കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപിയുടെ മിഷന്‍.... അമിത് ഷായുടെ നിര്‍ദേശം ഇങ്ങനെ, നയിക്കുന്നത് ഫട്‌നാവിസ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തില്‍ രണ്ടാമതും വരുന്നതിന് പുതിയ നീക്കങ്ങള്‍ ആരംഭഊിക്കുന്നു. ഇത് ജനകീയ രഥയാത്രയാണ് പാര്‍ട്ടി പദ്ധതിയിട്ടിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ ബിജെപിക്ക് മഹാരാഷ്ട്രയിലേത് അഭിമാന പോരാട്ടമാണ്. ദേവേന്ദ്ര ഫട്‌നാവിസിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചില നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

അതേസമയം പ്രധാനമായും ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും നടത്തുന്ന റാലികള്‍ ബിജെപിയെ ഭയപ്പെടുത്തിയിരിക്കുകയാണ്. ഇതിനെ നേരിടാനാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിച്ചതും ഇതിന്റെ തുടക്കമാണ്. ശിവസേന ആദിത്യ താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തി കാണിക്കുന്നതില്‍ വലിയൊരു അപകടം ബിജെപി കാണുന്നുണ്ട്.

വികാസ് രഥയാത്ര

വികാസ് രഥയാത്ര

ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് വികാസ് രഥയാത്രയ്ക്കുള്ള അനുമതി തേടിയിരിക്കുകയാണ് ദേവേന്ദ്ര ഫട്‌നാവിസ്. ഒരു മാസം നീണ്ടു നില്‍ക്കുന്ന യാത്രയാണിത്. മിഷന്‍ മഹാരാഷ്ട്രയുടെ ഭാഗമായിട്ടാണ് ഈ തീരുമാനം. ഓഗസ്റ്റിലാണ് യാത്ര ആരംഭിക്കുക. സംസ്ഥാനത്തെ കര്‍ഷകര്‍ ബിജെപി ഭരണത്തില്‍ കടുത്ത അതൃപ്തിയിലാണ്. ഇവരെ ഒപ്പം നിര്‍ത്താനുള്ള തന്ത്രമാണ് ബിജെപി യാത്രയിലൂടെ ഉദ്ദേശിക്കുന്നത്. ത്രികോണ പോരാട്ടം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.

ലക്ഷ്യം രണ്ട്

ലക്ഷ്യം രണ്ട്

ശിവസേന മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് കൂടുതല്‍ സീറ്റുകള്‍ നേടാനായി ജനകീയ യാത്ര തുടങ്ങാനിരിക്കുകയാണ്. നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ കോണ്‍ഗ്രസ്, എന്‍സിപി സഖ്യവുമായി ചേര്‍ന്നിരിക്കുകയാണ്. ഇത് സംസ്ഥാനത്ത് വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ബിജെപിയുടെയും ശിവസേനയുടെയും വോട്ടുകളിലാണ് എംഎന്‍എസ് വിള്ളലുണ്ടാക്കുക. പ്രകാശ് അംബേദ്ക്കറുടെ വിബിഎ കോണ്‍ഗ്രസിന്റെ വോട്ടുചോര്‍ത്തിയത് പോലെ എംഎന്‍എസ് വലിയ ഫാക്ടറാവുമെന്ന് ആര്‍എസ്എസ് കേന്ദ്രങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനം

മുഖ്യമന്ത്രി സ്ഥാനം

ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശിവസേനയ്ക്കുള്ളില്‍ നിന്നുള്ള ആവശ്യം. ശിവസേനയ്ക്ക് കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ അത് ബിജെപി വിട്ടുനില്‍കേണ്ടി വരും. ഇതിനെ മറികടക്കാന്‍ ഫട്‌നാവിസ് പ്രതിച്ഛായ മെച്ചപ്പെടുത്തണമെന്നാണ് അമിത് ഷായുടെ ആവശ്യം. ആദിത്യയുടെ ജന്‍ ആശീര്‍വാദ് യാത്ര ആരംഭിച്ചിട്ടുണ്ട്. ഇതിനെ മറികടക്കുന്ന ജനപങ്കാളിത്തം ബിജെപിയുടെ യാത്രകള്‍ക്ക് വേണമെന്നാണ് അമിത് ഷായുടെ ആവശ്യം. മുംബൈ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

220 സീറ്റ്

220 സീറ്റ്

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പില്‍ 220 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷനായി നിയമിക്കപ്പെട്ട ചന്ദ്രകാന്ത് പാട്ടീലും ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ആരെയും പേടിക്കാതെ ഭരിക്കാനും ബിജെപിക്ക് സാധിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പരമാവധി ജനങ്ങളിലെത്തിക്കാനാണ് ഫട്‌നാവിസിന്റെ യാത്രയുടെ ലക്ഷ്യം. എല്ലാ വിഭാഗത്തിലുള്ള ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയവും ഇതോടൊപ്പം നടക്കും.

ജയിക്കാത്ത സീറ്റുകള്‍

ജയിക്കാത്ത സീറ്റുകള്‍

ബിജെപി ഇതുവരെ വിജയിക്കാത്ത മണ്ഡലങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനം നടത്തി പിടിച്ചെടുക്കാനാണ് ദേശീയ തലത്തിലെ നിര്‍ദേശം. ഇതിനായി പ്രത്യേക ടീമുകളും സംസ്ഥാനത്ത് ക്യാമ്പ് ചെയ്യും. അതേസമയം ദേശീയ സമിതിയില്‍ കര്‍ഷക പ്രതിസന്ധിയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ ഫട്‌നാവിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. എന്തുവന്നാലും മുഖ്യമന്ത്രി സ്ഥാനം കൈവിടരുതെന്നും, ശിവസേനയ്ക്ക് മുന്നില്‍ തോല്‍ക്കരുതെന്നുമാണ് അമിത് ഷായുടെ നിര്‍ദേശം.

വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഇന്ത്യയില്‍ കുത്തനെ മുകളിലോട്ട്.....കൂടുതല്‍ ഇരയാവുന്നത് മുസ്ലീങ്ങള്‍വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഇന്ത്യയില്‍ കുത്തനെ മുകളിലോട്ട്.....കൂടുതല്‍ ഇരയാവുന്നത് മുസ്ലീങ്ങള്‍

English summary
bjp plans on mission maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X