കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതരെ വീഴ്ത്തുമെന്ന് സിദ്ധരമായ്യ; മൈസൂരില്‍ സിദ്ധരാമയ്യയെ വീഴ്ത്താന്‍ 'DVK' തന്ത്രവുമായി ബിജെപി

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിനോളം നിര്‍ണായകമാണ് കര്‍ണാടകത്തില്‍
ഡിസംബര്‍ 5 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിനും ജെഡിഎസിനും ഇത് ജീവന്‍മരണ പോരാട്ടമാണ്. പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയ വിമത നേതാക്കളെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് വെല്ലുവിളിച്ചിരിക്കുന്നത്. സിദ്ധരമായ്യയ്ക്കാണ് ഉപതിരഞ്ഞെടുപ്പിന്‍റെ ചുമതല.

എന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് വിമതരുടെ വിജയം ഉറപ്പാക്കുമെന്നാണ് ബിജെപിയും പറയുന്നത്. ഹുന്‍സൂര്‍ അടക്കമുള്ള മൈസൂര്‍ മേഖലയില്‍ സിദ്ധരമായ്യയേയും കോണ്‍ഗ്രസിനേയും വീഴ്ത്താന്‍ 'ഡിവികെ' തന്ത്രമാണ് ബിജെപി പയറ്റാനിരിക്കുന്നത്.

 8 സീറ്റില്‍ വിജയിക്കണം

8 സീറ്റില്‍ വിജയിക്കണം

നിലവില്‍ 105 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷമായ 113ല്‍ തൊടണമെങ്കില്‍ 8 സീറ്റിലെങ്കിലും ബിജെപിക്ക് വിജയിക്കേണ്ടതുണ്ട്. സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ തുണച്ച കോണ്‍ഗ്രസ്-ജെഡിഎസ് വിമതരെ തന്നെയാണ് 13 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്.

മൈസൂര്‍ മേഖലയില്‍

മൈസൂര്‍ മേഖലയില്‍

കോണ്‍ഗ്രസ്-ജെഡിഎസിലെ അതിശക്തരായ നേതാക്കളാണ് ബിജെപി പക്ഷത്ത് ചേക്കേറിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിമതരുടെ വിജയം എളുപ്പമാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. അതേസമയം കോണ്‍ഗ്രസ് മുന്‍ മുഖ്യനും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ സ്വാധീന മേഖലയായ മൈസൂരില്‍ ബിജെപി വലിയ വെല്ലുവിളി നേരിടുന്നുണ്ട്.

സമുദായിക സമവാക്യം

സമുദായിക സമവാക്യം

ഇവിടെ സമുദായിക സമവാക്യങ്ങള്‍ നിര്‍ണായകമാണ്. കുറബ സമുദായാംഗവും സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമായ മഞ്ജുനാഥ് ആണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി. എന്നാല്‍ മൈസൂര്‍ മേഖലയില്‍ സിദ്ധരാമയ്യയുടേയും കോണ്‍ഗ്രസിനേയും സ്വാധീനം തകര്‍ക്കാന്‍ വന്‍ ഡിവികെ തന്ത്രമാണ് ബിജെപി പയറ്റുക. പ്രത്യേകിച്ച് ഹുന്‍സൂര്‍ മണ്ഡലത്തില്‍.

തന്ത്രം മെനഞ്ഞ് ബിജെപി

തന്ത്രം മെനഞ്ഞ് ബിജെപി

ജെഡിഎസ് വിമതനായ എച്ച് വിശ്വനാഥാണ് ഹുന്‍സൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി. സിദ്ധരമായ്യയുടെ സ്വാധീനം തകര്‍ത്ത് വിശ്വനാഥിന്‍റെ വിജയം ഉറപ്പാക്കുകയും അതുവഴി മൈസൂര്‍ മേഖലയില്‍ സ്വാധീനമുറപ്പിക്കുകയുമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്.

ഡിവികെ തന്ത്രം

ഡിവികെ തന്ത്രം

ഇതിനായി ദളിത്, വൊക്കാലിംഗ, കുറുബ വോട്ടുകള്‍ (ഡിവികെ) പെട്ടിയിലാക്കാനാണ് ബിജെപിയുടെ ശ്രമം.ഈ മൂന്ന് സുമദായങ്ങളില്‍ നിന്നുള്ള നേതാക്കളെ എച്ച് വിശ്വനാഥിന് വേണ്ടി പ്രചരണത്തിന് എത്തിക്കാനാണ് ബിജെപി നീക്കം .

പ്രചരണത്തിനെത്തും

പ്രചരണത്തിനെത്തും

ദളിത് നേതാവായ മുന്‍ ഐഎഎസ് ഓഫീസര്‍ കെ ശിവറാം, വൊക്കാലിംഗ വിഭാഗക്കാരനായ മൈസൂരു-കൊടക് എംപി പ്രതാപ് സിന്‍ഹ, കുറൂബ സമുദായാംഗമായ മുന്‍ മന്ത്രി സിഎച്ച് വിജയ ശങ്കര്‍ എന്നിവരാകും വിശ്വനാഥിനായി ഇവിടെ പ്രചരണത്തിന് എത്തുക.

വെല്ലുവിളിച്ച് സിദ്ധരാമയ്യ

വെല്ലുവിളിച്ച് സിദ്ധരാമയ്യ

മുന്‍ മന്ത്രിയും ജെഡിഎസ് നേതാവുമായ ജിടി ദേവഗൗഡ മൈസൂര്‍ മേഖലയിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്നതും തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നുണ്ട്. അതേസമയം എന്ത് വില കൊടുത്തും വിമതരെ പരാജയപ്പെടുത്തുമെന്ന വെല്ലുവിളിക്കുകയാണ് സിദ്ധരാമയ്യ.

പരാജയപ്പെടുത്തും

പരാജയപ്പെടുത്തും

വിമതരെ ഏത് വിധേനയും പരാജയപ്പെടുത്തുകയെന്ന് മാത്രമാണ് കോണ്‍ഗ്രസിന്‍റെ അജണ്ട. തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ജെഡിഎസിന്‍റെ പിന്തുണ ലഭിക്കുമോ ഇല്ലയോ എന്നതൊന്നും കോണ്‍ഗ്രസിനെ സംബന്ധിച്ച് വിഷയമല്ലെന്നും സിദ്ധരമായ്യ പ്രതികരിച്ചു.

പിന്തുണയ്ക്കുമെന്ന്

പിന്തുണയ്ക്കുമെന്ന്

ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ലേങ്കിലും ആവശ്യം വന്നാല്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തയ്യാറാകുമെന്നാണ് ജെഡിഎസ് വ്യക്തമാക്കിയിരിക്കുന്നത്. ബിജെപി സഖ്യത്തിനുള്ള സാധ്യത ഉണ്ടെന്നുള്ള സൂചനയാണ് എച്ച്ഡി കുമാരസ്വാമിയും എച്ച്ഡി ദേവഗൗഡയും നല്‍കുന്നത്.

പ്രതീക്ഷയോടെ കോണ്‍ഗ്രസ്

പ്രതീക്ഷയോടെ കോണ്‍ഗ്രസ്

അതേസമയം ഉപതിരഞ്ഞെടുപ്പില്‍ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. വിമതരെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപി തിരുമാനത്തെതിരെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത ശക്തമാണ്. എട്ട് പ്രധാന മണ്ഡലങ്ങളില്‍ പ്രാദേശിക നേതാക്കള്‍ വിമതര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഭീഷണി

ഭീഷണി

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. വിമതരുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് ബിജെപി നേതാക്കളെ തന്നെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന ആവശ്യമാണ് പ്രാദേശിക നേതാക്കള്‍ ഉയര്‍ത്തുന്നത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ വിമതര്‍ക്ക് വോട്ട് ചെയ്യില്ലെന്നതടക്കമുള്ള ഭീഷണിയും നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. ഇതെല്ലാം തങ്ങള്‍ക്ക് വോട്ടാകുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

English summary
BJP prepares DVK strategy against Siddaramaiah in mysuru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X