കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുമെന്ന് ബി.ജെ.പിയുടെ പ്രകടന പത്രിക

രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഭാരതരത്‌ന' സംഘപരിവാര്‍ സൈദ്ധാന്തികനായിരുന്ന വീര്‍ സവര്‍ക്കറിന് നല്‍കുമെന്ന് ബി.ജെ.പി.

  • By Desk
Google Oneindia Malayalam News

മുംബൈ: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഭാരതരത്‌ന' ഹിന്ദുമഹാസഭാ നേതാവായിരുന്ന വീര്‍ സവര്‍ക്കറിന് നല്‍കുമെന്ന് ബി.ജെ.പി. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയിലാണ് സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രി ഫൂലെ എന്നിവര്‍ക്കൊപ്പം സവര്‍ക്കറെയും ആദരിക്കുമെന്ന് ബി.ജെ.പി പറയുന്നത്.

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന് നേരത്തെയും ആവശ്യമുയര്‍ന്നിരുന്നു. സവര്‍ക്കറുടെ സംഘടനയായ ഹിന്ദുമഹാസഭ തലവനായ സ്വമി ചക്രപാണി അദ്ദേഹത്തിന് ഭാരതരത്‌ന നല്‍കണമെന്ന് 2018ല്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രത്തിന് പകരം സവര്‍ക്കറുടേത് വെക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന് സെപ്റ്റംബറില്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും പറഞ്ഞിരുന്നു. 'സവര്‍ക്കര്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പാകിസ്താന്‍ ഉണ്ടാവുമായിരുന്നില്ല. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും സേവനങ്ങളെ ഞങ്ങള്‍ തള്ളി പറയില്ല. നെഹ്‌റു ഒരു 14 പതിനാല് മിനുട്ടെങ്കിലും ജയിലില്‍ കിടന്നിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ 'വീര്‍' എന്ന് വിളിക്കുമായിരുന്നു' താക്കറെ പറഞ്ഞിരുന്നു.

1

വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് സവര്‍ക്കറുടെ പേര് ഉയര്‍ത്തുന്നതെന്നാണ് വിലയിരുത്തല്‍. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രഗ്യാ സിങ് ഠാക്കൂറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ മധ്യപ്രദേശലടക്കം ബി.ജെ.പിയ്ക്ക് അനുകൂലമായി വന്നിരുന്നു.

ഒക്ടോബര്‍ 21ന് മഹാരാഷ്ട്രയെ കൂടാതെ ഹരിയാനയിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യവും കോണ്‍ഗ്രസ്- എന്‍സിപി സഖ്യവും തമ്മിലാണ് മത്സരം. ഒക്ടോബര്‍ 24നാണ് ഫലം വരുന്നത്.

English summary
bjp proposes bharatratna for savarkar in their maharashtra manifesto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X