കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രഹ്മാണ്ഡ പദ്ധതിയുമായി ബിജെപി; 'കൊറോണയെ വിറപ്പിക്കുന്ന' വമ്പന്‍ പരിപാടികള്‍, കേരളത്തെ കൈവിട്ടു

Google Oneindia Malayalam News

ദില്ലി: ബിജെപി ദേശീയ തലത്തില്‍ വമ്പന്‍ പ്രചാരണ പരിപാടിക്ക് ഒരുങ്ങുന്നു. 43 കേന്ദ്രമന്ത്രിമാരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടിക്ക് നേതൃത്വം നല്‍കുക. ഇതിന്റെ രൂപ രേഖ തയ്യാറാക്കി കഴിഞ്ഞു. 19 സംസ്ഥാനങ്ങളില്‍ 150 ലോക്‌സഭാ മണ്ഡലങ്ങളിലും പരിപാടികള്‍ നടക്കും. 15000 കിലോമീറ്റര്‍ ദൂരത്തിലാണ് മൊത്തം പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

നൃത്ത രംഗം വൈറല്‍!! പിന്നാലെ ചെങ്കല്‍ചൂളയിലെ കുട്ടികള്‍ സിനിമയില്‍... 'നടിയെ തട്ടിക്കൊണ്ടുപോകും'നൃത്ത രംഗം വൈറല്‍!! പിന്നാലെ ചെങ്കല്‍ചൂളയിലെ കുട്ടികള്‍ സിനിമയില്‍... 'നടിയെ തട്ടിക്കൊണ്ടുപോകും'

പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന ഈ പരിപാടിയില്‍ പക്ഷേ, കേരളത്തെ ഒഴിവാക്കി എന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട കേരളത്തെ കേന്ദ്ര നേതൃത്വം ഗൗരവത്തിലെടുക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കെയാണ് കേരളത്തെ ഒഴിവാക്കിയുള്ള കൂറ്റന്‍ പരിപാടി വരുന്നത്. 2024ലെ പൊതു തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ഒരുക്കമായും ഇത് വിലയിരുത്തുന്നു. വിശദ വിവരങ്ങള്‍ ഇങ്ങനെ...

ഗ് ബോസ് താരത്തിന് പ്രണയ സാഫല്യം; സ്‌നേകനും നടി കന്നികയും വിവാഹിതരായി, സാക്ഷിയായി കമല്‍ഹാസന്‍, ചിത്രങ്ങള്‍ കാണാം

1

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തൊട്ടുമുമ്പാണ് കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെ വിവിധ മേഖലയിലുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയുള്ള പുനഃസംഘടന ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചില മന്ത്രിമാരുടെ യോഗ്യതകള്‍ വിവാദമാകുകയും ചെയ്തു. മന്ത്രിമാരെ പാര്‍ലമെന്റില്‍ പരിയപ്പെടുത്തുന്നതിന് പ്രതിപക്ഷ ബഹളം കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചിരുന്നില്ല.

2

ഈ സാഹചര്യത്തിലാണ് ബിജെപി പുതിയ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടിയാണ് വരുന്നത്. 43 മന്ത്രിമാര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വീകരണം നല്‍കും. ആഗസ്റ്റ് 16 മുതല്‍ മൂന്ന് ദിവസം നടക്കുന്ന റോഡ് ആണ് ഇതില്‍ പ്രധാനം.

3

19 സംസ്ഥനങ്ങളിലും ഒരേ ദിവസമാണ് റോഡ് ഷോ നടക്കുക. ആശിര്‍വാദ് യാത്ര എന്ന പേരിലാണ് റോഡ് ഷോ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഓരോ മന്ത്രിമാരും 300 മുതല്‍ 400 വരെ കിലോമീറ്റര്‍ റോഡ് ഷോ നടത്തും. സ്വന്തം മണ്ഡലത്തില്‍ നിന്ന് 400 മീറ്റര്‍ അകലെവച്ച് ആരംഭിക്കുന്ന പരിപാടി മണ്ഡലത്തില്‍ അവസാനിക്കും.

4

തുറന്ന വാഹനത്തിലാണ് മന്ത്രിമാര്‍ക്ക് സ്വീകരണം നല്‍കുക. 150 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ തുറന്ന വാഹനത്തില്‍ മന്ത്രിമാര്‍ കടന്നു പോകും. ഈ വേളയില്‍ എല്ലാ ബിജെപി എംപിമാരും സ്വന്തം മണ്ഡലത്തില്‍ നിര്‍ബന്ധമായും ഉണ്ടാകണമെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിമാര്‍ക്ക് ഓരോ മണ്ഡലത്തിലേക്കും കടക്കുമ്പോള്‍ സ്വീകരണം ഒരുക്കും.

5

ഓരോ മന്ത്രിമാരും മൂന്നോ നാലോ ലോക്‌സഭാ മണ്ഡലങ്ങളിലൂടെ യാത്ര ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിപുലമായിട്ടാണ് ആസൂത്രണം. യാത്രയ്ക്കിടെ മന്ത്രിമാര്‍ ഗ്രാമങ്ങളിലാകും തങ്ങുക. ഈ വേളയില്‍ ജനങ്ങളുമായി സംവദിക്കും. മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും.

6

ധീര രക്തസാക്ഷികളായ സൈനികരുടെ വീടുകളും മന്ത്രിമാര്‍ സന്ദര്‍ശിക്കും. മത കേന്ദ്രങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ സംഘടിപ്പിക്കും. ജനങ്ങളുമായി മന്ത്രിമാര്‍ക്ക് അടുപ്പമുണ്ടാകാനും ജനങ്ങളും മന്ത്രിമാരും തമ്മിലുള്ള അകലം കുറയ്ക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇത്തരം ഒരു തീരുമാനങ്ങള്‍ എടുത്തതെന്ന് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

7

ഇക്കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയില്‍ വ്യത്യസ്തമായ ചിലതുണ്ടായിരുന്നു എന്ന് ബിജെപി നേതാക്കള്‍ പറയുന്നു. വനിതാ മന്ത്രിമാരുടെ എണ്ണം 11 ആയി എന്നത് എടുത്തു പറയേണ്ടതാണ്. മാത്രമല്ല, എല്ലാ മേഖലകളില്‍ നിന്നും മന്ത്രിമാരെ തിരഞ്ഞെടുത്തിരുന്നു. ഒബിസി, പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കി. ഇത് രാജ്യത്തിന് നല്‍കിയത് സുപ്രധാന സന്ദേശമാണെന്നും ബിജെപി നേതൃത്വം പറയുന്നു.

8

എന്നാല്‍ ഇത്രയും വലിയ പരിപാടികള്‍ എങ്ങനെ ഈ കൊറോണ കാലത്ത് നടത്തും എന്ന ചോദ്യം ഉയരുന്നുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിഐപികള്‍ നേതൃത്വം നല്‍കുന്ന വാഹന റാലികള്‍ക്കും മറ്റും വന്‍ സുരക്ഷ ഒരുക്കേണ്ടി വരും. ജനങ്ങള്‍ തിങ്ങി നിറയുമെന്നതും ഉറപ്പാണ്. രാജ്യത്ത് കൊവിഡ് വ്യാപന സാധ്യത വിട്ടുമാറിയിട്ടില്ല എന്നതും എടുത്തു പറയണം.

9

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാഹന റാലിയും മറ്റു പരിപാടികളും സംഘടിപ്പിക്കുമെന്നാണ് ബിജെപി നേതൃത്വം പ്രതികരിക്കുന്നത്. സാമൂഹിക അകലം പാലിക്കുമെന്നും മാസ്‌കുകള്‍ ധരിക്കുമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കുമെന്നും അവര്‍ പറയുന്നു. വലിയ ജനക്കൂട്ടത്തെ ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്.

10

മൂന്നോ നാലോ ലോക്‌സഭാ മണ്ഡലങ്ങളുടെ പരിധിയില്‍ ഒരു മന്ത്രി വാഹന റാലി നടത്തും. ഈ വേളയില്‍ ബിജെപി എംപിമാര്‍ എല്ലാവരും മണ്ഡലത്തിലുണ്ടാകണമെന്നാണ് നിര്‍ദേശം. ആശിര്‍വാദ് യാത്ര കടന്നുപോകുന്ന എല്ലായിടത്തും വലിയ ബോര്‍ഡുകള്‍ സ്ഥാപിക്കും. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ പ്രചരിപ്പിക്കുന്നതാകും ബോര്‍ഡുകള്‍.

11

പ്രധാനമന്ത്രിയുടെ കൂറ്റന്‍ കട്ട്ഔട്ട് സ്ഥാപിക്കാനും ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടെ വലിയ താമര ചിഹ്നങ്ങളും. വിവിധ ഇടങ്ങളില്‍ സ്വീകരണം ഒരുക്കുമ്പോള്‍ മന്ത്രിമാര്‍ ദൈര്‍ഘ്യം കുറഞ്ഞ പ്രഭാഷണം നടത്തും. മോദി സര്‍ക്കാരിന്റെ ലക്ഷ്യങ്ങളാകും മന്ത്രിമാര്‍ വിശദീകരിക്കുക. സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും വിശദീകരിക്കും.

12

ഓരോ പ്രദേശത്ത് എത്തുമ്പോഴും അവിടെ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ മന്ത്രിമാര്‍ സൂചിപ്പിക്കും. ഇതിനുള്ള പരിഹാര വാഗ്ദാനങ്ങളും നല്‍കും. സംസ്ഥാന അധ്യക്ഷന്‍മാര്‍ക്കാണ് യാത്രയുടെ ചുമതല. സഹായികളായി അഞ്ച് നേതാക്കളുണ്ടാകും. 43 യാത്രകള്‍ക്കും മീഡിയ ഇന്‍ചാര്‍ജുമാരെ നിയമിച്ചിട്ടുണ്ട്. യാത്രയുടെ പ്രചാരണമാകും ഇവരുടെ ദൗത്യം.

13

ദില്ലി, ഉത്തര്‍ പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ത്രിപുര, ജാര്‍ഖണ്ഡ്, ഗുജറാത്ത്, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, ഒഡീഷ, മണിപ്പൂര്‍, മഹാരാഷ്ട്ര, അസം, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് പരിപാടി. കേന്ദ്രമന്ത്രിയായ മലയാളി രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയിലാകും പരിപാടിയില്‍ സംബന്ധിക്കുക.

സൗദി അതിര്‍ത്തികള്‍ തുറന്നു; വന്‍ പ്രഖ്യാപനം!! ക്വാറന്റൈന്‍ ഇല്ല, വാക്‌സിന്‍ എടുത്ത സഞ്ചാരികള്‍ക്ക് സ്വാഗതംസൗദി അതിര്‍ത്തികള്‍ തുറന്നു; വന്‍ പ്രഖ്യാപനം!! ക്വാറന്റൈന്‍ ഇല്ല, വാക്‌സിന്‍ എടുത്ത സഞ്ചാരികള്‍ക്ക് സ്വാഗതം

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam

English summary
BJP Plans Huge Functions in 19 States Leading by 43 Union Ministers without Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X