കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കും ആര്‍എസ്എസിനും ബിജെപിക്കും തന്റെ കുടുംബത്തോട് വിദ്വേഷം; രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: ആര്‍എസ്എസിനും നരേന്ദ്ര മോദിക്കും ബിജെപിക്കും തന്റെ കുടുംബത്തോട് വിദ്വേഷമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ തനിക്ക് അവരോട് വിദ്വേഷമില്ല. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്യുന്നത് തുടരുമെന്നും വിദ്വേഷത്തെ സ്‌നേഹം കൊണ്ടു മാത്രമാണ് കീഴടക്കാന്‍ സാധിക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Rahul

രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. ഒരു ഭാഗത്ത് കോണ്‍ഗ്രസ് ആശമയാണ്. മറുഭാഗത്ത് ആര്‍എസ്എസ്സും ബിജെപിയും മറ്റു ചിലരും. ഷുജാല്‍പൂരില്‍ ദേവാസ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഹ്ലാദ് തിപനിയക്ക് വേണ്ടിയുള്ള പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

യുപിയില്‍ അന്തിമഘട്ടത്തില്‍ ദുരൂഹത; കോണ്‍ഗ്രസ് പത്രികകള്‍ കൂട്ടത്തോടെ തള്ളി; പ്രതിഷേധംയുപിയില്‍ അന്തിമഘട്ടത്തില്‍ ദുരൂഹത; കോണ്‍ഗ്രസ് പത്രികകള്‍ കൂട്ടത്തോടെ തള്ളി; പ്രതിഷേധം

ബിജെപിയെ നീക്കുകയാണ് തങ്ങളുടെ ജോലി. നരേന്ദ്ര മോദി വിദ്വേഷമാണ് പ്രസംഗിക്കുന്നത്. തന്റെ പിതാവിനെതിരെ, തന്റെ മുത്തശ്ശിക്കെതിരെ, മുതുമുത്തച്ഛനെതിരെ എല്ലാം അവര്‍ വിദ്വേഷം പരത്തുകയാണ്. എന്നാല്‍ ഞാന്‍ മോദിയെ ആലിംഗനം ചെയ്യുന്നു. നിങ്ങള്‍ പ്രധാനമന്ത്രിയാണ്. നിങ്ങള്‍ നിര്‍ബന്ധമായും വിദ്വേഷം ഒഴിവാക്കണം. സ്‌നേഹം കൊണ്ടു പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വിദ്വേഷത്തെ കീഴ്‌പ്പെടുത്താന്‍ സ്‌നേഹത്തിന് മാത്രമേ സാധിക്കൂ. കോണ്‍ഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുന്നതാണ്. ജനങ്ങളുടെ വാങ്ങാനുള്ള ശേഷി വര്‍ധിപ്പിക്കും. അത് വിപണിയില്‍ ഉണര്‍വുണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

English summary
BJP, PM Modi Have Hatred for My Family Says Congress President Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X