കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസംബര്‍ 6; വീടുകളിലും ക്ഷേത്രങ്ങളിലും കാവിക്കൊടി ഉയര്‍ത്താന്‍ ബിജെപി ആഹ്വാനം

  • By Gokul
Google Oneindia Malayalam News

ലക്‌നൗ: ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ 6ന് കാവിദിനമായി ആചരിക്കാന്‍ ബിജെപി ആഹ്വാനം. ഉത്തര്‍പ്രദേശ് സംസ്ഥാനത്താണ് ബിജെപി നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമില്ലാതെ കാവിദിനമായി ആചരിക്കാന്‍ ആഹ്വാനമുണ്ടായിരിക്കുന്നത്. വാട്‌സ്ആപിലൂടെയും ഫേസ്ബുക്കിലൂടെയുമെല്ലാം ഇതുസംബന്ധിച്ച സന്ദേശം പടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

വീടുകളിലും ക്ഷേത്രങ്ങളിലും വാഹനങ്ങളിലുമെല്ലാം കാവിക്കൊടി ഉയര്‍ത്തി അന്നേ ദിവസം ആഘോഷിക്കണമെന്ന് സന്ദേശത്തില്‍ പറയുന്നു. കളര്‍ ബല്‍ബകള്‍കൊണ്ടും ദീപങ്ങള്‍ കൊണ്ടും അലങ്കരിക്കണമെന്നും പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ ആഹ്വാനമുണ്ട്. അതേസമയം, സംസ്ഥാന ദേശീയ നേതൃത്വം ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് വിവരം.

bjp-flag

വര്‍ഷങ്ങള്‍ക്കുശേഷം ബിജെപി അധികാരത്തില്‍ വന്നശേഷമുള്ള ആദ്യ ഡിസംബര്‍ 6 ജനങ്ങള്‍ ആഘോഷിക്കുമ്പോള്‍ എതിരുനില്‍ക്കാനാകില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. ആര്‍എസ്എസ് പോലുള്ള പോലുള്ള സംഘടനകളുടെ പ്രാദേശിക നേതാക്കള്‍ ഡിസംബര്‍ ആറിന് ആചരിക്കുന്ന കാവിദിനത്തിനുവേണ്ടി ഗ്രാമങ്ങളില്‍ പ്രചരണം നടത്തുന്നതായും വിവരമുണ്ട്.

1992 ഡിസംബര്‍ 6 നായിരുന്നു ബാബ്‌റി മസ്ജിദ് തകര്‍ത്തത്. പ്രദേശം ഇപ്പോഴും തര്‍ക്കത്തില്‍ തുടരുകയാണ്. രാമന്റെ ക്ഷേത്രം നിലനിന്ന സ്ഥലമെന്ന പേരിലാണ് ബിജെപി ബാബറി മസ്ജിദ് തകര്‍ത്തത്. ഡിസംബര്‍ 6ന് മുസ്ലീം തീവ്രവാദ സംഘടനകളുടെ ആക്രമണ ഭീഷണിയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. ബിജെപി അന്നേദിവസം കാവിദിനമായി കൊണ്ടാടുന്നത് പ്രകോപനമുണ്ടാക്കുമെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചതിനാല്‍ സുരക്ഷ കൂടതല്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

English summary
BJP plans saffron Day Ayodhya, Dec 6
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X