കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പി ബിഎസ്പി സഖ്യത്തെ പൊളിച്ചടുക്കാന്‍ മോദി!! ദളിതുകള്‍ക്ക് സ്ഥാനക്കയറ്റത്തിലും സംവരണം വരുന്നു!!

ദളിതുകള്‍ക്ക് സര്‍ക്കാര്‍ പുതിയ ബില്ലുമായി മോദി സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ ബഹുജന്‍ സമാജ് പാര്‍ട്ടി സമാജ്‌വാദി പാര്‍ട്ടി സഖ്യം ബിജെപിയെ സംബന്ധിച്ച് വലിയ ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്. ഫുല്‍പൂരിലും ഗൊരഖ്പൂരിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഈ സഖ്യം തന്ന പണി ബിജെപിയെ ഞെട്ടിച്ച ഒന്നായിരുന്നു. ഇനിയും ഈ സഖ്യം മുന്നോട്ട് പോയാല്‍ 2019ല്‍ അധികാരത്തില്‍ വരാന്‍ പോലും സാധിക്കില്ലെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഇവര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് അണിയറയില്‍ തന്ത്രങ്ങള്‍ തയ്യാറാക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ഇപ്പോഴെ ശ്രദ്ധകേന്ദ്രീകരിച്ചില്ലെങ്കില്‍ ഈ സഖ്യം വളര്‍ന്ന് വലുതാകുമെന്നാണ് മോദിയുടെ വിലയിരുത്തല്‍. ഇവരുടെ വോട്ടുബാങ്കായ ദളിതുകളെ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ നീക്കം. എസ്‌സിഎസ്ടി വിഭാഗത്തിന് സര്‍ക്കാര്‍ ജോലികളിലെ സ്ഥാനക്കയറ്റങ്ങളിലും സംവരണം എന്ന ബില്‍ പാസാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതുവഴി ദളിതുകളെ ബിജെപിയുമായി ബന്ധിപ്പിക്കാമെന്നും കണക്കുകൂട്ടുന്നു.

ദളിത് വോട്ടുകള്‍

ദളിത് വോട്ടുകള്‍

ഉത്തര്‍പ്രദേശില്‍ മുസ്ലീങ്ങളും ദളിതുകളുമാണ് സമാജ്‌വാദി പാര്‍ട്ടിയുടെയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ശക്തമായ വോട്ടുബാങ്ക്. ഇതേ വിഭാഗം ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. സുപ്രീംകോടതി വിധിയിലും ദളിതുകള്‍ക്കെതിരായ അതിക്രമത്തിലും ബിജെപിക്കെതിരെ അവര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. ഈ വിഭാഗത്തെ ബിജെപിയുമായി അടുപ്പിക്കുക എന്നതാണ് നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്. ദീര്‍ഘകാലമായി പാര്‍ലമെന്റില്‍ പാസാകാതെ കിടക്കുന്ന ബില്ലാണ് ദളിതുകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം എന്നത്. ഇത് പാസാക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

പാസ്വാന്റെ സമ്മര്‍ദം

പാസ്വാന്റെ സമ്മര്‍ദം

ദളിതുകളോടുള്ള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷനായ രാം വിലാസ് പസ്വാന്‍ മോദിയെ അറിയിച്ചിട്ടുണ്ട്. പാസ്വാന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ ബില്ല് വീണ്ടും പൊടി തട്ടിയെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ബിജെപിക്ക് ദളിത് മേഖലയില്‍ സ്വാധീനം കുറയുമെന്നും ഇത് സഖ്യകക്ഷികള്‍ തിരിച്ചടിയാവുന്നുണ്ടെന്നും പാസ്വാന്‍ നേരത്തെ പറഞ്ഞിരുന്നു. പാസ്വാന്റെ മുന്നറിയിപ്പില്‍ ബിജെപി നേതൃത്വം ഞെട്ടിപ്പോയെന്നും സൂചനയുണ്ട്. നേരത്തെ 2012ല്‍ യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലാണിത്. ഈ ബില്ലിനെ ഇരുസഭകളിലും ഒരുപാര്‍ട്ടിയും എതിര്‍ക്കില്ലെന്നും ബിജെപി കണക്കുകൂട്ടുന്നു.

സുപ്രീംകോടതി വിധി

സുപ്രീംകോടതി വിധി

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ദളിതുകള്‍ക്ക് സര്‍ക്കാര്‍ ജോലികളിലെ പ്രമോഷനുകളില്‍ സംവരണം കൊണ്ടുവരാനുള്ള ശ്രമത്തില്‍ സുപ്രീംകോടതി ഇടപെട്ടിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. 2006ല്‍ നാഗരാജ് കേസിലായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ടായത്. സംവരണം മാനദണ്ഡങ്ങള്‍ പ്രകാരമാണ് നല്‍കേണ്ടതെന്നും സര്‍ക്കാര്‍ ജോലി അങ്ങനെയുള്ളതാണോ എന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഈ നിയമത്തെ മറികടക്കാനുള്ള കാര്യങ്ങളാണ് പുതിയ ബില്ലില്‍ ഉള്ളത്. ഇത് പ്രകാരം ദളിതുകള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണെന്ന് സര്‍ക്കാരിന് നിയമത്തില്‍ പറയാം.

യുപിഎ കുരുക്കിലായി

യുപിഎ കുരുക്കിലായി

നേരത്തെ ഈ ബില്‍ അവതരിപ്പിച്ചപ്പോള്‍ യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു. വളരെയധികം പ്രതിസന്ധികളാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. രാജ്യസഭയിലാണ് പ്രധാനമായും പ്രശ്‌നം നേരിട്ടത്. കോണ്‍ഗ്രസിനകത്ത് നിന്ന് വലിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നില്ല. സഖ്യകക്ഷികളില്‍ ചിലര്‍ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയത്. എസ്പി ഈ ബില്ലിനെ നിശിതമായി എതിര്‍ത്തു. എസ്പിയുടെ പ്രമുഖ നേതാക്കള്‍ പരസ്യമായി ബില്ലിനെതിരെ രംഗത്തെത്തുകയും ചെയ്തു. ബിഎസ്പിയോട് നിയസഭ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയാണ് ഈ ബില്ലിനെ എതിര്‍ക്കുന്നതിലേക്ക് എസ്പിയെ നയിച്ചത്.

വോട്ടുബാങ്കില്‍ ചോര്‍ച്ച

വോട്ടുബാങ്കില്‍ ചോര്‍ച്ച

എസ്പിയുടെ വോട്ടുബാങ്കില്‍ ആ സമയത്ത് കടുത്ത ചോര്‍ച്ചയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ബിഎസ്പി പിന്തുണയ്ക്കുന്ന ഒരുബില്ലിനെയും അവര്‍ പിന്തുണച്ചിരുന്നില്ല. ദളിത്-പിന്നോക്ക വോട്ടുകളിലാണ് എസ്പിക്ക് ഏറ്റവും തിരിച്ചടിയുണ്ടായിരുന്നത്. മുന്നോക്ക വോട്ടുകളില്‍ അവര്‍ക്ക് തിരിച്ചടിയുണ്ടായി. അതുകൊണ്ട് ഈ ബില്ലിനെ എതിര്‍ക്കുകയല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു. എന്നാല്‍ പിന്നീട് എസ്പി ശക്തി വീണ്ടെടുത്തതോടെ ഈ ബില്‍ ആരും പരിഗണിക്കാതെയായി. ഈ സാഹചര്യം മുതലെടുക്കാനാണ് ഇപ്പോള്‍ ബിജെപി ശ്രമിക്കുന്നത്.

2019 നിര്‍ണായകം

2019 നിര്‍ണായകം

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എല്ലാ പാര്‍ട്ടികളെയും സംബന്ധിച്ച് നിര്‍ണായകമാണ്. ഈ ബില്ലിനെ പിന്തുണച്ചിട്ടില്ലെങ്കില്‍ എസ്പി ദളിത് വിരുദ്ധരാണെന്ന് ബിജെപി പ്രചരിപ്പിക്കും. അത് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കും. ഈ സാഹചര്യത്തില്‍ ബില്ലിനെ പിന്തുണയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ഈ ബില്ലിനെ പിന്തുണച്ചാല്‍ ഉണ്ടാകുന്ന രാഷ്ട്രീയ നേട്ടങ്ങളിലേക്കാണ് ബിഎസ്പിയുടെ നേട്ടം. എന്നാല്‍ ഈ ബില്‍ പാസാക്കിയത് ബിജെപിയുടെ മിടുക്ക് കൊണ്ടാണെന്ന രീതിയില്‍ അവര്‍ പ്രചാരണം നടത്താനും സാധ്യതയുണ്ട്.

അഭിപ്രായ വ്യത്യാസം

അഭിപ്രായ വ്യത്യാസം

സീനിയര്‍മാരെ ജൂനിയര്‍മാരാക്കുകയും ജൂനിയര്‍മാരെ സീനിയര്‍മാരാക്കുകയും ചെയ്യുന്ന ബില്ലാണ് ഇതെന്ന് വിമര്‍ശനം നേരത്തെ തന്നെയുണ്ട്. ബിജെപിക്കുള്ളില്‍ തന്നെ ബില്ലിനെതിരെ വിമര്‍ശനമുണ്ട്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് രവിശങ്കര്‍ പ്രസാദും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ നീക്കത്തെ എതിര്‍ത്തെന്നാണ് സൂചന. അതേസമയം ദളിതുകള്‍ക്ക് വേണ്ടിയുള്ള നിയമം ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കൗരവരുടെ ടെസ്റ്റ് ട്യൂബ് ജനനം, ഗണപതിയുടെ പ്ലാസ്റ്റിക് സർജറി... ഇപ്പോ ഇതാ മഹാഭാരതത്തിലെ ഇന്റർനെറ്റും!കൗരവരുടെ ടെസ്റ്റ് ട്യൂബ് ജനനം, ഗണപതിയുടെ പ്ലാസ്റ്റിക് സർജറി... ഇപ്പോ ഇതാ മഹാഭാരതത്തിലെ ഇന്റർനെറ്റും!

കര്‍ണാടകയില്‍ ബിജെപി കോണ്‍ഗ്രസ് ഒത്തുകളി!! യെദ്യൂരപ്പയ്‌ക്കെതിരെ ദുര്‍ബലന്‍, ജെഡിഎസ് പടയൊരുക്കത്തിന്കര്‍ണാടകയില്‍ ബിജെപി കോണ്‍ഗ്രസ് ഒത്തുകളി!! യെദ്യൂരപ്പയ്‌ക്കെതിരെ ദുര്‍ബലന്‍, ജെഡിഎസ് പടയൊരുക്കത്തിന്

കോഴിക്കോട്ട് യുവാക്കള്‍ സംഘടിക്കുന്നു; നിരോധനാജ്ഞ പ്രഖ്യാപിച്ചു, എസ്ഡിപിഐ പ്രതിഷേധംകോഴിക്കോട്ട് യുവാക്കള്‍ സംഘടിക്കുന്നു; നിരോധനാജ്ഞ പ്രഖ്യാപിച്ചു, എസ്ഡിപിഐ പ്രതിഷേധം

English summary
bjp plans to clear quota in promotion bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X