ബിജെപിയുടേത് കൊലപാതക രാഷ്ട്രീയം, രാഹുല്‍
ഡെറാഡൂണ്‍: ബിജെപി വിഷവിത്താണെന്ന ആരോപണത്തിന് ശേഷം വീണ്ടും കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. ബിജെപിയുടേത് കൊലപാതക രാഷ്ട്രീയമാണെന്ന് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയും കടുത്ത ഭാഷയില്‍ ബിജെപിയെ വിമര്‍ശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ബിജെപിയുടേത് കൊലപാതക രാഷ്ട്രീയമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.
തങ്ങള്‍ക്ക് ചുറ്റുമുള്ളതൊന്നും ബിജെപി കാണുന്നില്ല അവര്‍ അധികാരത്തില്‍ കണ്ണും നട്ട് ഇരിയ്ക്കുകയാണ്. ജാതിയുടേയും മതത്തിന്റെയും പേര് പറഞ്ഞ് രാജ്യത്ത് രക്തച്ചൊരിച്ചില്‍ ഉണ്ടാക്കി അധികാരത്തിലേറാനാണ് ബിജെപി ശ്രമിയ്ക്കുന്നതെന്നും രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഡെറാഡൂണില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിയ്ക്കുകയായിരുന്നു രാഹുല്‍.

അഴിമതിയെപ്പറ്റി വാചാലനാകുന്ന മോദി എന്ത് കൊണ്ട് സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ലോകായുക്തയെ നിയമിക്കുന്നില്ലെന്നും രാഹുല്‍ ചോദിച്ചു. ഇന്ത്യയിലെ മഹാന്മാരുടെ ചരിത്രം ബിദെപി മനസിലാക്കണം. ഏറ്റവും കുറഞ്ഞത് ഭഗവത്ഗീതയില്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്നെങ്കിലും ബിജെപിക്കാര്‍ അറിയണമെന്നും രാഹുല്‍ പറഞ്ഞു. പ്രളയവും അതിനെത്തുടര്‍ന്നുണ്ടായ ദുരിതങ്ങളെയും നേരിട്ട ഉത്തരാഖണ്ഡ് ജനതയെ രാഹുല്‍ അഭിനന്ദിച്ചു












Click it and Unblock the Notifications