കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്‍വാലെ പ്രദര്‍ശിപ്പിച്ച തിയറ്റര്‍ അടിച്ചു തകര്‍ത്തു, പ്രതിഷേധം ആളിക്കത്തുന്നു

  • By Sruthi K M
Google Oneindia Malayalam News

പൂനെ: ദില്‍വാലെ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ അടിച്ചു തകര്‍ക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. ദില്‍വാലെയുടെ ആദ്യ പ്രദര്‍ശനം തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധക്കാരെത്തി. പ്രശസ്ത താരം ഷാരൂഖ് ഖാന്റെ ദില്‍ വാലേയ്ക്കും രണ്‍വീര്‍ സിംഗിന്റെ ബജ്‌റാവോ മസ്താനിക്കുമെതിരെയാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം.

മധ്യപ്രദേശിലാണ് പ്രതിഷേധം ആളിക്കത്തുന്നത്. ദില്‍വാലെയുള്ള ആദ്യ പ്രദര്‍ശനം തുടങ്ങിയപ്പോള്‍ തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിയറ്ററിനുള്ളില്‍ കയറി അടിച്ചു തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് ദില്‍വാലെയ്‌ക്കെതിരെ പ്രതിഷേധം നടന്നത്. പൂനെയിലാണ് ബജ്‌റാവോ മസ്താനിക്കെതിരെ പ്രതിഷേധം നടക്കുന്നത്.

ദില്‍വാലെയ്‌ക്കെതിരെ പ്രതിഷേധം

ദില്‍വാലെയ്‌ക്കെതിരെ പ്രതിഷേധം

ദില്‍വാലെ എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധക്കാരെത്തി. മധ്യപ്രദേശിലെ ജബല്‍പൂരിലെ തിയറ്ററിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത്.

അടിച്ചു തകര്‍ത്തു

അടിച്ചു തകര്‍ത്തു

പ്രദര്‍ശനം തുടങ്ങിയ ആദ്യ മണിക്കൂര്‍ തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിയറ്ററിനുള്ളില്‍ കയറി. അവിടെയുള്ള പോസ്റ്ററുകളും ബോര്‍ഡുകളുമൊക്കെ അടിച്ചു തകര്‍ക്കുകയായിരുന്നു.

ബജ്‌റാവോ മസ്താനിക്കെതിരെയും

ബജ്‌റാവോ മസ്താനിക്കെതിരെയും

രണ്‍വീര്‍ സിംഗിന്റെ ബജ്‌റാവോ മസ്താനിക്കുമെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. പൂനെയിലാണ് ബജ്‌റാവോ മസ്താനിക്കെതിരെ പ്രതിഷേധം നടന്നത്.

പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല

പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല

ഈ രണ്ട് സിനിമകളും തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് ബജ്‌റാവോ മസ്താനിയുടെ മൂന്നു ഷോകള്‍ റദ്ദാക്കേണ്ടി വന്നു.

ബജ്‌റാവോ മസ്താനിക്ക് എന്താണ് പ്രശ്‌നം

ബജ്‌റാവോ മസ്താനിക്ക് എന്താണ് പ്രശ്‌നം

ചരിത്രത്തെ വളച്ചൊടിച്ചെന്ന് പറഞ്ഞ് നേരത്തെ തന്നെ ബജ്‌റാവോ മസ്താനിക്കെതിരെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ബജ്‌റാവോ പെഷവ എന്ന രാജാവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകള്‍ സിനിമയില്‍ തെറ്റായി നല്‍കിയെന്നായിരുന്നു ആരോപണം.

രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞതിന്

രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞതിന്

രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ഷാരൂഖിന്റെ ഒരു ചിത്രവും തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ അടിച്ചു തകര്‍ക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
BJP Yuva Morcha protest against release of film 'Dilwale' in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X