കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫരീദാബാദില്‍ ബിജെപി പോളിങ് ഏജന്‍റ് വോട്ട് മോഷ്ടിച്ചു, പരാതി ഉന്നയിച്ച് സ്ത്രീകള്‍, റീ പോളിങ് മെയ് 19ന്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപി പോളിങ് ഏജന്‍റ് വോട്ട് മോഷ്ടിച്ചു

ഫരീദാബാദ്: ബിജെപി പോളിങ് ഏജന്റ് വോട്ട് മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് വനിതകള്‍ പോലീസില്‍ പരാതി നല്‍കി. മെയ് 12 ന് തിരഞ്ഞെടുപ്പ് നടന്ന ഫരീദാബാദിലാണ് ഇത്തരത്തില്‍ പരാതി ഉന്നയിച്ച് സ്ത്രീകളെത്തിയത്. ഹരിയാനയിലെ ഫരീദാബാദില്‍ വോട്ട് ചെയ്യാനായി എത്തി ബിഎസ്പിയുടെ ചിഹ്നത്തിനുനേരെ വോട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി പോളിങ് ഏജന്റ് താമര ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുകയായിരുന്നു എന്നാണ് വിവേചന എന്ന യുവതി ഫരീദാബാദ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.

രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മ, മോദിയുടെ റാലിയില്‍ മോദി പക്കോഡ വില്‍ക്കാനെത്തിയ ബിരുദധാരികളെ പോലീസ് അറസ്റ്റ് ചെയ്തുരാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മ, മോദിയുടെ റാലിയില്‍ മോദി പക്കോഡ വില്‍ക്കാനെത്തിയ ബിരുദധാരികളെ പോലീസ് അറസ്റ്റ് ചെയ്തു

ഗിരിരാജ് സിങ് എന്ന പോളിങ് ഏജന്റിന്‍റെ ഈ വോട്ട് രേഖപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യവും ഉയര്‍ന്നു. ഗിരിരാജ് സിങിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്‌തെങ്കിലും അതിന് മറുപടി പറയാതെ പോകുകയാണ് ഉണ്ടായതെന്നും യുവതി പറയുന്നു.

faridabad-poll-

ഇതോടെ ഇത്തരത്തില്‍ നിരവധി പേരെ ഇയാള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കയാണ്. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണത്തില്‍ ഗിരിരാജ് സിങിനെ അറസ്റ്റ് ചെയ്യുകയും ഇവിടെ റീ പോളിങിന് ഉത്തരവിടുകയും ചെയ്തു. മെയ് 19നാണ് ഇവിടെ റി പോളിങ് നടക്കുക. അന്ന് വോട്ടിങ് ദിനത്തിലുണ്ടായ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിവേചനയെ കൂടാതെ മറ്റ് മൂന് സ്ത്രീകളും ഇത്തരത്തില്‍ പരാതി ഉന്നയിച്ചെത്തിയിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിഎസ്പിക്ക് വോട്ട് ചെയ്യുന്ന തങ്ങളെ നിര്‍ബന്ധിച്ച് അവര്‍ തന്നെ വോട്ട് ചെയ്യുകയാണെന്നും എന്നാല്‍ ഇതിനെതിരെ പോളിങ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

voting35-


നിരവധി പേരുടെ വോട്ടുകള്‍ ഇങ്ങനെ രേഖപ്പെടുത്തിയെങ്കിലും ആരും പരാതിപ്പെടാന്‍ തയ്യാറായിട്ടില്ല. ഭയം കൊണ്ടാണ് ഇതിന് തയ്യാറാകാത്തതെന്നും പറയുന്നു. വോട്ടിങ് മെഷീന്‍ ഉപയോഗിക്കാന്‍ അറിയാത്തവരെ ഇത്തരത്തില്‍ കബളിപ്പിക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു.

English summary
BJP polling agent stole votes in Faridabad, three women filed complaint against him and re polling announced on may 19th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X