കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഗെയിമില്‍ വീണത് കോണ്‍ഗ്രസ്.... ബീഹാറില്‍ ചോക്ക പൊളിറ്റിക്‌സുമായി ബിജെപി!!

Google Oneindia Malayalam News

Recommended Video

cmsvideo
PM’s date with litti-chokha rings election bell in Bihar | Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലിറ്റി ചോക്ക രാഷ്ട്രീയം ബീഹാറില്‍ കത്തുന്നു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ മുഴുവനായും പൊളിച്ചിരിക്കുകയാണ് ഈ നീക്കം. നേരത്തെ ദില്ലിയിലെ ഹൂണര്‍ ഹാട്ടില്‍ എത്തിയ മോദി ബീഹാറിലെ സുപ്രധാന ഭക്ഷ്യവിഭവമായ ലിറ്റി ചൗക്ക കഴിച്ചിരുന്നു. ഇത് രാഷ്ട്രീയ നേട്ടമാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. പ്രാദേശിക വാദത്തിലേക്ക് മാറാനാണ് ബിജെപി ഒരുങ്ങുന്നത്.

അതേസമയം പല തിരഞ്ഞെടുപ്പുകളിലായി ബിജെപി വിജയിപ്പിച്ച തന്ത്രമാണ് ബീഹാറില്‍ പ്രയോഗിക്കുന്നത്. പ്രതിപക്ഷം പല നീക്കങ്ങള്‍ സജീവമായി നടത്തുന്നതിനിടെയാണ് മോദിയുടെ ഈ തന്ത്രം. ഇതോടെ ബീഹാറില്‍ ബിജെപിയുടെ പ്രധാന പ്രചാരണായുധം ബിജെപിയാണെന്ന് ഉറപ്പായിരിക്കുകയാണ്.

ലിറ്റി ചോക്ക പ്രധാനം

ലിറ്റി ചോക്ക പ്രധാനം

ലിറ്റി ചൗക്ക ബീഹാറിന്റെ വിഭവമായത് കൊണ്ട് തന്നെ വൈകാരികമായൊരു വിഷയം കൂടി ഇതിലുണ്ട്. മോദി ഇത് കണ്ടറിഞ്ഞ് തന്നെ ഹുണര്‍ ഹാട്ട് സന്ദര്‍ശിച്ചത്. മോദിയും ബീഹാറും തമ്മിലുള്ള അടുപ്പമാണ് പ്രചാരണത്തിനായി ഒരുക്കുന്നത്. ബിജെപി ദേശീയ വിഷയങ്ങള്‍ വിട്ട് പ്രാദേശിക വിഷയങ്ങളിലേക്ക് കേന്ദ്രീകരിക്കാനാണ് ഒരുങ്ങുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പാണ് ഇതിനായി ആദ്യം തിരഞ്ഞെടുത്തത്. ദില്ലിയിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുള്ള നേട്ടമാണിത്.

ഗുജറാത്ത് മോഡല്‍

ഗുജറാത്ത് മോഡല്‍

ഗുജറാത്ത് മോഡലാണ് ബിജെപി ബീഹാറില്‍ കളിക്കുന്നത്. ഗുജറാത്തിന്റെ അഭിമാനം എന്ന തന്ത്രമായിരുന്നു മോദി 2002ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കാനായി ഉപയോഗിച്ചത്. 127 സീറ്റാണ് അന്ന് ബിജെപി നേടിയത്. ഗുജറാത്തികളുടെ നേതാവായി അന്ന് മോദി അറിയപ്പെടുകയും ചെയ്തു. 2014ല്‍ മോദി ഇന്ത്യയുടെ അഭിമാനം എന്ന ഫോര്‍മുലയാണ് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. 2019ലും ഇത് ആവര്‍ത്തിച്ചു. മോദി തരംഗം ഈ തിരഞ്ഞെടുപ്പുകളിലെല്ലാം കണ്ടിരുന്നു. സമാന ഫോര്‍മുലയാണ് ബീഹാറില്‍ ഉപയോഗിക്കുന്നത്.

കളി തുടങ്ങി

കളി തുടങ്ങി

പ്രധാനമന്ത്രി ലിറ്റി ചൗക്ക കഴിച്ചത് യാദൃശ്ചികമാണെന്നും, പക്ഷേ ബീഹാറിലെ വിഭവങ്ങള്‍ ഓരോ ഇന്ത്യക്കാരന്റെയും ഭക്ഷണ രീതികളില്‍ എത്തിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് പ്രചാരണം. ഇതിലൂടെ ബീഹാര്‍ വിഭവങ്ങള്‍ ജനപ്രീതി നേടുകയും അതോടൊപ്പം നിരവധി പേര്‍ക്ക് തൊഴിലും ലഭിക്കുമെന്ന് ബിജെപി ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു. അതേസമയം നേരത്തെ നിതീഷ് കുമാറും ഇതേ വാദം ഉന്നയിച്ചിരുന്നു. ബിജെപി പരമാവധി മോദിയുടെ ലിറ്റി ചൗക്കയെ തിരഞ്ഞെടുപ്പ് തന്ത്രത്തിന് ഉപയോഗിക്കാനാണ് ഒരുങ്ങുന്നത്.

കര്‍ഷക വായ്പാ നയം

കര്‍ഷക വായ്പാ നയം

കര്‍ഷക വായ്പ എഴുതി തള്ളുന്ന കോണ്‍ഗ്രസ് നയം ബിജെപി ഹൈജാക്ക് ചെയ്തിരിക്കുകയാണ്. അധികാരം നിലനിര്‍ത്തിയാല്‍ കര്‍ഷക വായ്പ പൂര്‍ണമായും എഴുതി തള്ളാനാണ് ബിജെപിയുടെ പ്ലാന്‍. അതേസമയം കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തില്‍ ചെറു പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് കൊണ്ടുവരാനും ബിജെപി ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇതോടെ ദുര്‍ബലമാവും. തൊഴിലില്ലായ്മ വാദത്തെ തള്ളാന്‍ ചെറുകിട-ഇടത്തരം തൊഴിലാളികള്‍ക്കായി പാക്കേജുകളും ബിജെപി ഒരുക്കും.

മോദി മാജിക്ക്

മോദി മാജിക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കും. ദില്ലിയിലും ജാര്‍ഖണ്ഡിലും ചെറിയ തോതിലാണ് മോദി ഇടപെട്ടത്. എന്നാല്‍ ബീഹാറില്‍ മുഴുവന്‍ സമയ പ്രചാരകന്‍ മോദിയായിരിക്കും. ബീഹാറിലാണ് ഏറ്റവും ശക്തമായ മോദി തരംഗമുള്ളതെന്ന വിശ്വാസത്തിലാണ് ബിജെപി. മോദിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമാക്കി മാറ്റാനാണ് നിര്‍ദേശം. ആര്‍ജെഡിയെ പരമാവധി അകറ്റി നിര്‍ത്താനാണ് പ്ലാന്‍. പകരം ലാലുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചുള്ള പ്രചാരണത്തിലാണ് ശ്രദ്ധിക്കുക.

ദില്ലിയിലെ തന്ത്രം

ദില്ലിയിലെ തന്ത്രം

ബിജെപി ദില്ലിയില്‍ രണ്ട് മണ്ഡലം നേടിയത് അമിത് ഷായെ ഞെട്ടിച്ചിട്ടുണ്ട്. ലക്ഷ്മി നഗറും ബദര്‍പൂരുമാണ് ഈ മണ്ഡലങ്ങള്‍. ലക്ഷ്മി നഗറില്‍ ബിജെപി ഒരിക്കലും വിജയിച്ചിട്ടില്ലായിരുന്നു. ബദര്‍പൂരില്‍ കഴിഞ്ഞ തവണ തോല്‍ക്കുകയും ചെയ്തു. ഇവര്‍ വോട്ടര്‍മാരെ നേരിട്ട് കണ്ടായിരുന്നു പ്രചാരണം നടത്തിയത്. കെജ്രിവാളിനെതിരെ വ്യക്തിപരമായ പരാമര്‍ശവും നടത്തിയില്ല. ഇതേ രീതി ബീഹാറിലും പയറ്റും. ആര്‍ജെഡിയെ ആക്രമിക്കേണ്ടെന്ന തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്. ബീഹാറിലെ പ്രശ്‌നം മാത്രം മതിയെന്നാണ് അമിത് ഷായുടെ തീരുമാനം. നിതീഷ് കുമാറിന്റെ വികസനങ്ങള്‍ മാത്രമാണ് ബിജെപി പ്രചാരണത്തില്‍ കൊണ്ടുവരിക.

പ്രതിപക്ഷ ക്യാമ്പിലെത്തി പ്രശാന്ത് കിഷോര്‍.... നേതാക്കളുമായി ചര്‍ച്ച, നിതീഷിനെ നേരിടാന്‍ ആര്‍മി!!പ്രതിപക്ഷ ക്യാമ്പിലെത്തി പ്രശാന്ത് കിഷോര്‍.... നേതാക്കളുമായി ചര്‍ച്ച, നിതീഷിനെ നേരിടാന്‍ ആര്‍മി!!

English summary
bjp playing little chokha politics in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X