിശദീകരണം നല്‍കേണ്ടതുണ്ട്: ഫിറോസ്</strong>ആ ചിത്രം വ്യാജമാണോയന്ന് സമ്പത്തിന് പോലും ഉറപ്പില്ല;അദ്ദഹം വിശദീകരണം നല്‍കേണ്ടതുണ്ട്: ഫിറോസ്

English summary
BJP plans big scheme in delhi for comming assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X