യെഡിയൂരപ്പയെ പുകഴ്ത്തി ജെപി നദ്ദ: രാജിയെക്കുറിച്ച് സൂചനയില്ല,പ്രതിസന്ധിയെന്നത് മാധ്യമങ്ങളുടെ തോന്നൽ
ദില്ലി:കർണ്ണാടകയിൽ മുഖ്യമന്ത്രിയെ യെഡിയൂരപ്പയെ മാറ്റുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രിയെ പുകഴ്ത്തി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് യെഡിയൂരപ്പ തന്നെയാണ് വ്യക്തമാക്കിയത്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട യെഡിയൂരപ്പ താൻ രാജിവെക്കാമെന്നും തന്റെ രണ്ട് മക്കൾക്ക് സ്ഥാനമാനങ്ങൾ നൽകണമെന്നുമുള്ള ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.
സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

കർണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയെ പ്രശംസിച്ച ജെ പി നദ്ദ ഞായറാഴ്ച പാർട്ടി ഹൈക്കമാൻഡിന്റെ സമ്മർദ്ദത്തെത്തുടർന്ന് രാജിവയ്ക്കുമെന്ന് അഭ്യൂഹമുണ്ട്. "കർണാടകയിൽ യെഡിയൂരപ്പ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. സർക്കാർ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്," കർണാടകയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയില്ല.

കർണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയെ പ്രശംസിച്ച ജെ പി നദ്ദ ഞായറാഴ്ച പാർട്ടി ഹൈക്കമാൻഡിന്റെ സമ്മർദ്ദത്തെത്തുടർന്ന് രാജിവയ്ക്കുമെന്ന് അഭ്യൂഹമുണ്ട്. "കർണാടകയിൽ യെഡിയൂരപ്പ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. യെഡിയൂരപ്പ അദ്ദേഹത്തിന്റേതായ രീതിയിൽ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. സർക്കാർ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്," ബിജെപിയിൽ പ്രതിസന്ധിയുണ്ടെന്ന് മാധ്യമങ്ങളുടെ തോന്നണാലെന്നും തങ്ങൾക്ക് അങ്ങനെ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു ജെപി നദ്ദ. ഞായറാഴ്ച പനാജിയ്ക്ക് സമീപത്തുള്ള മൻഗ്വേഷ് ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം പ്രമോദ് സാവന്തിനും ഗോവ ബിജെപി പ്രസിഡന്റ് സദാനന്ദ് ഷെട്ട് തനവാഡെ, ആർട്ട് ആൻഡ് കൾച്ചർ മന്ത്രി ഗോവിന്ദ് ഗൌഡെ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രമോദ് സാവന്തിനെ പുകഴ്ത്തി സംസാരിച്ചത്.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിൽ എല്ലാ മേഖലകളിലും വികസനമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അദ്ദേഹത്തെ തന്നെയാണ് ഉയർത്തിക്കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി പാർലമെന്റ് ബോർഡ് ഇക്കാര്യത്തിൽ ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം നടത്തുമെന്നും ഇക്കാര്യത്തിൽ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കുമ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഊട്ടിയുറപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. പെഗാസസ് ഫോൺ ചോർത്തൽ വിവാദം അടിസ്ഥാന രഹിതമാണെന്നും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രമോദ് സാവന്ത് തന്നെ തുടരുമെന്നും ജെപി നദ്ദ വ്യക്തമാക്കി.
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില











Click it and Unblock the Notifications