കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയുടെ ടീഷോപ്പില്‍ 'അയ്യര്‍' ചായവില്‍ക്കുന്നു!

Google Oneindia Malayalam News

തിരുച്ചിറപ്പള്ളി: നരേന്ദ്രമോഡിയെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ചായ വില്‍ക്കാന്‍ ക്ഷണിച്ച മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ക്കെതിരെ സ്വന്തം നാട്ടില്‍ പ്രതിഷേധം. നരേന്ദ്രമോഡിയുടെ പേരിട്ട ടീഷോപ്പില്‍ മണിശങ്കര്‍ അയ്യരുടെ വേഷംകെട്ടിയ ആളെ ചായയടിക്കാന്‍ നിര്‍ത്തിയാണ് ബി ജെ പി പ്രവര്‍ത്തകര്‍ വ്യത്യസ്തമായ ഈ പ്രതിഷേധം സംഘടിപ്പിച്ചത്.

കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ബി ജെ പി പ്രവര്‍ത്തകര്‍ തെരുവുനാടകത്തില്‍ മണിശങ്കര്‍ അയ്യരെ ചായ ഉണ്ടാക്കി, ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ നിര്‍ത്തിയത്. മോഡി ടീ സ്റ്റാളിലേക്ക് ടീ മാസ്റ്റര്‍ മണിശങ്കര്‍ അയ്യരെ ആവശ്യമുണ്ട് എന്ന ബോര്‍ഡും പ്രതിഷേധക്കാര്‍ തൂക്കിയിരുന്നു.

Narendra Modi and Mani Shankar Aiyar

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നാടകക്കാരെ ലാത്തിവീശി ഓടിച്ചു. മുപ്പതോളം പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തുകൊണ്ടുപോയി. ഇവരെ വൈകുന്നേരത്തോടെ വിട്ടയച്ചു. പോലീസ് എത്തുന്നതിന് മുമ്പേ തന്നെ മണിശങ്കര്‍ അയ്യരുടെ കോലം കത്തിക്കുക എന്ന കൃത്യം കൂടി പ്രതിഷേധക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയെ താഴ്ത്തിക്കെട്ടാനായിരുന്നു മണിശങ്കര്‍ അയ്യര്‍ ശ്രമിച്ചതെന്ന് ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗം എല്‍ കണ്ണന്‍ പറഞ്ഞു. എന്നാല്‍ സാധാരണമായ സ്ഥിതിയില്‍ നിന്നും ഉയര്‍ന്നുവന്ന മോഡിക്ക് സത്യത്തില്‍ ഇതൊരു ക്രെഡിറ്റാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ അടയാളമാണിത്.

ഇത്രയും സാധാരണ അവസ്ഥയില്‍ നിന്നും വന്ന ഒരാളെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ ബി ജെ പിക്ക് മാത്രമേ കഴിയൂ. തമിഴ്‌നാട്ടില്‍ നിരവധി സ്ഥലങ്ങളില്‍ മണിശങ്കര്‍ അയ്യര്‍ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. കുംഭകോണത്ത് അദ്ദേഹത്തിന്റെ കോലം കത്തിച്ചു. മയിലാടുതുറയില്‍ അയ്യരുടെ ഓഫീസ് ശനിയാഴ്ച ചിലര്‍ ആക്രമിച്ചിരുന്നു.

English summary
BJP protest as Congress leader Mani Shankar Aiyar gets vendor's job in Modi tea stall .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X