കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലെത്തും, സംസ്ഥാന അധ്യക്ഷന്റെ മുന്നറിയിപ്പ് ഇങ്ങനെ

Google Oneindia Malayalam News

സോലാപൂര്‍: മുതിര്‍ന്ന നേതാവ് ചന്ദ്രകാന്ത് പാട്ടീലിന് ബിജെപിയില്‍ പുതിയ പദവി. ഇയാളെ മഹാരാഷ്ട്രയിലെ പുതിയ സംസ്ഥാന പ്രസിഡന്റായി നിയമിച്ചിരിക്കുകയാണ് പാര്‍ട്ടി. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പാട്ടീലിന് ആശംസകളുമായി ചടങ്ങിനെത്തി. അതേസമയം കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുമെന്നാണ് പാട്ടീലിന്റെ മുന്നറിയിപ്പ്. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ഇരുപാര്‍ട്ടികളും തകര്‍ന്ന് തരിപ്പണമാകുമെന്നും പാട്ടീല്‍ പറഞ്ഞു.

1

അതേസമയം ചന്ദ്രകാന്ത് പാട്ടീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍സിപി രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷനിരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആശയക്കുഴപ്പമുണ്ടാക്കാനാണ് ചന്ദ്രകാന്ത് പാട്ടീല്‍ ശ്രമിക്കുന്നതെന്ന് എന്‍സിപി പറഞ്ഞു. ഈ ആഴ്്ച്ച തന്നെ കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാര്‍ പാര്‍ട്ടി വിടും. അവര്‍ ബിജെപിയിലേക്ക് വരാന്‍ കാത്തിരിക്കുകയാണെന്നും പാട്ടീല്‍ പറയുന്നു.

എന്നാല്‍ തനിക്ക് പ്രതിപക്ഷ നിരയിലെ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് പാട്ടീല്‍ പറഞ്ഞു. പ്രതിപക്ഷ നിരയിലെ പ്രശ്‌നങ്ങള്‍ ഞാന്‍ ആ പേര് പറയുന്നതോടെ അവസാനിക്കും. ഇപ്പോള്‍ ആരൊക്കെയാണ് ബിജെപിയിലേക്ക് വരാന്‍ പോകുന്നതെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. അതങ്ങനെ തന്നെ നിലനില്‍ക്കട്ടെയെന്നും പാട്ടീല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ അഞ്ച് വര്‍ക്കിംഗ് പ്രസിഡന്റുമാരിലൊരാള്‍ ബിജെപിയിലെത്തിയാല്‍ അദ്ഭുതപ്പെടേണ്ടെന്നും പാട്ടീല്‍ സൂചിപ്പിച്ചിരുന്നു.

കോണ്‍ഗ്രസ് നേരത്തെ കൊഴിഞ്ഞ് പോക്ക് തടയാന്‍ ബാലാസാഹേബ് തോററ്റിനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചിരുന്നു. അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വന്തം പാര്‍ട്ടിയില്‍ നേതാക്കളില്ലാത്തത് കൊണ്ടാണ് ബിജെപി മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ കൊണ്ടുവരുന്നതെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു. എന്‍സിപിയില്‍ നിന്ന് ഒരു നേതാവ് പോലും ബിജെപിയിലേക്ക് പോകില്ലെന്നും മാലിക് വ്യക്തമാക്കി.

English summary
bjp president chandrakanth patil reveal defection from opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X