കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ജയിക്കാന്‍ അമിത് ഷായുടെ എട്ടിന പദ്ധതി

Google Oneindia Malayalam News

ചണ്ഡിഗഡ്: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ എട്ടിന പ്രവര്‍ത്തന പദ്ധതി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വിജയശില്‍പിയായ ഷാ പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനത്തെത്തിയ ശേഷം ആദ്യമായി ഹരിയാനയില്‍ പ്രസംഗിക്കവേയാണ് എട്ടിന പദ്ധതികള്‍ വിവരിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് വിജയ് സങ്കല്‍പ റാലിയില്‍ സംസാരിക്കവേയാണ് അമിത് ഷാ ഈ പദ്ധതികള്‍ വിവരിച്ചത്.

തെക്കന്‍ ഹരിയാനയില്‍ 22 സീറ്റുകളെങ്കിലും പിടിക്കണമെന്നാണ് ഷാ സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരോട് പറയുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതിരിക്കുക, കോണ്‍ഗ്രസ് കോട്ടയായ ദളിത് വോട്ടുകള്‍ പിടിക്കാന്‍ ശ്രമിക്കുക, സഖ്യങ്ങള്‍ അവസാനിപ്പിക്കുക, പ്രധാനപ്പെട്ട തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന് വിടുക തുടങ്ങിയവയാണ് ഷായുടെ പ്രദാനപ്പെട്ട പോയന്റുകള്‍.

Amit Shah

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ റാലികളില്‍ പങ്കെടുക്കും എന്ന സൂചനയും അമിത് ഷാ നല്‍കി. നേതാക്കന്മാരെ കൂടുതല്‍ പാര്‍ട്ടിക്ക് പരിഗണന നല്‍കണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട ഷാ തിരഞ്ഞെടുപ്പ് ക്യാംപെയ്‌നുകളില്‍ അഴിമതി പ്രധാനപ്പെട്ട വിഷയമായി ഉയര്‍ത്തിക്കാട്ടാനും നിര്‍ദേശിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഭൂപീന്ദര്‍ ഹൂഡയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹരിയാനയെ വളരെയധികം പിന്നോട്ട് കൊണ്ടുപോയി. കോണ്‍ഗ്രസും ഇന്ത്യന്‍ നാഷണല്‍ ലോക്ദളും ചേര്‍ന്ന് ഗുണ്ടായിസവും വര്‍ഗീയ ചേരിതിരിവും വളര്‍ത്തിയെന്നും ഷാ പറഞ്ഞു. 90 സീറ്റുകളുള്ള ഹരിയാനയില്‍ 2014 അവസാനത്തോടെയാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ഹരിയാനയില്‍ ഇതുവരെ ജയിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞിട്ടില്ല.

English summary
BJP president Amit Shah's eight point agenda for state elections. After becoming the national president this was the first time he was in Haryana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X