കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടൻ വിജയിയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം

Google Oneindia Malayalam News

ചെന്നൈ: നടൻ വിജയിയെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ താരത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. ചിത്രീകരണം പുരോഗമിക്കുന്ന മാസ്റ്റേഴ്സ് എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. നെയ്വേലിയിലെ ലിഗ്നെറ്റ് കോർപ്പറേഷൻ പ്ലാന്റിലാണ് ഷൂട്ടിംഗ് നടക്കുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള പ്രദേശത്ത് ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

ഇങ്ങനാണോ ഒരു പ്രധാനമന്ത്രി പെരുമാറുക.. ട്യൂബ്‌ലൈറ്റ് പരിഹാസത്തില്‍ മോദിക്ക് രാഹുലിന്റെ മറുപടി!!ഇങ്ങനാണോ ഒരു പ്രധാനമന്ത്രി പെരുമാറുക.. ട്യൂബ്‌ലൈറ്റ് പരിഹാസത്തില്‍ മോദിക്ക് രാഹുലിന്റെ മറുപടി!!

ചോദ്യം ചെയ്യലിനായി മാസ്റ്റേഴ്സ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയിയെ കൂട്ടിക്കൊണ്ടുപോയത്. 30 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിജയി വീണ്ടും ചിത്രീകരണത്തിനായി എത്തിയത്. വിജയിക്കൊപ്പം ഭാര്യ സംഗീതയേയും ചോദ്യം ചെയ്തിരുന്നു.

vijay

നടൻ വിജയിയുടെ വീട്ടിൽ നിന്നും അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് നേരത്തെ വാർത്താക്കുറുപ്പ് പുറത്തിറക്കിയിരുന്നു. ബിഗിൽ സിനിമയുടെ നിര്‍മാതാക്കളിലൊരാളായ അന്‍പു ചെഴിയനെതിരെ നിര്‍ണായക വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ ചെന്നൈയിലെയും മധുരെയിലും വീട്ടില്‍ നിന്ന് 77 കോടി രൂപയാണ് ഐടി വിഭാഗം പിടിച്ചെടുത്തത്. 38 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.

English summary
BJP protest at shooting location of Vijay movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X