കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ വെല്ലുന്ന വാഗ്ദാനവുമായി ബിജെപി; അരി, പരിപ്പ്, ഉപ്പ്!! എല്ലാത്തിനും ഒരു രൂപ മാത്രം

Google Oneindia Malayalam News

ഭുവനേശ്വര്‍: പൊതുതിരഞ്ഞെടുപ്പില്‍ ഇത്തവണ തിളങ്ങി നില്‍ക്കുന്ന വാഗ്ദാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതിയാണ്. ന്യായ് പദ്ധതിക്കൊപ്പം ഒട്ടേറെ മറ്റു വാഗ്ദാനങ്ങളും രാഹുല്‍ നല്‍കുന്നു. അതേസമയം, തിളങ്ങുന്ന പ്രഖ്യാപനങ്ങള്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് ഇത്തവണ ഉണ്ടായിട്ടില്ല.

പ്രകടന പത്രികയില്‍ 75 പദ്ധതികളാണ് ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോഴിതാ ബിജെപിയുടെ വന്‍ പ്രഖ്യാപനം വന്നിരിക്കുന്നു. സാധാരണക്കാരായ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. ബിജെപി അധികാരത്തിലെത്തിയാല്‍ അരി, പരിപ്പ്, ഉപ്പ് എന്നിവ ഒരു രൂപയ്ക്ക് നല്‍കുമെന്നാണ് പ്രഖ്യാപനം. ഇത് ദേശീയ തലത്തിലുള്ള പ്രഖ്യാപനമല്ല. ഒഡീഷയില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഒഡീഷയില്‍ ഭരണം പിടിക്കും

ഒഡീഷയില്‍ ഭരണം പിടിക്കും

ഒഡീഷയില്‍ ഭരണം പിടിക്കുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒഡീഷയിലെ ബിജെപിയുടെ മുഖമാണ് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അദ്ദേഹമാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

വര്‍ഷങ്ങളായി ഭരിക്കുന്നത്

വര്‍ഷങ്ങളായി ഭരിക്കുന്നത്

ഒഡീഷ വര്‍ഷങ്ങളായി ഭരിക്കുന്നത് പ്രാദേശിക കക്ഷിയായ ബിജെഡിയാണ്. നവീന്‍ പട്‌നായികാണ് മുഖ്യമന്ത്രി. ഇദ്ദേഹത്തെ താഴെ ഇറക്കുമെന്ന് ബിജെപി പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. ഒഡീഷയില്‍ നിന്ന് കൂടുതല്‍ ലോക്‌സഭാ സീറ്റുകളും ബിജെപി ലക്ഷ്യമിടുന്നു.

അധികാരത്തിലെത്തിയാല്‍

അധികാരത്തിലെത്തിയാല്‍

ഒഡീഷയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന കാര്യങ്ങളാണ് ധര്‍മേന്ദ്ര പ്രധാന്‍ പ്രഖ്യാപിച്ചത്. ഒരു രൂപയ്ക്ക് അരി, പരിപ്പ്, ഉപ്പ് എന്നിവ നല്‍കും. കിലോയ്ക്ക് ഒരു രൂപ എന്ന നിരക്കില്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി പറയുന്നു.

 വിശദീകരണം ഇങ്ങനെ

വിശദീകരണം ഇങ്ങനെ

മൂന്ന് കോടി 26 ലക്ഷം ജനങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. അഞ്ച് കിലോ അരി നല്‍കും, കൂടാതെ 500 ഗ്രാം പരിപ്പ്, 500 ഗ്രാം ഉപ്പ് എന്നിവയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വിശദീകരിക്കുന്നു.

 പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കും

പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കും

ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ വസ്തുക്കള്‍ ജനങ്ങളിലേക്കെത്തിക്കുക. സാധാരണക്കാര്‍ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. കട്ടക്കിലെ ചൗദ്വാറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിന്നു പ്രധാന്‍.

സര്‍ക്കാര്‍ പ്രഖ്യാപനം ഇങ്ങനെ

സര്‍ക്കാര്‍ പ്രഖ്യാപനം ഇങ്ങനെ

ഒഡീഷയിലെ ബിജെഡി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് കിലോയ്ക്ക് ഒരുരൂപ നിരക്കില്‍ അരി നല്‍കുന്നുണ്ട്. എന്നാല്‍ അതിനൊപ്പം പരിപ്പും ഉപ്പും നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്യുന്നു. കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഭരണകക്ഷി കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കുമെന്നാണ് കരുതുന്നത്.

 എല്ലാം കേന്ദ്രസര്‍ക്കാരിന്റേത്

എല്ലാം കേന്ദ്രസര്‍ക്കാരിന്റേത്

സംസ്ഥാനത്ത് നടപ്പാക്കുന്ന പല പദ്ധതികളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. 32 രൂപയുള്ള അരിയാണ് ഒരു രൂപയ്ക്ക് നല്‍കുന്നത്. ഇതില്‍ 29 രൂപ കേന്ദ്രവും രണ്ടുരൂപ സംസ്ഥാനവും വഹിക്കുന്നുവെന്നും മന്ത്രി വിശദീകരിച്ചു.

അഴിമതിയില്‍ മുങ്ങിക്കുളിച്ചു

അഴിമതിയില്‍ മുങ്ങിക്കുളിച്ചു

ഒഡീഷയില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണ് ഭരണം നടത്തുന്നത്. ബിജെഡി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണം. അതിന് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടു.

 മറ്റു വാഗ്ദാനങ്ങള്‍

മറ്റു വാഗ്ദാനങ്ങള്‍

ഒഡീഷയിലെ എല്ലാ ആശുപത്രികളും അപ് ഗ്രേഡ് ചെയ്യും, വിദഗ്ധ ഡോക്ടര്‍മാരെ നിയമിക്കും, ആരോഗ്യ സുരക്ഷ ഉറപ്പാക്കും, ജലസേചന സൗകര്യം വിപുലമാക്കും, ഇതിന് വേണ്ടി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് തയ്യാറാക്കുമെന്നും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തു.

അടുപ്പമില്ല, അകന്നു

അടുപ്പമില്ല, അകന്നു

ബിജെപി ഭരണം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് ഒഡീഷ. വര്‍ഷങ്ങളായി ഇവിടെ ബിജെഡിയാണ് ഭരിക്കുന്നത്. പലപ്പോഴും കേന്ദ്രസര്‍ക്കാരുമായി അടുപ്പം നിലനിര്‍ത്തുന്ന രാഷ്ട്രീയ കക്ഷിയാണ് ബിജെഡി.

 ബിജെപിയുടെ മുന്നേറ്റം

ബിജെപിയുടെ മുന്നേറ്റം

നേരത്തെ ബിജെപി വളരെ പിന്നിലായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തി. കോണ്‍ഗ്രസിനെ മൂന്നാംസ്ഥാനത്തേക്ക് തള്ളി രണ്ടാംസ്ഥാനത്തെത്തി. ഇതോടെയാണ് ബിജെഡിയും ബിജെപിയും അകന്നത്. ഇന്ന ബിജെപിയും ബിജെഡിയും നേരിട്ടുള്ള പോരാട്ടമാണ് ഒഡീഷയില്‍ നടക്കുന്നത്.

ദില്ലിയില്‍ വമ്പന്‍ ട്വിസ്റ്റിന് കോണ്‍ഗ്രസ്; സുശീല്‍ കുമാര്‍ മല്‍സരത്തിന്!! 33 സീറ്റുമായി എഎപിദില്ലിയില്‍ വമ്പന്‍ ട്വിസ്റ്റിന് കോണ്‍ഗ്രസ്; സുശീല്‍ കുമാര്‍ മല്‍സരത്തിന്!! 33 സീറ്റുമായി എഎപി

കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യുക

English summary
BJP promises 5 kg rice, 1/2 kg pulse and salt for Re 1 to poor in Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X