കേരളത്തെ രാമരാജ്യമാക്കും..!! 2019ല്‍ കേരളത്തിലടക്കം ബിജെപി ലക്ഷ്യമിടുന്നത് 120 സീറ്റുകള്‍..!!
കോഴിക്കോട്: യുപിയിലും ഉത്തരാഖണ്ഡിലും വന്‍വിജയം സ്വന്തമാക്കിയതിന് പിന്നാലെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍ നീക്കങ്ങളാണ് ബിജെപിയുടെ അണിയരയില്‍ ഒരുങ്ങുന്നത്. സംഘപരിവാര്‍ ശക്തികള്‍ കേരളം പിടിക്കാനുള്ള വന്‍പദ്ധതികളാണ് ഒരുക്കുന്നത് എന്നതിന് തെളിവാണ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ പി ശശികലയുടെ വാക്കുകള്‍.
Read Also: പെണ്‍കുട്ടികളെ വെച്ച് വലവീശും..!! മുറിയിലെത്തിച്ച് നഗ്നഫോട്ടോയെടുപ്പും..!! ഇത് ഹണി ട്രാപ്പ് !!
Read Also: ആലപ്പുഴയിലെ ഹോട്ടല്‍ മുറിയില്‍ റിമ കല്ലിങ്കലിന് സംഭവിച്ചത് !!ഇരുട്ടില്‍ ഒരാള്‍..!! പിന്നെ നടന്നത് !!
മാത്രമല്ല പാര്‍ട്ടിക്ക് വേരോട്ടം ഇല്ലാത്തതും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോല്‍വിയേറ്റുവാങ്ങിയതുമായ 120 സീറ്റുകളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ച് വന്‍ മുന്നേറ്റമുണ്ടാക്കാനാണ് ബിജെപി തീരുമാനം.

കേരളത്തെ രാമരാജ്യമാക്കുകയാണ് ലക്ഷ്യമെന്നാണ് ഹിന്ദുഐക്യ വേദി സംസ്ഥാന പ്രസിഡണ്ട് കെ പി ശശികല തൃശ്ശൂരില്‍ പറഞ്ഞത്. ഹിന്ദുവെന്ന് കേട്ടാല്‍ അലര്‍ജി വരുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്നും ശശികല പറഞ്ഞു.

കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പിടിച്ചടക്കാന്‍ ബിജെപി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ശശികലയുടെ പ്രഖ്യാപനം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പാര്‍ട്ടിക്ക് ശക്തിയില്ലാത്ത സീറ്റുകളാണ് ലക്ഷ്യം.

കേരളം കൂടാതെ തമിഴ്‌നാട്, തെലങ്കാന, ഒഡിഷ, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയാണ് ബിജെപി ലക്ഷ്യമിടുന്നത്. അലഹബാദിലെ ദേശീയ നിര്‍വാഹക സമിതി യോഗതീരുമാനമാണ് പാര്‍ട്ടി നടപ്പാക്കാനൊരുങ്ങുന്നത്.

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലെ 120 മണ്ഡലങ്ങളില്‍ ശ്രമിച്ചാല്‍ ജയം സാധ്യമാണ് എന്നാണ് പാര്‍ട്ടി നിലപാട്. ഇവിടങ്ങളിലെ പൊതുജന പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സജീവമാകാന്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തിരഞ്ഞെടുക്കപ്പെട്ട ഈ 120 മണ്ഡലങ്ങളിലും പ്രചരണം നടത്തും. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍ എന്നിവരെ കേന്ദ്രീകരിച്ച് സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

ഉത്തര്‍ പ്രദേശില്‍ ആവിഷ്‌ക്കരിച്ച തന്ത്രങ്ങള്‍ക്ക് സമാനമായാണ് കേരളത്തിലേയും പ്രവര്‍ത്തനങ്ങള്‍. ബിജെപിയുടെ രാജ്യസഭാ അംഗങ്ങളോട് ഈ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.












Click it and Unblock the Notifications