കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ 'മിഷന്‍ 51'! 2,80,000 ആളുകളുടെ ടീം, കോണ്‍ഗ്രസ്-എഎപി സഖ്യത്തെ പൂട്ടും!

  • By
Google Oneindia Malayalam News

ദില്ലിയില്‍ എഎപിയും കോണ്‍ഗ്രസും സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുക. ബിജെപിയെ തൂത്തെറിയുകയെന്ന ഒറ്റ ലക്ഷ്യമാണ് ബദ്ധവൈരികളായ ഇരു പാര്‍ട്ടികളേയും സഖ്യത്തില്‍ എത്തിച്ചത്. തുടക്കത്തില്‍ സഖ്യത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സീറ്റ് തര്‍ക്കം വെല്ലുവിളിയായതോടെ സഖ്യം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ സഖ്യത്തിലെത്താതെ ബിജെപിയെ പരാജയപ്പെടുത്തുക എളുപ്പമല്ലെന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിന് പിന്നില്‍.

<strong>'രാഹുലിനെ മലപ്പുറം ഞെട്ടിക്കും? മണ്ഡലത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഒന്നര ലക്ഷം ഭൂരിപക്ഷം</strong>'രാഹുലിനെ മലപ്പുറം ഞെട്ടിക്കും? മണ്ഡലത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഒന്നര ലക്ഷം ഭൂരിപക്ഷം

എന്നാല്‍ എ​എപി-കോണ്‍ഗ്രസ് സഖ്യത്തെ പൂട്ടാന്‍ ദില്ലിയില്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് ബിജെപി. തിരഞ്ഞെടുപ്പിനെ നേരിടാന്‍ മിഷന്‍ 51 പദ്ധതിയാണ് ബിജെപി അവതരിപ്പിക്കുന്നത്.വിശദാംശങ്ങളിലേക്ക്

 രണ്ടും കല്‍പ്പിച്ച്

രണ്ടും കല്‍പ്പിച്ച്

ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദില്ലിയില്‍ എഎപിയും കോണ്‍ഗ്രസും ഒരുമിച്ച് നീങ്ങാന്‍ ധാരണയായിരിക്കുന്നത്.സംസ്ഥാനത്തെ ലോക്സഭാ സീറ്റുകള്‍ തുല്യമായി പങ്കുവെയ്ക്കാനാണ് ഇരുപാര്‍ട്ടികളേയും തിരുമാനം.

 ലക്ഷ്യം ബിജെപി

ലക്ഷ്യം ബിജെപി

കഴിഞ്ഞ അഞ്ച് മാസമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഇരുപാര്‍ട്ടികളും സഖ്യത്തിന് കൈ കൊടുത്തത്. ദില്ലിയില്‍ 15 വര്‍ഷമായി ഭരിക്കുന്ന കോണ്‍ഗ്രസിനെ 2015 ല്‍ അരവിന്ദ് കെജരിവാളിന്‍റെ നേതൃത്വത്തില്‍ എഎപി മറിച്ചിടുകയായിരുന്നു. അന്നു മുതല്‍ ശത്രുതയിലാണ് ഇരു പാര്‍ട്ടികളും.

 കോണ്‍ഗ്രസിന് പ്രതീക്ഷ

കോണ്‍ഗ്രസിന് പ്രതീക്ഷ

നിലനില്‍ ഒറ്റ സീറ്റ് പോലും കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഇല്ല. നിയമസഭയില്‍ 67 സീറ്റുകളില്‍ എഎപിയും ബാക്കി മൂന്ന് സീറ്റുകളില്‍ ബിജെപിയുമാണ് ഭരിക്കുന്നത്. ലോക്സഭ സീറ്റ് മുഴുവന്‍ ബിജെപിയുടെ കൈയ്യിലാണ്.

ബദ്ധവൈരികള്‍

ബദ്ധവൈരികള്‍

2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ് ജയിച്ചെങ്കിലും 2014 ല്‍ കോണ്‍ഗ്രസിന് അടിതെറ്റി. ആകെയുള്ള ഏഴ് സീറ്റും ബിജെപി കീഴടക്കുകയായിരുന്നു.. ഇത്തവണയും അത് ആവര്‍ത്തിക്കാതിരിക്കാനാണ് ബദ്ധവൈരികളായ എഎപിയും കോണ്‍ഗ്രസും തമ്മില്‍ കൈ കോര്‍ത്ത്.

 രാഹുലിന്‍റെ നീക്കം

രാഹുലിന്‍റെ നീക്കം

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ഷീലാ ദീക്ഷിതിന്‍റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു രാഹുലിന്‍റെ നീക്കം.നിലവില്‍ നാല് സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ച് ബാക്കി മൂന്ന് സീറ്റുകളില്‍ എഎപി മത്സരിക്കാനാണ് സാധ്യത.

 മറ്റ് സംസ്ഥാനങ്ങളിലും

മറ്റ് സംസ്ഥാനങ്ങളിലും

ദില്ലിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ചത്തീസ്ഗഡ് എന്നിവിടങ്ങളിലും എഎപിയും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. അതേസമയം സഖ്യത്തെ പൂട്ടാന്‍ രണ്ടും കല്‍പ്പിച്ച് ഒരുങ്ങുകയാണ് ബിജെപി.

 വോട്ട് വിഹിതം

വോട്ട് വിഹിതം

സഖ്യം ബിജെപിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ തവണ ദില്ലിയില്‍ ബിജെപിയുടെ വോട്ട് വിഹിതം 46.39 ശതമാനമായിരുന്നു. എന്നാല്‍ ആംആദ്മിക്ക് തനിച്ച് 33.1 ശതമാനവും കോണ്‍ഗ്രസിന് 15.2 ശതമാനവുമാണ് വോട്ട് വിഹിതം.

 മിഷന്‍ 51

മിഷന്‍ 51

ഇരു പാര്‍ട്ടികളും ഒന്നിച്ചാല്‍ ഭീഷണിയാകുമെന്നാണ് ബിജെപിയുടെ ആശങ്ക. ഇതോടെ ദില്ലി പിടിക്കാന്‍ മിഷന്‍ 51 നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. 51 ശതമാനം വോട്ട് നേടിയെടുക്കുകയാണ് ലക്ഷ്യം.

 പ്രത്യേക ടീം

പ്രത്യേക ടീം

ശക്തമായ പ്രചരണമാണ് ഇതിന്‍റെ ഭാഗമായി ബിജെപി ഒരുക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും കൃത്യമായ ശ്രദ്ധയാണ് പാര്‍ട്ടി പുലര്‍ത്തുന്നത്. പ്രചരണത്തിനായി ഒരു പ്രത്യേക ടീമിനേയും തയ്യാറാക്കിയിട്ടുണ്ട്.

 ബൂത്ത് തലം

ബൂത്ത് തലം

2,80,000 ആളുകളുടെ ഒരു ടീമാണ് പ്രചരണത്തിന് ഇറങ്ങുക. ദില്ലിയില്‍ അറ്റവും മൂലയും കയറിയിറങ്ങി ഇവര്‍ പ്രചരണം ശക്തമാക്കും. ബൂത്ത് തലത്തിലും 25 പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുന്ന ഒരു ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. 10 വീടുകളില്‍ ഇവര്‍ സന്ദര്‍ശിക്കണം.

 പ്രമുഖരും

പ്രമുഖരും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉള്‍പ്പെടയുള്ള പ്രമുഖ ദേശീയ നേതാക്കളും പ്രചരണത്തിനായി സംസ്ഥാനത്ത് എത്തും. പ്രചരണ പരിപാടികള്‍ ശക്തമാണെന്നും 51 എന്ന ലക്ഷ്യം കൈവരിക്കുമെന്നും ദില്ലി ഈസ്റ്റിന്‍റെ ചൂമതലയുള്ള രാജീവ് ബബ്ബാര്‍ പറഞ്ഞു.

<strong>'ഉടല്‍ ഇല്ലാത്ത കൈ'.. രാഹുല്‍ ഗാന്ധിക്ക് വയറ് നിറച്ച് ട്രോള്‍! 'അഞ്ചാം കൈ'യുടെ രഹസ്യം ഇങ്ങനെ</strong>'ഉടല്‍ ഇല്ലാത്ത കൈ'.. രാഹുല്‍ ഗാന്ധിക്ക് വയറ് നിറച്ച് ട്രോള്‍! 'അഞ്ചാം കൈ'യുടെ രഹസ്യം ഇങ്ങനെ

<strong>'അമ്മ രണ്ടാമതൊരാളെ സ്വീകരിച്ചതാണ് പ്രശ്നം, അവിടെ ലൈംഗികതയാണ് പ്രശ്നം' വേറിട്ട കുറിപ്പ്</strong>'അമ്മ രണ്ടാമതൊരാളെ സ്വീകരിച്ചതാണ് പ്രശ്നം, അവിടെ ലൈംഗികതയാണ് പ്രശ്നം' വേറിട്ട കുറിപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പ്, സ്പെഷ്യല്‍ പേജ് കാണാം

English summary
bjp plans to impose mission 51 in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X