കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ തിരഞ്ഞെടുപ്പ്; ബിജെപി പണി തുടങ്ങി!! കളത്തിലിറങ്ങി നദ്ദ! കിതച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയും അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിയും സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോലുമാകാതെ കുഴങ്ങി നില്‍ക്കുകയാണ് സംസ്ഥാന പിസിസികള്‍. എന്നാല്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി മുതലാക്കി ഒരുമുഴം മുന്നേ എറിഞ്ഞിരിക്കുകയാണ് ബിജെപി.

<strong>രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്!! വീണ്ടും സുപ്രീം കോടതിയില്‍ ഹരജി! ഇനി നിര്‍ണായകം</strong>രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്!! വീണ്ടും സുപ്രീം കോടതിയില്‍ ഹരജി! ഇനി നിര്‍ണായകം

ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നദ്ദയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വിപുലമായ പദ്ധതികളാണ് ബിജെപി ഒരുക്കുന്നത്.

 പണി തുടങ്ങി ബിജെപി

പണി തുടങ്ങി ബിജെപി

മഹരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബിജെപിക്ക് ആധിപത്യമുള്ള സംസ്ഥാനങ്ങളാണ് ഇവ മൂന്നും എന്നത് നേതൃത്വത്തിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. കുറച്ചു വര്‍ഷങ്ങളായി ബിജെപി ആധിപത്യം സ്ഥാപിച്ച് മുന്നേറ്റം തുടരുന്ന സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപിയായിരുന്നു ഇവിടെ നേട്ടം കൊയ്തത്. 11 സീറ്റുകളായിരുന്നു ഇവിടെ ബിജെപി തനിച്ച് നേടിയത്. ഇതേ വിജയം നിയമസഭയിലും നേടാനാകുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നദ്ദ സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നദ്ദ ചര്‍ച്ച നടത്തി.

 കരുതലോടെ നേതൃത്വം

കരുതലോടെ നേതൃത്വം

ജുലൈ 20-21 തീയതികളില്‍ അദ്ദേഹം മഹാരാഷ്ട്രയും സന്ദര്‍ശിക്കും. മഹാരാഷ്ട്രയിൽ കരുതലോടെയാണ് ബിജെപിയുടെ നീക്കങ്ങൾ. മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള ഭിന്നത തുടരുന്നതോടെ ശിവസേനയുമായുള്ള സഖ്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കൾ ആവശ്യം ഉന്നയിക്കുന്നത്.നിലവിൽ 122 എംഎൽഎമാരാണ് നിയമസഭയിൽ ബിജെപിക്കുള്ളത്. സിറ്റിംഗ് എംഎൽഎ മാരിൽ 15 മുതൽ 20 ശതമാനം പേർക്ക് വരുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് നല്‍കേണ്ടെന്നാണ് നേതൃത്വത്തിന്‍റെ തിരുമാനം. മികച്ച പ്രകടനം നടത്താത്ത എംഎല്‍എമാരെല്ലാം ഇത്തവണ തെറിയ്ക്കും. പാര്‍ട്ടിയെ വിവാദത്തിലേക്ക് വലിച്ചിട്ട നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കേണ്ടതില്ലെന്നും നേതൃത്വം തിരുമാനിച്ചിട്ടുണ്ട്.

 മുഖ്യമന്ത്രി പദം തലവേദന

മുഖ്യമന്ത്രി പദം തലവേദന

ഇത്തവണയും ശിവസേനയുമായി സഖ്യത്തില്‍ തന്നെയാണ് മത്സരിക്കുകയെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പദം സംബന്ധിച്ച തര്‍ക്കം സഖ്യത്തില്‍ നിലനില്‍ക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ധാരണ പ്രകാരം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് ലഭിക്കണം. എന്നാൽ ഇക്കാര്യത്തിൽ ബിജെപിക്കുള്ളിൽ കടുത്ത അതൃപ്തിയാണ് പുകയുന്നത്. അതേസമയം ആദിത്യ താക്കറെയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി ശിവസേന മറുവശത്ത് പ്രചരണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പദം മറ്റൊരു സഖ്യകക്ഷിക്കും വിട്ടു കൊടുക്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് ബിജെപി നേതൃത്വം. സംസ്ഥാനത്ത് നിലവിലെ ട്രെന്‍റ് പരിശോധിക്കാന്‍ ബിജെപി പ്രത്യേക സര്‍വ്വേ നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെ സര്‍വ്വേയുടെ അടിസ്ഥാനത്തിലാകും നിശ്ചയിക്കുക.

 പ്രത്യേക യാത്ര

പ്രത്യേക യാത്ര

ബിജെപിക്ക് ഏറെ അധ്വാനം ആവിശ്യമില്ലാത്ത സംസ്ഥാനമാണ് ഹരിയാന. നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള മിഷന്‍ 75 പദ്ധതി ബിജെപി സംസ്ഥാനത്ത് പുറത്തെടുത്ത് കഴിഞ്ഞു. 90 അംഗ നിയമസഭയില്‍ 75 സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രവര്‍ത്തനം. 2014ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 43 സീറ്റുകളായിരുന്നു ബിജെപി സംസ്ഥാനത്ത് നേടിയത്. ജെപി നദ്ദ ഉടന്‍ സംസ്ഥാനം സന്ദര്‍ശിക്കും. അതിനിടെ ആഗസ്ത് 15 ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക യാത്രയും ബിജെപി നടത്തുന്നുണ്ട്.

 ബിജെപിയുടെ തേരോട്ടം

ബിജെപിയുടെ തേരോട്ടം

2014 ലെ മോദി തരംഗത്തിലാണ് ബിജെപി ഹരിയാനയില്‍ അധികാരം പിടിക്കുന്നത്. ആകെയുള്ള 90 സീറ്റില്‍ 47 സീറ്റുകളില്‍ വിജയിച്ച് ബിജെപി കേവലഭൂരിപക്ഷം സ്വന്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും ഉയര്‍ത്തിക്കാണിക്കാതെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2005 ല്‍ രണ്ടും 2009 ല്‍ നാലും സീറ്റുകള്‍ നേടിയ ബിജെപിയുടെ വിജയം അമ്പരിപ്പിക്കുന്നതായിരുന്നു. അതേസമയം ഹരിയാന അടക്കിവാണ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ അടിതെറ്റി. വെറും 15 സീറ്റിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി.

English summary
BJP preapares plans for assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X